Connect with us

റിവ്യൂ എന്നൊക്കെ പറഞ്ഞ് ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ, വീട്ടിലുള്ളവരെ കൂടി ഉൾപ്പെടുത്തി തോന്യാസം വിളിച്ചുപ്പറഞ്ഞാൽ , സെലിബ്രിറ്റിയല്ലേ, കരിയർ പോവില്ലേ എന്നൊക്കെ വിചാരിച്ച് മിണ്ടാതിരിക്കാൻ നട്ടെല്ല് ഉള്ള ആണിനോ പെണ്ണിനോ കഴിയില്ല; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

Malayalam

റിവ്യൂ എന്നൊക്കെ പറഞ്ഞ് ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ, വീട്ടിലുള്ളവരെ കൂടി ഉൾപ്പെടുത്തി തോന്യാസം വിളിച്ചുപ്പറഞ്ഞാൽ , സെലിബ്രിറ്റിയല്ലേ, കരിയർ പോവില്ലേ എന്നൊക്കെ വിചാരിച്ച് മിണ്ടാതിരിക്കാൻ നട്ടെല്ല് ഉള്ള ആണിനോ പെണ്ണിനോ കഴിയില്ല; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

റിവ്യൂ എന്നൊക്കെ പറഞ്ഞ് ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ, വീട്ടിലുള്ളവരെ കൂടി ഉൾപ്പെടുത്തി തോന്യാസം വിളിച്ചുപ്പറഞ്ഞാൽ , സെലിബ്രിറ്റിയല്ലേ, കരിയർ പോവില്ലേ എന്നൊക്കെ വിചാരിച്ച് മിണ്ടാതിരിക്കാൻ നട്ടെല്ല് ഉള്ള ആണിനോ പെണ്ണിനോ കഴിയില്ല; അഞ്ജു പാർവതി പ്രബീഷ് കുറിയ്ക്കുന്നു

ഉണ്ണിമുകുന്ദനും സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബറും തമ്മിലുള്ള വിഷയം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചയായിരിക്കുകയാണ്. നിരവധി പേർ ഈ സംഭവത്തിൽ പ്രതികരണവുമായി രംഗത്ത് എത്തുന്നുണ്ട്. ഇപ്പോഴിതാ അഞ്ജു പാർവതി പ്രബീഷ് പങ്കിട്ട കുറിപ്പ് ശ്രദ്ധ നേടുന്നു

കുറിപ്പിന്റെ പൂർണ്ണ രൂപം

ജീവിതത്തിൽ ഒരു പരിചയവുമില്ലാത്തവരുടെ കാര്യങ്ങളിൽ ഇടപെട്ട്, അവരുടെ സ്വകാര്യതയ്ക്ക് യാതൊരു വിലയും നല്കാതെ ,പേഴ്സണൽ സ്പേസിൽ ഒളിഞ്ഞുനോക്കി കഞ്ഞിയ്ക്ക് വക ഉണ്ടാക്കുന്ന ഒരാൾ – സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബർക്ക് ഇതിൽ കൂടുതൽ എന്ത് ക്രെഡിബിലിറ്റിയാണുള്ളത്? മറ്റുള്ളവരുടെ പ്രശസ്തി ഊറ്റി, അവരുടെ പേഴ്സണൽ സ്പേസിൽ കയറി നിന്ന് അവരുടെ കരിയറിനെ വിചാരണ ചെയ്യാൻ ഇവറ്റകൾക്ക് എന്താണവകാശം? ഒന്നുമില്ല!

നിരൂപണമെന്നതൊരു കലയാണ്.അത് സാഹിത്യത്തിലായാലും കലയിലായാലും. ഒരാളുടെ സൃഷ്ടികളെയും കഥാപാത്രങ്ങളെയും നിരൂപകർക്ക് ഇഴ കീറി പരിശോധിക്കാം; വിമർശിക്കാം. പാത്രസൃഷ്ടികളെയും കഥാപാത്രങ്ങളെയും മാത്രം. അല്ലാതെ അത് സൃഷ്ടിച്ച എഴുത്തുകാരെയോ കഥാപാത്രത്തിനു ജീവൻ നല്കിയ നടന്മാരെയോ അല്ല. ആരോഗ്യകരമായ നിരൂപണത്തിൽ വ്യക്തിയധിക്ഷേപത്തിന് സ്ഥാനമില്ല തന്നെ. ഇവിടെ സീക്രട്ട് ഏജൻ്റ് എന്ന യൂട്യൂബർ ചെയ്തതെന്താണ്? മാളികപ്പുറം സിനിമയിലെ അയ്യപ്പദാസ് എന്ന കഥാപാത്രത്തെയല്ല വിമർശിച്ചത്. മറിച്ച് ഭക്തി വിറ്റ് നായകൻ കാശാക്കുന്നുവെന്നും ഉണ്ണിയുടെ സ്വഭാവരൂപീകരണത്തിന് കാരണം വളർന്നു വന്ന രീതിയെന്നും പറഞ്ഞു. അതിന് അയാൾക്ക് എന്തധികാരം? ഈ അധികാരത്തെയാണ് ഉണ്ണി ചോദ്യം ചെയ്തത്. അത് ആരായാലും ചെയ്യുന്ന കാര്യമല്ലേ?

ഇനി തെറിവിളിയുടെ കാര്യം. ഒരാളെ മനപൂർവ്വം തേജോവധം ചെയ്ത് പ്രകോപിപ്പിക്കുക; എന്നിട്ട് അയാൾ വിളിക്കുമെന്നറിഞ്ഞുകൊണ്ട് വീഡിയോ റിക്കോർഡ് ചെയ്യുക. വീഡിയോ റിക്കോർഡ്‌ ചെയ്യുന്നതിനാൽ സ്വന്തം ഭാഗം ക്ലിയർ ചെയ്യാൻ നല്ല പിള്ള ചമയുക. അപ്പുറത്തെയാൾക്ക് ഈ കുബുദ്ധി വശമില്ലാത്തതിനാൽ അയാൾ ദേഷ്യം ജനുവിൻ ആയി പ്രകടിപ്പിച്ചു. അത്ര മാത്രം! യൂട്യൂബറും വെറും. മോശമായി സംസാരിക്കുന്നുണ്ട് എന്നിട്ട് ആ പാവം ഉണ്ണി തെറിവിളിക്കേണ്ടി വന്ന സാഹചര്യം വെളിപ്പെടുത്തി അയാളോട് മാപ്പും പറഞ്ഞു.

ഉണ്ണിയെന്ന പയ്യന് സിനിമയിൽ ചുവടൊന്ന് പിഴച്ചാൽ താങ്ങി നിറുത്താൻ പോലും ആരുമില്ലെന്ന ബോധ്യം ഉള്ളതിനാൽ Slow and steady wins the race എന്ന പഴഞ്ചൊല്ലിൻ്റെ ചുവട് പിടിച്ച് അയാൾ മുന്നേറി. സിനിമയിൽ അരങ്ങേറി പത്തു വർഷം കൊണ്ട് സ്വന്തമായി പ്രൊഡക്ഷൻ കമ്പനി വരെ അയാൾക്കുണ്ടായെങ്കിൽ അയാൾ വന്ന വഴികളിൽ ശരിയും നന്മയും കുറേപ്പേരുടെ പ്രാർത്ഥനകളും അനുഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്നത് സത്യം.. പൊരുതി നേടിയതാണ് ഉണ്ണി ഈ വിജയങ്ങൾ. വന്ന വഴികളിൽ ഉണ്ണിക്ക് താങ്ങായി കൂടെ നിന്നത് ഗുരുത്വവും ഈശ്വരനോടുള്ള അചഞ്ചലമായ ഭക്തിയും കൂടിയാണ്. !
തെറിവിളിയുടെ പൊളിറ്റിക്കൽ കറക്ട്നെസ്റ്റ് ചികഞ്ഞ് ഉണ്ണിയെ ഉപദേശിക്കാൻ വരുന്നവരുടെ തിരക്കായിരുന്നു പിന്നെ. മാളികപ്പുറം സിനിമയുടെ അനൗൺസ്മെൻ്റ് തുടങ്ങിയ നാൾ മുതൽ ആ സിനിമയെയും ഉണ്ണിയെയും പരമാവധി ഡീഗ്രേഡ് ചെയ്യാൻ ശ്രമിച്ച പ്രബുദ്ധരൊക്കെ തെറിവിളിയുടെ കണക്കെടുപ്പ് ഉത്സവം നടത്തി ആത്മരതി അടയുന്നത് കണ്ടു. പല രീതിയിൽ ആവുന്ന പണി പതിനെട്ട് പയറ്റിയിട്ടും മാളികപ്പുറം അമ്പത് കോടി കടന്നതിൻ്റെയും ഉണ്ണി സ്റ്റാർ ഡത്തിലേയ്ക്ക് അനായാസം നടന്നു കയറുന്നത് കണ്ടതിൻ്റെയും ചൊരുക്ക് കിട്ടിയ അവസരത്തിൽ പുറത്തെടുത്ത് എല്ലാവരും സീക്രട്ട് എജൻ്റിനെ പൊക്കിയടിക്കുന്നുണ്ട്. വിഷപാമ്പിനെയെടുത്ത് കക്ഷത്തിൽ വയ്ക്കുന്നത് പോലെയാണതെന്ന് താമസിയാതെ തിരിച്ചറിയും ഇവറ്റകൾ. MLA യും മുതിർന്ന നടനുമായ ശ്രീ. മുകേഷ് രാത്രിയിൽ ഉറക്കം തടസ്റ്റപ്പെടുത്തിയതിൻ്റെ പേരിൽ ഒരു കൊച്ചു പയ്യനെ വിളിച്ച തെറിക്ക് 916 ൻ്റെ ചെമപ്പൻ ക്യാപ്സ്വൂൾ കൊണ്ട് മറക്കുട പിടിച്ച ടീമുകളൊക്കെ ഉണ്ണിക്ക് ക്ലാസ്സെടുക്കുന്നത് കാണാൻ നല്ല രസം.
നിരൂപണം, റിവ്യൂ എന്നൊക്കെ പറഞ്ഞ് ഒരാളുടെ സ്വകാര്യതയെ മാനിക്കാതെ, വീട്ടിലുള്ളവരെ കൂടി ഉൾപ്പെടുത്തി തോന്യാസം വിളിച്ചുപ്പറഞ്ഞാൽ , സെലിബ്രിറ്റിയല്ലേ, കരിയർ പോവില്ലേ എന്നൊക്കെ വിചാരിച്ച് മിണ്ടാതിരിക്കാൻ നട്ടെല്ല് ഉള്ള ആണിനോ പെണ്ണിനോ കഴിയില്ല. നേരെ വാ നേരെ പോ ആറ്റിറ്റ്യൂഡ് നിലപാട് ഉള്ളവർക്ക് റിസർവ്ഡ് ആണ്. ഉണ്ണിക്ക് അത് ഉണ്ട്.! പിന്നിൽ നിന്നും കുത്തി, അത് വിറ്റ് ഞണ്ണുന്ന സീക്രട്ട് ഏജൻറുമാർക്ക് അത് മനസ്സിലാവണമെന്നില്ല.

More in Malayalam

Trending

Recent

To Top