Connect with us

അമൃതയുടെ കയ്യും പിടിച്ച് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗോപി സുന്ദര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

News

അമൃതയുടെ കയ്യും പിടിച്ച് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗോപി സുന്ദര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

അമൃതയുടെ കയ്യും പിടിച്ച് ആശുപത്രിയില്‍ നിന്നും ഇറങ്ങി ഗോപി സുന്ദര്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടന്‍ ബാലയുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. അന്യഭാഷയില്‍ നിന്നെത്തി മലയാളികളുടെ പ്രിയങ്കരനായ ബാലയെ ശാരീരിക അസ്വാസ്ഥ്യങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നുള്ള വാര്‍ത്ത മലയാളികളെ ഏറെ കണ്ണീരിലാഴ്ത്തിയിരുന്നു. പ്രേക്ഷകര്‍ ഒന്നടങ്കമാണ് പ്രാര്‍ത്ഥനയോടെ ബാലയെ കാത്തിരിക്കുന്നത്.

ഈ വേളയില്‍ ആശുപത്രിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം വൈറലായി മാറിയിരുന്നു. ബാലയുടെ മുന്‍ഭാര്യയും ഗായികയുമായ അമൃത സുരേഷും മകളും ബാലയെ കാണാന്‍ ആശുപത്രിയിലെത്തിയിരുന്നു. ഇതും ഏറെ വാര്‍ത്തയായിരുന്നു. മകള്‍ക്കൊപ്പമെത്തിയ അമൃത മകള്‍ പാപ്പുവിനെ അവളെ അച്ഛനെ കാണിച്ചതിനു ശേഷം തിരികെ വീട്ടിലേയ്ക്ക് പറഞ്ഞയച്ചിട്ടും ആശുപത്രിയില്‍ തന്നെ തുടര്‍ന്നിരുന്നു.

ബാല കിടക്കുന്ന ഐസിയുവിന് മുന്നില്‍ കാത്ത് നില്‍ക്കുന്ന അമൃതയുടെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഐസിയുവിനകത്ത് ബാലയുടെ ഭാര്യയും ഡോക്ടറുമായ എലിസബത്തിന് മാത്രമാണ് പ്രവേശനമുള്ളതെന്നും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പിന്നാലെ അമൃതയുമായി ലിവിംഗ് റിലേഷനില്‍ കഴിയുന്ന സംഗീത സംവിധായകന്‍ ഗോപി സുന്ദറും ആശുപത്രിയിലെത്തിയിരുന്നു. അമൃതയുടെ കൈപിടിച്ചാണ് ഗോപി സുന്ദര്‍ ആശുപത്രിയില്‍ നിന്നും ഇറങ്ങി പോരുന്നത്.

തനിക്ക് ചുറ്റും കൂടിയ മാധ്യമങ്ങളോടും ബാലചേട്ടന് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണം, എല്ലാവരുടെയും പ്രാര്‍ത്ഥന ആവശ്യമാണ് എന്നുമാണ് പറഞ്ഞിരുന്നത്. പിന്നാലെ നിരവധി പേരാണ് അമൃതയ്ക്ക് ആശംസകളുമായി എത്തിയിരുന്നത്. ദേഷ്യവും വിരോധവുമെല്ലാം മാറ്റിവെച്ച് ബാലയെ കാണാന്‍ എത്തിയല്ലോ. ഇവരുടെ സാന്നിധ്യം ആശുപത്രിയില്‍ കിടക്കുന്ന ബാലയ്ക്ക് വലിയൊരു ആശ്വാസമായിരിക്കുമെന്നുമെന്നാണ് പലരും പറയുന്നു.

എന്നാല്‍ ഇതിനിടയില്‍ ബാലയുടെ മുന്‍ ഭാര്യ അമൃത സുരേഷ് ബാലയ്ക്ക് കരള്‍ കൊടുക്കാന്‍ സമ്മതം അറിയിച്ചിരിക്കുകയാണ് എന്നുള്ള വാര്‍ത്ത പരന്നിരിക്കുകയാണെന്ന് സിനിമാ ലോകത്തെ വിശേഷങ്ങള്‍ പങ്കുവെച്ച് എത്താറുള്ള പല്ലിശ്ശേരി പറഞ്ഞിരുന്നു. പലരും ഈ വാര്‍ത്ത കേട്ടപ്പോള്‍ ചിരിക്കുകയാണ് ഉണ്ടായത്. ഉപേഷിച്ചിട്ടു പോയ, മുന്‍ ഭര്‍ത്താവിന് കരള്‍ കൊടുക്കാന്‍ തയ്യാറാകുമോ എന്നായിരുന്നു എല്ലാവരുടെയും ചോദ്യം.

ഇരുവരും വേര്‍പിരിഞ്ഞ് രണ്ട് കുടുംബമായി ജീവിക്കുമ്പോള്‍ ഇങ്ങനൊക്കെ നടക്കുമോ എന്നാണ് പലരുടെയും സംശയം. മനുഷ്യ മനസുകളുടെ കാര്യമാണ്. ഒന്നും പറയുവാനാകില്ല. അവര്‍ പിരിയാനുള്ള കാരണം അവരുടെ മാത്രം കാര്യമാണ്. എന്ത് തന്നെയായാലും ബാലയ്ക്ക് കരള്‍ മാറ്റിവെയ്ക്കല്‍ അധികം വൈകാതെ തന്നെ നടക്കും.

തനിക്ക് കിട്ടിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം വേറെ ആരുടെയും കരള്‍ കിട്ടിയില്ലെങ്കില്‍ കരള്‍ നല്‍കാന്‍ അമൃത സുരേഷ് സമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ അത് അഭിന്ദനീയമാണെന്നും കരള്‍ മാറ്റി വെയ്ക്കാതെ തന്നെ ബാല എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടെയെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്നും പല്ലിശ്ശേരി തന്റെ വീഡിയോയിലൂടെ പറയുന്നു. എന്നാല്‍ അമൃതയോ ബാലയുമായി അടുത്ത വൃത്തങ്ങളോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല.

കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ബാലയെ പ്രവേശിപ്പിച്ചത്. കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു. ഇന്നലെ വീണ്ടും അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് അദ്ദേഹം ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നുവെന്നും ബാദുഷ അറിയിച്ചിരുന്നു.

അതേസമയം, അദ്ദേഹം അബോധാവസ്ഥയില്‍ ആണ് വളരെ ഗുരുതരമായ അവസ്ഥയിലാണ് എന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട് അത് ശരിയല്ലെന്നും ബാദുഷ അറിയിച്ചു. ഞങ്ങള്‍ ബാലയെ കയറി കണ്ടു സംസാരിച്ചുവെന്നും അദ്ദേഹം അബോധാവസ്ഥയില്‍ അല്ലെന്നും ബാദുഷ പറയുന്നു. ബാലയുടെ സഹോദരനും സംവിധായകനുമായ ശിവ ചെന്നൈയില്‍ നിന്നും കൊച്ചിയിലേക്ക് പുറപ്പെട്ടിട്ടുണ്ടെന്നും ബാദുഷ അറിയിച്ചു.

ഈയ്യടുത്തിറങ്ങിയ ഷഫീഖിന്റെ സന്തോഷം ആണ് ബാലയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. ഉണ്ണി മുകുന്ദനായിരുന്നു ചിത്രത്തിലെ നായകന്‍. ചിത്രത്തിന്റെ റിലീസിന് പിന്നാലെ നിര്‍മ്മാതാവ് കൂടിയായ ഉണ്ണി മുകുന്ദന്‍ തനിക്ക് പ്രതിഫലം തരാതെ വഞ്ചിച്ചുവെന്ന ആരോപണവുമായി ബാല രംഗത്തെത്തിയിരുന്നു. ഇത് വലിയൊരു വിവാദത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഒരു സിനിമയുടെ ഭാഗമായി കണ്ണില്‍ ഗുരുതര പരിക്കേറ്റതിനെ തുടര്‍ന്ന് ബാല പലപ്പോഴും കൂളിങ് ഗ്ലാസ് വെച്ച് മാത്രമെ പൊതു ഇടങ്ങളിലും വീഡിയോകളിലും വന്നിരുന്നുള്ളൂ. താരം ആശുപത്രിയിലായതോടെ ബാലയുടെ ആരോഗ്യത്തെക്കുറിച്ച് നേരത്തെ ഉയര്‍ന്ന സംശങ്ങളും ചോദ്യങ്ങളുമൊക്കെ സോഷ്യല്‍ മീഡിയ വീണ്ടും ചര്‍ച്ചയാക്കുകയാണ്. ബാലയുടെ ഭാര്യ എലിസബത്ത് ഡോക്ടറാണ്. ഒരു വര്‍ഷം മുമ്പാണ് ബാല എലിസബത്തിനെ വിവാഹം ചെയ്തത്.

More in News

Trending

Recent

To Top