Connect with us

ഭാര്യക്ക് മാനസിക വിഭ്രാന്തിയെന്ന് വരുത്തി തീർത്തു.. സ്വന്തം അപ്പാർട്മെന്റിൽ അർദ്ധരാത്രി മറ്റൊരു സ്ത്രീയോടൊപ്പം… ഭാര്യയോട് ചെയ്ത വൃത്തികേടുകൾ പുറത്ത്.. നടനെതിരെ ലുക്കൗട്ട് നോട്ടീസ്

Actor

ഭാര്യക്ക് മാനസിക വിഭ്രാന്തിയെന്ന് വരുത്തി തീർത്തു.. സ്വന്തം അപ്പാർട്മെന്റിൽ അർദ്ധരാത്രി മറ്റൊരു സ്ത്രീയോടൊപ്പം… ഭാര്യയോട് ചെയ്ത വൃത്തികേടുകൾ പുറത്ത്.. നടനെതിരെ ലുക്കൗട്ട് നോട്ടീസ്

ഭാര്യക്ക് മാനസിക വിഭ്രാന്തിയെന്ന് വരുത്തി തീർത്തു.. സ്വന്തം അപ്പാർട്മെന്റിൽ അർദ്ധരാത്രി മറ്റൊരു സ്ത്രീയോടൊപ്പം… ഭാര്യയോട് ചെയ്ത വൃത്തികേടുകൾ പുറത്ത്.. നടനെതിരെ ലുക്കൗട്ട് നോട്ടീസ്

ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് രാഹുല്‍ രവി. പൊന്നമ്പിളി എന്ന പരമ്പരയിലെ ഹരിയായിട്ടാണ് രാഹുല്‍ രവിയെ മലയാളികള്‍ അടുത്തറിയുന്നത്. കന്നഡയിലും തമിഴിലുമായി സംപ്രേക്ഷണം ചെയ്ത നന്ദിനി എന്ന പരമ്പരയിലൂടെയാണ് രാഹുല്‍ രവി താരമാകുന്നത്. തമിഴ് സീരിയല്‍ ലോകത്തും രാഹുല്‍ രവി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഈയ്യടുത്തായിരുന്നു രാഹുല്‍ രവിയുടെ വിവാഹം നടന്നത്. മോഡലും പ്രൊഫെഷണലുമായ ലക്ഷ്മി എസ് നായരെയാണ് താരം ജീവിതസഖിയാക്കിയത്.

ഇപ്പോഴിതാ നടനെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ശാരീരികമായി ഉപദ്രവിക്കുന്നു എന്ന ഭാര്യ ലക്ഷ്മി എസ്.നായർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. രാഹുൽ ഒളിവിലാണെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന. മറ്റൊരു സ്ത്രീയോടൊത്ത് രാഹുലിനെ സ്വന്തം അപ്പാർട്മെന്റിൽ നിന്ന് ലക്ഷ്മി കണ്ടിരുന്നെന്നും പോലീസ് പറയുന്നു. പെരുമ്പാവൂരിൽ വച്ച് 2020 ൽ ആയിരുന്നു രാഹുലിന്റെയും ലക്ഷ്മിയുടേയും വിവാഹം. എന്നാൽ ഇരുവരും വേർപിരിഞ്ഞു എന്ന തരത്തിലുള്ള വാർത്തകൾ അടുത്തിടെ പ്രചരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇപ്പോൾ രാഹുലിനെതിരെ ലുക്കൗട്ട് നോട്ടീസ് ഇറക്കിയ വാർത്ത പുറത്തുവന്നിരിക്കുന്നത്. ലക്ഷ്മിക്ക് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ അവർ 2023 ഏപ്രിൽ 26 ന് അർദ്ധരാത്രിയിൽ പോലീസിനും അപ്പാർട്ട്മെന്റ് അസോസിയേഷൻ അംഗങ്ങൾക്കും ഒപ്പം രാഹുലിന്റെ അപ്പാർട്ട്മെന്റിലേക്ക് പോയപ്പോഴാണ് നടനൊപ്പം ഒരു പെൺകുട്ടിയെ കണ്ടെത്തിയതെന്ന് എഫ് ഐ ആറിൽ പറയുന്നു. മാത്രമല്ല സ്ഥിരമായി ലക്ഷ്മിയെ രാഹുൽ മർദ്ദിക്കാറുണ്ടെന്ന് എഫ് ഐ ആറിലുണ്ടെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം നവംബർ 3 ന് രാഹുലിന്റെ ജാമ്യം റദ്ദാക്കിയതിന് പിന്നാലെ രാഹുലിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായും റിപ്പോർട്ടുണ്ട്. ഭാര്യയ്ക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്ന് രാഹുൽ ആരോപിക്കുന്നത് ഒരു കോടതിക്കും അംഗീകരിക്കാനാകില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്അപലപനീയമായി കണക്കാക്കുന്നുവെന്നും കോടതി അറിയിച്ചു. പ്രണയം പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകൾ പരസ്പരം പങ്കിട്ടിരുന്നുവെങ്കിലും ആ പോസ്റ്റുകൾ ഒന്നടങ്കം ഇരുവരും സോഷ്യൽ മീഡിയയിൽ നിന്നും നീക്കം ചെയ്തിട്ടുണ്ട്. വിവാഹം നടന്നതിന്റെ യാതൊരു ചിത്രങ്ങളോ പോസ്റ്റുകളോ ഇരുവരുടെയും അക്കൗണ്ടുകളിൽ ഇല്ലാതിരുന്നതാണ് ആരാധകരിൽ സംശയം കൂട്ടിയതും. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇരുവരും വേർപിരിഞ്ഞു എന്ന വാർത്തകൾ പ്രചരിച്ചതും. മോഡലിങ്ങിൽ നിന്നും അഭിനയ രംഗത്തേക്കത്തിയ രാഹുൽ ‘പൊന്നമ്പിളി’ എന്ന സീരിയലിലൂടെയാണ് ശ്രദ്ധ നേടുന്നത്. പിന്നീട് തമിഴ് സീരിയലിലും ശ്രദ്ധേയ സാന്നിധ്യമായി. ഇന്ത്യൻ പ്രണയകഥ, കാട്ടുമാക്കാൻ എന്നീ സിനിമകളിലും രാഹുൽ അഭിനയിച്ചിട്ടുണ്ട്. ‘നന്ദിനി’ എന്ന ഹിറ്റ് സീരിയലിൽ പ്രധാന കഥാപാത്രമായി എത്തിയതോടെ തെന്നിന്ത്യയൊട്ടാകെ രാഹുൽ ശ്രദ്ധേയനായി.

Continue Reading
You may also like...

More in Actor

Trending

Recent

To Top