Connect with us

കൊറോണയാണ് പ്രതീക്ഷിച്ചത്; ഡെങ്കിയില്‍ ഒതുങ്ങി; വൈറലായി അമേയയുടെ പോസ്റ്റ്

Malayalam

കൊറോണയാണ് പ്രതീക്ഷിച്ചത്; ഡെങ്കിയില്‍ ഒതുങ്ങി; വൈറലായി അമേയയുടെ പോസ്റ്റ്

കൊറോണയാണ് പ്രതീക്ഷിച്ചത്; ഡെങ്കിയില്‍ ഒതുങ്ങി; വൈറലായി അമേയയുടെ പോസ്റ്റ്

നടി അമേയയുടെ പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. കോവിഡ് കാലത്ത് ഡെങ്കിപ്പനി ബാധിച്ച് ആശുപത്രിയിലായ അമേയ ആശുപത്രിയിലെ അനുഭവത്തെ കുറിച്ച് പറയുകയാണ്.
ആശുപത്രിയില്‍ ഇരിക്കുന്ന ചിത്രമാണ് അമേയ പങ്കുവച്ചിരിക്കുന്നത്.

”കുറച്ചുനാള്‍ സോഷ്യല്‍ മീഡിയകളില്‍നിന്നും ഒരു ലീവ് എടുക്കണം എന്ന് വിചാരിച്ച നേരത്താണ് വഴിയേ പോയ ‘ഡെങ്കി’ കുറച്ചു ഡേയ്സ് എന്റെ കൂടെ കൂടിയത്. അതുകൊണ്ട് ഒരാഴ്ചക്കാലം ഹോസ്പിറ്റലില്‍ സുഖമായിരുന്നു. എന്തായാലും കാണാതിരുന്നപ്പോള്‍ എന്നെ അന്വേഷിച്ച, എന്നെ ഒരുപാട് സ്‌നേഹിക്കുന്ന നിങ്ങള്‍ക്ക് എല്ലാവര്‍ക്കും ഒരുപാട് താങ്ക്‌സ്. കൊറോണ ആണ് പ്രതീക്ഷിച്ചത്. ഡെങ്കിയില്‍ ഒതുങ്ങി” എന്നാണ് അമേയയുടെ രസകരമായ പോസ്റ്റ്.

ഒരു പഴയ ബോംബ് കഥ, ആട് 2, എന്നീ ചിത്രങ്ങളിലൂടെയാണ് അമേയ അഭിനയരംഗത്തെത്തുന്നത്. തന്റെ എല്ലാ വിശേഷങ്ങളും അമേയ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഗ്ലാമര്‍ വേഷങ്ങളില്‍ എത്തിയപ്പോഴുണ്ടായ വിമര്‍ശനങ്ങള്‍ക്കും അമേയ മറുപടി കൊടുത്തിരുന്നു.

More in Malayalam

Trending

Recent

To Top