Connect with us

ഇനി അളിയൻസിന്റെ ലൊക്കേഷനിൽ ഞങ്ങൾക്കായി ഹൽവയുമായി അയാൾ വരില്ല; പ്രശാന്തിനെക്കുറിച്ച് അനീഷ് രവി

Uncategorized

ഇനി അളിയൻസിന്റെ ലൊക്കേഷനിൽ ഞങ്ങൾക്കായി ഹൽവയുമായി അയാൾ വരില്ല; പ്രശാന്തിനെക്കുറിച്ച് അനീഷ് രവി

ഇനി അളിയൻസിന്റെ ലൊക്കേഷനിൽ ഞങ്ങൾക്കായി ഹൽവയുമായി അയാൾ വരില്ല; പ്രശാന്തിനെക്കുറിച്ച് അനീഷ് രവി

റിയലിസ്റ്റിക് ആയ അവതരണത്തിലൂടെ പ്രേക്ഷകരെ പിടിച്ചിരുത്തുന്ന പരമ്പരയാണ് അളിയൻസ്. ഈ പരമ്പരയിലെ കനകനും ക്ലീറ്റസും തങ്കവും ലില്ലിയും കുട്ടികളുമൊക്കെ എല്ലാവർക്കും പ്രിയപ്പെട്ടവരാണ്. വീട്ടിലെ അംഗങ്ങളെ പോലെ തന്നെ തങ്ങളെ കരുതി പലരും ലൊക്കേഷനിലെത്തി സന്ദർശിക്കാറുണ്ട് എന്ന് പറയുകയാണ് സീരിയലിലെ താരങ്ങൾ. അളിയന്‍സ് ലൊക്കേഷനിലെ സ്ഥിരം സാന്നിധ്യമായിരുന്ന പ്രശാന്തിന്റെ വിയോഗത്തെക്കുറിച്ചുള്ള പോസ്റ്റുമായെത്തിയിരിക്കുകയാണ് അനീഷ് രവി.

പ്രിയപ്പെട്ട പ്രശാന്ത് യാത്രയായി. ഇനി ഞങ്ങളുടെ അളിയൻസിന്റെ ലൊക്കേഷനിൽ ഞങ്ങൾക്കായി ഹൽവയുമായി അയാൾ വരില്ല. അമ്മാവന്റെ ചീരത്തോട്ടത്തിനു കാവൽ നിൽക്കാനും അയാൾ വരില്ല. ഇനി ഉറക്കമാണ്, എല്ലാം മറന്ന് ശാന്തനായി. പ്രിയപ്പെട്ടവന്റെ ആത്മാവിന് ഞങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള പ്രാർത്ഥന എന്നായിരുന്നു അനീഷിന്റെ കുറിപ്പ്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി പ്രശാന്തിന് ആദരാഞ്ജലി അറിയിച്ചത്.

അളിയൻസ് ലൊക്കേഷനിലേക്കെത്തുന്നവരെക്കുറിച്ച് നേരത്തെയും അനീഷ് വാചാലനായിരുന്നു. ഞങ്ങടെ കുടുംബ വീട്ടിലേയ്ക്ക് (പാങ്ങോട് ) ഓരോ ദിവസവും കൈ നിറയെ സമ്മാനങ്ങളുമായി ബന്ധുജനങ്ങൾ വന്നു പോകുന്നത് അയൽ വീട്ടുകാർക്ക് ഒരു സ്ഥിരം കാഴ്ചയാണ്. കൂടുതലും പ്രവാസികളാണ്. ആദ്യമായാണ് വരുന്നതെങ്കിലും വീടും പരിസരവും സ്വന്തം എന്ന പോൽ അവർ പെരുമാറുന്നത് കാണുമ്പോൾ ഞങ്ങൾക്കെന്തു സന്തോഷമാണെന്നോ. അടുത്ത ബന്ധുക്കളോടെന്ന പോലെയാണ് ഞങ്ങളോട് പെരുമാറുന്നതും. എത്ര പറഞ്ഞാലും കണ്ടാലും മതി വരാതെ വീണ്ടും വീണ്ടും ഞങ്ങളെ കാണാനെത്തുന്ന മറ്റൊരു കൂട്ടർ. അങ്ങിനെ..അങ്ങിനെ ഓരോ ദിവസം കഴിയും തോറും ഞങ്ങട ബന്ധുബലം കൂടി കൊണ്ടേ ഇരിയ്ക്കുന്നു.

മനസ്സ് മുഴുവൻ നാട്ടിൻ പുറത്തിന്റെ നന്മയും കാഴ്ചകളും നിറച്ച് നാടുവിട്ടെന്നോ പോയ പ്രിയ പ്രവാസികളോടാണ് ഞങ്ങൾക്കിപ്പോ കൂടുതലുടപ്പവും. ഞങ്ങളോരോരുത്തരുടേയും ജന്മദിനത്തിന് കേക്കുകൾ സമ്മാനിയ്ക്കുന്ന അങ്ങ് ടെക്സസിലെ മഞ്ജിമയിൽ തുടങ്ങി ഞങ്ങളുടെ കുടുംബ ചിത്രം തന്റെ വീടിന്റെ സ്വീകരണ മുറിയിൽ വച്ചിട്ടുള്ള ഫാദർ ഷാജി തോമസ്, ഇടയ്ക്കു വിളിച്ചു കുശലാന്വേഷണം നടത്തുന്ന മലയാളത്തിന്റെ മഹാ നടി ഷീലാമ്മ , ഞങ്ങളെ കുടുംബത്തോടെ തന്റെ വീട്ടിലേയ്ക്കു വിളിച്ചു ഉച്ച ഭക്ഷണം തന്നു സ്നേഹം കൊണ്ട് അമ്പരപ്പിച്ച മലയാളത്തിന്റെ പ്രിയ സാഹിത്യകാരൻ പെരുമ്പടവം ശ്രീധരൻ സർ, ഞാൻ മിക്കവാറും കാണുന്ന ടെലിവിഷൻ ഷോ ആണ് അളിയൻസ് “എന്ന് തുറന്നു പറഞ്ഞ ചലച്ചിത്ര വിസ്മയം പ്രിയദർശൻ സർ, കഴിഞ്ഞ ദിവസം ഞങ്ങളെ കാണാൻ കുടുംബ സമേതം വന്ന അർജുന അവാർഡ് ജേതാവ് ഒളിമ്പിയൻ ഡിജോ, അങ്ങനെ ഓരോ ദിവസം കഴിയും തോറും ഞങ്ങടെ അളിയന്മാരുടെ കുടുംബത്തിൽ ബന്ധുബലം കൂടിക്കൊണ്ടേ ഇരിയ്ക്കുന്നുവെന്ന് മുൻപ് അനീഷ് കുറിച്ചിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top