Movies
ജോജു ജോർജ്ജിന്റെ വമ്പൻ മേക്കോവർ; അമ്പരന്ന് ആരാധകർ
ജോജു ജോർജ്ജിന്റെ വമ്പൻ മേക്കോവർ; അമ്പരന്ന് ആരാധകർ
പൊറിഞ്ചു മറിയം ജോസിന് ശേഷം ജോഷിയും ജോജുവും ഒന്നിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപത്തിയഞ്ച് ശതമാനം പൂര്‍ത്തിയായി കഴിഞ്ഞു. അടുത്ത ഷെഡ്യൂള്‍ തമിഴ്‌നാട്ടില്‍ ആരംഭിക്കും. ഇപ്പോഴിതാ ചിത്രത്തിന് വേണ്ടി വമ്പന്‍ മേക്കോവറാണ് ജോജു ജോര്‍ജ് നടത്തയിരിക്കുന്നത്
ശരീര വണ്ണം തീരെ കുറച്ചാണ് അദ്ദേഹം കഥാപാത്രമായി മാറിയിരിക്കുന്നത്. ജോഷി സംവിധാനം ചെയ്യുന്ന ‘ആന്റണി’യില്‍ ടൈറ്റില്‍ കഥാപാത്രത്തെയാണ് ജോജു അവതരിപ്പിക്കുന്നത്.
നടന്റെ കരിയറിലെ തന്നെ ഏറ്റവും ബിഗ് ബജറ്റ് ചിത്രമാണ് ‘ആന്റണി’. പൊറിഞ്ചു മറിയം ജോസില്‍ അഭിനയിച്ച നൈല ഉഷ, ചെമ്പന്‍ വിനോദ് ജോസ്, വിജയരാഘവന്‍, എന്നിവര്‍ക്കൊപ്പം ആശ ശരത്തും കല്യാണി പ്രിയദര്‍ശനും ആന്റണിയില്‍ എത്തുന്നു.ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മാണം. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍, കലാസംവിധാനം ദിലീപ് നാഥ്, വസ്ത്രാലങ്കാരം പ്രവീണ്‍ വര്‍മ, മേക്കപ്പ് റോണക്‌സ് സേവ്യര്‍, വിതരണം അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പിആര്‍ഒ ശബരി, മാര്‍ക്കറ്റിങ്ങ് പ്ലാനിങ് ഒബ്‌സ്‌ക്യൂറ എന്റര്‍ടൈന്‍മെന്റ്.