News
ഇന്‍സ്റ്റഗ്രാം താരം ലീന നാഗ്‌വംശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
ഇന്‍സ്റ്റഗ്രാം താരം ലീന നാഗ്‌വംശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പ്രശസ്ത ഇന്‍സ്റ്റഗ്രാം താരം ലീന നാഗ്‌വംശിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഛത്തീസ്ഗഢിലാണ് സംഭവം. ലീന നാഗ്‌വംശിയെ റായ്ഗഢിലെ വീട്ടിലെ മുറിയില്‍ ആണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 22 കാരിയായ ലീന ഇന്‍സ്റ്റഗ്രാം, യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത അന്വേഷണം നടത്തി വരുകയാണ്. ക്രിസ്മസ് ദിവസമാണ് ലീന അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇടുന്നത്. സാന്താ ക്ലോസിന്റെ ഡ്രസ്സണിഞ്ഞ് കൈയില്‍ ഒരു പാവയും തുടര്‍ന്ന് ഒരു കൈക്കുഞ്ഞിനെയും പിടിച്ചുനില്‍ക്കുന്ന വീഡിയോയായിരുന്നു അവസാനമായി പങ്കുവെച്ചിരുന്നത്.
ബി.കോം രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്ന ലീനയുടെ ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണെന്നും പോലീസ് പറയുന്നു. റായ്ഗഢിലെ ചക്രധാര്‍ പൊലീസിനാണ് കേസ് അന്വേഷിക്കുന്നത്.
ടെലിവിഷന്‍ താരം തുനിഷ ശര്‍മയുടെ ആത്മഹത്യയുടെ ഞെട്ടല്‍ മാറും മുന്‍പാണ് മറ്റൊരു സെലിബ്രിറ്റി കൂടി ജീവനൊടുക്കുന്നത്. ഡിസംബര്‍ 24നാണ് ഷൂട്ടിങ് സെറ്റിലെ വാഷ്‌റൂമില്‍ തൂങ്ങിമരിച്ച നിലയില്‍ തുനിഷയെ കണ്ടെത്തുന്നത്. മരണവുമായി ബന്ധപ്പെട്ട് സഹതാരം അറസ്റ്റിലാവുകയായിരുന്നു.
