കേരളത്തെ നടുക്കിയ മലപ്പുറം താനൂര്‍ ബോട്ടപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് സഹായ ഹസ്തവുമായി ‘ആന്റണി’ സിനിമയുടെ അണിയറ പ്രവര്‍ത്തകരും താരങ്ങളും. ആന്റണി സിനിമയില്‍ ജോലി ചെയ്യുന്ന എല്ലാ അണിയറ പ്രവര്‍ത്തകരും അവരുടെ ഒരു ദിവസത്തെ വരുമാനം ഇതിനായി നല്‍കുമെന്നുമാണ് വിവരം.
അതോടൊപ്പം തന്നെ നിര്‍മ്മാതാക്കളായ ഐന്‍സ്റ്റീന്‍ മീഡിയയും അപ്പു പാത്തു പാപ്പു പ്രൊഡക്ഷന്‍ ഹൗസും ചേര്‍ന്ന് 11 ലക്ഷം രൂപയും ആശ്രിതര്‍ക്കും കുടുംബങ്ങള്‍ക്കും സഹായമായി നല്‍കും.
ജോഷിയുടെ സംവിധാനത്തില്‍ ജോജു ജോര്‍ജ്ജ്, ചെമ്പന്‍ വിനോദ് ജോസ്,നൈല ഉഷ, കല്യാണി പ്രിയദര്‍ശന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ലെത്തുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈരാറ്റുപേട്ടയില്‍ നടന്നു വരികയാണ്.
ഇന്ന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന അനുശോചനത്തിന് ശേഷം പ്രൊഡ്യൂസറായ ഐന്‍സ്റ്റീന്‍ സാക്ക് പോളും മറ്റു അണിയറ പ്രവര്‍ത്തകരും ചേര്‍ന്ന് വൈകിട്ട് നാല് മണിക്കും അഞ്ച് മണിക്കും ഇടക്ക് മലപ്പുറം കളക്ട്രേറ്റിലെത്തി കളക്ടര്‍ക്ക് 11 ലക്ഷം രൂപയുടെ സഹായം നേരിട്ട് കൈമാറും.
‘പാപ്പന്‍’ എന്ന സൂപ്പര്‍ ഹിറ്റ് സുരേഷ് ഗോപി ചിത്രത്തിന് ശേഷം ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആന്റണി. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. രചന രാജേഷ് വര്‍മ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിംഗ് ശ്യാം ശശിധരന്‍, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.
ബിഗ്ബോസിലൂടെ ശ്രദ്ധേയനായ താരമാണ് ഡോ. റോബിന് രാധാകൃഷ്ണന്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ ലോകത്തെ ഏറ്റവും...