Connect with us

ആ സമയത്ത് ഞാൻ ഇനി കല്യാണം വേണ്ട എന്ന് വിചാരിച്ചിരുന്നതാണ്, പിന്നീട് ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് വേറൊരു കാഴ്ചപ്പാട് വന്നു

Movies

ആ സമയത്ത് ഞാൻ ഇനി കല്യാണം വേണ്ട എന്ന് വിചാരിച്ചിരുന്നതാണ്, പിന്നീട് ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് വേറൊരു കാഴ്ചപ്പാട് വന്നു

ആ സമയത്ത് ഞാൻ ഇനി കല്യാണം വേണ്ട എന്ന് വിചാരിച്ചിരുന്നതാണ്, പിന്നീട് ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് വേറൊരു കാഴ്ചപ്പാട് വന്നു

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട തെന്നിന്ത്യൻ ചലച്ചിത്ര നടനാണ് ബാല. അൻപ് എന്ന തമിഴ് ചിത്രത്തിലൂടെയാണ് അദ്ദേഹം തന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. കളഭം ആണ് ആദ്യ മലയാള ചിത്രം.മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ബിഗ് ബി എന്ന ചിത്രത്തിലെ അഭിനയത്തോടെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പുതിയ മുഖം, അലക്‌സാണ്ടർ ദി ഗ്രേറ്റ്, ഹീറോ, വീരം തുടങ്ങിയല ബാല അഭിനയിച്ചയവയിൽ ശ്രദ്ധേയമായ ചിത്രങ്ങളാണ്. എന്നും വാർത്തകളിൽ നിറഞ്ഞു നിൽക്കുകയാണ് നടൻ. കരൾ രോഗത്തെ അതിജീവിച്ച് പൂർണ ആരോഗ്യവാനായി ജീവിതത്തിലേക്ക് തിരിച്ചുവന്നുകൊണ്ടിരിക്കുന്ന ബാലയുടെ വ്യക്തിജീവിതം എന്നും വാർത്തകളിൽ നിറയാറുണ്ട്.

ഗായിക അമൃത സുരേഷുമായുള്ള നടന്റെ വിവാഹവും വിവാഹ മോചനവുമൊക്കെ ഇന്നും ആരാധകര്‍ ചര്‍ച്ച ചെയ്യുന്നുണ്ട്. ആ ബന്ധം വേർപെടുത്തിയ ശേഷം ഏതാനും മാസങ്ങൾക്ക് മുൻപാണ് ബാല വീണ്ടും വിവാഹിതനായത്. ഡോക്ടറായ എലിസബത്ത് ഉദയനാണ് ബാലയുടെ ഇപ്പോഴത്തെ ഭാര്യ. സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്ക് പരിചിതയാണ് എലിസബത്ത്. ഇപ്പോഴിതാ ബിഹൈൻഡ്വുഡ്‌സ് ചാനലിന് ഇരുവരും ഒരുമിച്ചു നൽകിയ ഒരു അഭിമുഖം ശ്രദ്ധനേടുകയാണ്.


എലിസബത്ത് തന്റെ ജീവിതത്തിലേക്ക് വന്നതിനെ കുറിച്ച് ബാലയും വിവാഹശേഷം വന്ന ട്രോളുകൾ എങ്ങനെ ബാധിച്ചെന്ന് എലിസബത്തും അഭിമുഖത്തിൽ സംസാരിച്ചു. തന്നെ എലിസബത്ത് പ്രൊപ്പോസ് ചെയ്യുകയായിരുന്നു എന്നാണ് ബാല പറഞ്ഞത്. എലിസബത്ത് അത് സമ്മതിക്കുകയും ഫെയ്‌സ്‌ബുക്കിലൂടെ ആയിരുന്നു പ്രൊപ്പോസ് ചെയ്തതെന്ന് വ്യക്തമാക്കുകയും ചെയ്തു.

എന്റെ മകളെ ഞാൻ ഒരുപാട് മിസ് ചെയ്തിരുന്നു. ആ സമയത്ത് ഞാൻ ഇനി കല്യാണം വേണ്ട എന്ന് വിചാരിച്ചിരുന്നതാണ്. പിന്നീട് ഇവൾ എന്റെ ജീവിതത്തിലേക്ക് വന്നപ്പോൾ എനിക്ക് വേറൊരു കാഴ്ചപ്പാട് വന്നു. ജീവിതത്തോടുള്ള കാഴ്ചപ്പാട് മാറി. എട്ട് വർഷം, അതിൽ അവസാനത്തെ രണ്ടു വർഷം ഞാൻ ഒരുപാട് കഷ്ടപ്പെട്ടു. ജീവിതമേ വേണ്ടെന്ന് വച്ചു. പക്ഷേ ദൈവം എന്നെ തിരിച്ചു കൊണ്ടുവന്നു. ഇപ്പോൾ ഞാൻ ഇവിടെ ഇരിക്കുന്നത് പോലും എല്ലാവരുടെയും അനുഗ്രഹം കൊണ്ടാണ്’,

ബാല പറഞ്ഞു.ട്രോളുകൾ കുറിച്ച് ചോദിച്ചപ്പോൾ കല്യാണം കഴിഞ്ഞ സമയത്ത് ട്രോളുകൾ കാണുമ്പോൾ വിഷമമുണ്ടായിരുന്നു എന്നാണ് എലിസബത്ത് പറഞ്ഞത്. ‘പുള്ളി ഇപ്പോൾ ട്രോളുകളൊക്കെ എൻജോയ് ചെയ്യുന്നുണ്ട്. അതുകൊണ്ട് കുഴപ്പമില്ല. കല്യാണം കഴിഞ്ഞ സമയത്ത് ഭയങ്കര ടെൻഷൻ ആയിരുന്നു. ആളുകൾ ഓരോന്നൊക്കെ പറയുന്നുണ്ടായിരുന്നു. വീട്ടുകാർക്ക് അത്ര ഇഷ്ടമുണ്ടായിട്ട് നടന്ന വിവാഹമല്ല.

അതുകൊണ്ട് ബന്ധുക്കൾ ഓരോന്നൊക്കെ വിളിച്ചു ചോദിക്കുമായിരുന്നു. ഇപ്പോൾ പിന്നെ എന്തുണ്ടായാലും വലിയ പ്രശ്‌നമില്ലെന്ന ചിന്തയിലേക്ക് വീട്ടുകാർ എത്തി. നമ്മളും എത്തി’, എലിസബത്ത് പറഞ്ഞു.സോഷ്യൽ മീഡിയ തന്റെ വ്യക്തിജീവിതം ആഘോഷിക്കുന്നതിൽ എന്താണ് തോന്നുന്നത് എന്ന ചോദ്യത്തിന് കുഴപ്പമില്ലെന്നായിരുന്നു ബാലയുടെ മറുപടി. എന്നാൽ മകളുടെ കാര്യത്തിൽ പറയുന്ന ചില കാര്യങ്ങൾ ഇഷ്ടപ്പെടാതെ വന്നിട്ടുണ്ടെന്ന് നടൻ വ്യകത്മാക്കി. ‘അവന്തിക, പാപ്പു എന്ന എന്റെ മകൾക്ക് ഒരു അപ്പനെ ഉള്ളൂ. ആ അപ്പന്റെ പേര് ബാല എന്നാണ്. അല്ലാതെ വേറെ ഒരുത്തനുമല്ല. അത്രയേ ഉള്ളൂ’, ബാല പറഞ്ഞു.ബാല മേക്കപ്പ് ചെയ്‌ത് തന്നതിനെ കുറിച്ചും എലിസബത്ത് അഭിമുഖത്തിൽ പറഞ്ഞു. ബാല റൊമാന്റിക്കാണോ ചൈൽഡിഷാണോ എന്ന ചോദ്യത്തിന് രണ്ടുമാണെന്ന് ആയിരുന്നു എലിസബത്തിന്റെ മറുപടി. രണ്ടും കൂടുതലാണെന്നും എലിസബത്ത് കൂട്ടിച്ചേർത്തു.

Continue Reading

More in Movies

Trending