Connect with us

ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉയര്‍ത്താൻ ശ്രമിച്ചു !! തിരക്കേറിയ നഗരത്തില്‍വച്ച് അപമാനിക്കാന്‍ ശ്രമം ?! ഫോട്ടോ പങ്കുവച്ചു മോഡൽ…

Malayalam Breaking News

തിരക്കേറിയ നഗരത്തിലൂടെ ആക്ടീവയില്‍ സഞ്ചരിക്കുകയായിരുന്ന മോഡലിനെ അപമാനിക്കാന്‍ ശ്രമം. സ്‌കൂട്ടറില്‍ യാത്രചെയ്യവേ തനിക്കുണ്ടായ ദുരനുഭവം ട്വിറ്ററിലൂടെയാണ് മോഡല്‍ പങ്കു വെച്ചിരിക്കുന്നത്. ഇന്‍ഡോര്‍ സ്വദേശിയായ ആകര്‍ഷി ശര്‍മയാണ് അപരിചിതരായ രണ്ടുപേരില്‍നിന്ന് തനിക്ക് നേരിടേണ്ടിവന്ന ലൈംഗികാതിക്രമത്തെക്കുറിച്ച് ട്വീറ്റ് ചെയ്തത്.

‘തിരക്കേറിയ നഗരത്തില്‍കൂടി സ്‌കൂട്ടറില്‍ പോകുമ്പോള്‍ രണ്ടുപേര്‍ തന്നെ ആക്രമിക്കുകയായിരുന്നു. ആക്ടീവയില്‍ ഇരിക്കുകയായിരുന്ന എന്റെ വസ്ത്രം അവര്‍ ഉയര്‍ത്തി. ‘അടിയില്‍ എന്താണുള്ളതെന്ന് കാണട്ടെ’ എന്നു പറഞ്ഞുകൊണ്ടായിരുന്നു ഇത്. അവരെ തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ സ്‌കൂട്ടറിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ഞാന്‍ മറിഞ്ഞു വീണു’- അപകടത്തില്‍ സംഭവിച്ച പരിക്കിന്റെ ചിത്രങ്ങള്‍ അടക്കം ട്വീറ്റ് ചെയ്തുകൊണ്ട് അവര്‍ പറഞ്ഞു.

ഈ സംഭവങ്ങള്‍ നടന്നത് തിരക്കേറിയ പാതയിലായിരുന്നിട്ട് കൂടി ഒരാളുപോലും ഇതില്‍ ഇടപെട്ടില്ലെന്നും ആകര്‍ഷി ശര്‍മ പറയുന്നു. അക്രമികള്‍ ഉടന്‍ തന്നെ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. ഇതിനിടയില്‍ അക്രമികളുടെ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധിക്കാന്‍ പോലും സാധിച്ചില്ല.

സ്‌കൂട്ടര്‍ മറിഞ്ഞ് നിലത്തുവീണ തന്നെ പ്രായംചെന്ന ഒരാള്‍ സഹായിക്കാനെത്തി. തന്റെ വസ്ത്രധാരണം മൂലമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന് അയാള്‍ പറഞ്ഞതായും അവര്‍ പറയുന്നു. എന്തു ധരിക്കണമെന്നത് തന്റെ തിരഞ്ഞെടുപ്പാണെന്നും വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ ഉപദ്രവിക്കാന്‍ ആര്‍ക്കും അധികാരമില്ലെന്നും ആകര്‍ഷി പറഞ്ഞു.

More in Malayalam Breaking News

Trending