Connect with us

സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ദിലീപ് ചെയ്തത്!; വിചാരണ വൈകാന്‍ കാരണക്കാരന്‍ ദിലീപ്; അഡ്വ ടിബി മിനി

News

സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ദിലീപ് ചെയ്തത്!; വിചാരണ വൈകാന്‍ കാരണക്കാരന്‍ ദിലീപ്; അഡ്വ ടിബി മിനി

സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ദിലീപ് ചെയ്തത്!; വിചാരണ വൈകാന്‍ കാരണക്കാരന്‍ ദിലീപ്; അഡ്വ ടിബി മിനി

നടി ആക്രമിക്കപ്പെട്ട കേസ് വീണ്ടും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ കേസിന്റെ വിചാരണ വൈകാന്‍ കാരണക്കാരന്‍ കേസിലെ എട്ടാം പ്രതിയായും നടനുമായ ദിലീപ് തന്നെയാണെന്ന് പറയുകയാണ് അതിജീവിതയുടെ അഭിഭാഷകയായിരുന്ന അഡ്വ ടിബി മിനി. വിചാരണ വേഗത്തില്‍ നടക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മേല്‍ കോടതിയിലേക്ക് പോകുമ്പോള്‍ സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ദിലീപ് ചെയ്തതെന്നും മിനി വിമര്‍ശിച്ചു.

നടി ആക്രമിക്കപ്പെട്ട കേസ് നീണ്ട് പോകാന്‍ കാരണം എട്ടാംപ്രതി തന്നെയാണ്. ദിലീപ് ജാമ്യം കിട്ടി പുറത്തിറങ്ങിയ ശേഷം ഒരുപാട് ഹര്‍ജികളുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. മെമ്മറി കാര്‍ഡുമായി ബന്ധപ്പെട്ടതും വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ടും എല്ലാം ഇതില്‍ ഉണ്ട്. വിചാരണ വേഗത്തില്‍ നടക്കണമെന്നതടക്കമുള്ള ആവശ്യങ്ങളുമായി മേല്‍ കോടതിയിലേക്ക് പോകുമ്പോള്‍ സൂചി കൊണ്ട് എടുക്കേണ്ടതിനെ തൂമ്പ കൊണ്ട് എടുക്കുകയാണ് ചെയ്യുന്നത്.

വിചാരണ കോടതിയില്‍ പരിഹരിക്കേണ്ട വിഷയം സുപ്രീം കോടതിയില്‍ പോയി വീണ്ടും വൈകിപ്പിക്കുകയാണ് എട്ടാം പ്രതി ചെയ്തത്. സുപ്രീം കോടതിയിലും ഹൈക്കോതിയിലും ദിലീപ് ഹര്‍ജി നല്‍കിയതോടെ വിചാരണ കോടതിയില്‍ നടക്കേണ്ട വിചാരണ വൈകാന്‍ കാരണമായെന്ന് മനസിലാക്കാന്‍ സാധിക്കും. ആദ്യത്തെ അന്വേഷണവുമായി ബന്ധപ്പെട്ട കുറ്റചാര്‍ജ്ജില്‍ 366 സാക്ഷികളാണ് ഉണ്ടായിരുന്നത്. അതിന് ശേഷമാണ് പുനരന്വേഷണത്തില്‍ 117 സാക്ഷികളെയാണ് ലിസ്റ്റ് ചെയ്തത്.

അതില്‍ തന്നെ 20 സാക്ഷികളെയാണ് വിചാരണ ചെയ്യാന്‍ ലിസ്റ്റ് ചെയ്തത്. ഡിജിറ്റല്‍ തെളിവുകളാണ് ഈ കേസില്‍ കൂടുതല്‍ ഉള്ളത്. ആ തെളിവുകള്‍ തെളിയിക്കുന്നതിനായിട്ടുള്ള സാക്ഷികളാണ് 20 പേര്‍. അതിന് ശേഷം 41 സാക്ഷികളെ അഡീക്ഷണലായി ഉള്‍പ്പെടുത്തി. സെക്കന്‍ഡ് ലിസ്റ്റില്‍ ഏറ്റവും നിര്‍ണായകമായവരെയാണ് ഉള്‍പ്പെടുത്തിയത്. അല്ലാത്ത ഒരാളെ പോലും ലിസ്റ്റ് ചെയ്തിട്ടില്ല. 366 സാക്ഷികളില്‍ ദിലീപുമായി ബന്ധമുള്ളവര്‍ വന്ന് കഴിഞ്ഞാല്‍ അത് കേസിനെ ദോഷകരമായി ബാധിക്കുന്ന വിഷയം കൂടിയാണ്. 366 ല്‍ കുറെ പേരെ വിസ്തരിച്ചിട്ടുണ്ട്.

അത്രയും സാക്ഷികളെ വിസ്തരിക്കുമ്പോള്‍ പ്രതിയ്ക്ക് അനുകൂലമായി വരുന്ന കോണ്‍ട്രഡിക്ഷന്‍സ് ഉണ്ടാകുമെന്ന് ഞാന്‍ അന്നേ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടാമത്തെ അന്വേഷണത്തില്‍ 117പേരെ അന്വേഷണ ഉദ്യോഗസ്ഥരാണ് ലിസ്റ്റ് ചെയ്തത്. അതില്‍ ആദ്യം ഇരുപതും പിന്നെ 41 ഉം നമ്മള്‍ കൊടുത്തിട്ടുണ്ട്. ഈ 41 പേരില്‍ ചിലര്‍ മഹസര്‍ സാക്ഷികളാണ്.

ബാലചന്ദ്രകുമാര്‍, മഞ്ജു വാര്യര്‍, അനൂപ് എന്നിവരാണ് ഇതില്‍ ഏറ്റവും പ്രധാന സാക്ഷികളായി വരുന്നത്. അതില്‍ മഞ്ജു വാര്യര്‍ അടക്കമുള്ളവരെ വിസ്തരിക്കുന്നതിനെതിരെ ഒരു ആവശ്യവുമില്ലാതെയാണ് ദിലീപ് സുപ്രീം കോടതി വരെ പോയത്. കാരണം അതില്‍ ഒരിക്കലും കോടതി ഇടപെടില്ലെന്ന് നിയമം പഠിച്ച മിനിമം യോഗ്യതയുളള ആളുകള്‍ക്ക് മനസിലാകുന്നതാണ്.

ഒരു പ്രോസിക്യൂഷന്‍ കൊടുത്ത സാക്ഷി പട്ടികയിലെ ഏറ്റവും പ്രധാനമായ കാര്യങ്ങള്‍ തെളിയിക്കേണ്ട സാക്ഷികളെ വീണ്ടും വിസ്തരിക്കാന്‍ പാടില്ലെന്ന് പറഞ്ഞ് പ്രതികളായിട്ടുള്ള ആര് കോടതിയില്‍ പോയാലും അത് അനുവദിക്കില്ലെന്ന് കോടതിക്കും പ്രതിഭാഗത്തിനും അറിയാം. പണമുണ്ടെന്ന് കരുതി ഇങ്ങനെ ചെലവഴിക്കേണ്ട കാര്യമുണ്ടോ? മഞ്ജു കോടതിയില്‍ വന്നത് ചില ഡിജിറ്റല്‍ തെളിവുകള്‍ തിരിച്ചറിയുന്നതിനാണ്. ദിലീപിന്റെ ശബ്ദം തിരിച്ചറിയാനുള്ള ഏറ്റവും നല്ല സാക്ഷി മഞ്ജുവാണ്. ഇവര്‍ പറഞ്ഞത് മിമിക്രി ആണെന്നാണല്ലോ, അത് തിരിച്ചറിയാനാണ് അവര്‍ എത്തിയത്’, എന്നും അഡ്വ മിനി പറഞ്ഞു.

2017 ഫെബ്രുവരി 17 നാണ് ഓടുന്ന കാറില്‍ നടി അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടത്. തൃശ്ശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടിയെ മറ്റൊരു വാഹനത്തിലെത്തി പള്‍സുനിയും സംഘവും തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. സംഭവം നടന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പള്‍സര്‍ സുനി പോലീസിന്റെ പിടിയിലായിരുന്നു.

നിലവില്‍ വിചാരണ തടവുകാരനായി ജയിലില്‍ തുടരുകയാണ് പള്‍സര്‍ സുനി. കഴിഞ്ഞ ആറ് വര്‍ഷമായി ജയിലില്‍ കഴിയുകയാണെന്നും കേസില്‍ ജാമ്യം അനുവദിക്കണമെന്നും കാണിച്ച് സുനി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജിയില്‍ ഇന്ന് കോടതി വാദം കേട്ടു. അറസ്റ്റിലായതിന് പിന്നാലെ പല തവണ ജാമ്യത്തിനായി സുപ്രീം കോടതിയില്‍ അടക്കം പള്‍സര്‍ സുനി ഹര്‍ജി സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഓരോ ഘട്ടത്തിലും പ്രോസിക്യൂഷനും സര്‍ക്കാരും സുനിയുടെ ജാമ്യത്തെ എതിര്‍ക്കുകയായിരുന്നു.

ഏറ്റവും ഒടുവിലായി സുപ്രീം കോടതിയെ സമീപിച്ചപ്പോഴും സംസ്ഥാന സര്‍ക്കാര്‍ ജാമ്യം അനുവദിക്കരുതെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ആറ് വര്‍ഷം വിചാരണ തടവുകാരനായി ജയിലില്‍ അടയ്ക്കുന്നത് മനുഷ്യാവകാശ ലംഘനമാണെന്നാണ് പള്‍സര്‍ സുനിയുടെ വാദം. കേസില്‍ എട്ടാം പ്രതിയായ ദിലീപ് അടക്കമുള്ളവര്‍ ജയിലിന് പുറത്താണെന്നും പള്‍സര്‍ സുനി ഹര്‍ജിയില്‍ പറയുന്നുണ്ട്.

നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടപടികള്‍ പുരോഗമിക്കുകയാണ്. കേസില്‍ കൂടുതല്‍ സാക്ഷികളെ വിസ്ത്രിക്കുന്ന സാഹചര്യത്തില്‍ ഇനിയും വിചാരണ നടപടികള്‍ നീണ്ട് പോയേക്കാനാണ് സാധ്യത. വിചാരണക്ക് കൂടുതല്‍ സമയം തേടി വിചാരണ കോടതി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. കേസില്‍ ഇനി സംവിധായകന്‍ ബാലചന്ദ്രകുമാര്‍ അടക്കമുള്ളവരെയാണ് വിസ്തരിക്കാന്‍ ഉള്ളത്.

Continue Reading
You may also like...

More in News

Trending

Recent

To Top