Bollywood
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു
Published on
സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലേക്കെത്തുന്നു. തിരുവനന്തപുരത്ത് നടക്കുന്ന ഡ്രീം ഫാഷന്‍ ഫെസ്റ്റില്‍ ചുവടുവയ്ക്കാനാണ് താരമെത്തുന്നത്. ഈ മാസം ഇരുപത്തിയേഴ് മുതല്‍ ഇരുപത്തിയൊന്‍പത് വരെയാണ് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ഫാഷന്‍ ഫെസ്റ്റ് നടക്കുന്നത്.
ഇന്ത്യന്‍ മോഡലുകളും അന്താരാഷ്ട്ര മോഡലുകളും റാംപില്‍ ചുവടുവയ്ക്കും. ഡ്രീം ഫാഷന്‍ ചാനലും ഗോള്‍ഡന്‍ വാലിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്. ടിക്കറ്റുകള്‍ ബുക്ക് മൈ ഷോയില്‍ ലഭ്യമാണ്. ഇരുപത്തിയൊന്‍പതിന് വൈകിട്ട് മൂന്നിന് നടക്കുന്ന ഗ്രാന്റ് ഫിനാലെയിലാണ് സണ്ണി ലിയോണ്‍ പങ്കെടുക്കുക.
സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുന്ന സണ്ണി ലിയോണ്‍, ഫാഷന്‍ ഷോയിലെ വിജയികള്‍ക്കുള്ള സമ്മാനദാനവും നിര്‍വഹിക്കും. ഇരുപത്തിയേഴിന് രാവിലെ പത്തരയ്ക്ക് ഫെസ്റ്റ് ആരംഭിക്കും. വൈകിട്ട് അഞ്ചിനാണ് ഔദ്യോഗിക ഉദ്ഘാടന ചടങ്ങ് നടക്കുക.
Continue Reading
You may also like...
Related Topics:Sunny Leone