ഇത് കലക്കി… ചേച്ചി മാത്രമല്ല അനിയനും സൂപ്പർ താരമാണ്! അമ്പിളിയിലൂടെ അരങ്ങേറ്റം കുറിച്ച് നവീന്‍ നസീം
By
സൗബിന്‍ ഷാഹിറിന്റെ പുതിയ ചിത്രമാണ് അമ്ബിളി. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വിഷ്ണു വിജയാണ് പശ്ചാത്തല സംഗീതമൊരുക്കുന്നത്. കിരണ്‍ ദാസ് അമ്ബിളിയുടെ എഡിറ്റിങ് ചെയ്യുന്നു. ഇഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി, എവി അനൂപ് തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.
ഇപ്പോഴിതാ അമ്ബിളിയുടെ പുതിയൊരു പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. നസ്രിയ നസീമിന്റെ അനിയന്‍ നവീന്‍ നസീമിന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള പോസ്റ്ററാണ് പുറത്തിറങ്ങിയിരുന്നത്. നവീന്‍ നസീമിന്റെ അരങ്ങേറ്റ ചിത്രം കൂടിയാണ് അമ്ബിളി. നവീനൊപ്പം തന്‍വി റാം എന്നൊരു പുതുമുഖവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. സെപ്റ്റംബറിലാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നതെന്ന് അറിയുന്നു. റോഡ് ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു സിനിമയാണ് അമ്ബിളിയെന്നാണ് വിവരം. കേരളത്തിനു പുറമെ മറ്റു സംസ്ഥാനങ്ങളിലും സിനിമ ചിത്രീകരിച്ചിരുന്നു. ഗപ്പിയിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ജോണ്‍ പോള്‍ ജോര്‍ജ്ജ് ഒരുക്കുന്ന സിനിമ കൂടിയാണിത്.
naveen nazeem
