Connect with us

എല്ലാം ലഭിച്ചത് മഹാലക്ഷ്മിയിലൂടെ! ‘ഞങ്ങളുടെ ആഗ്രഹം അതാണ്’; ഞെട്ടിച്ച് ദിലീപ്

Malayalam

എല്ലാം ലഭിച്ചത് മഹാലക്ഷ്മിയിലൂടെ! ‘ഞങ്ങളുടെ ആഗ്രഹം അതാണ്’; ഞെട്ടിച്ച് ദിലീപ്

എല്ലാം ലഭിച്ചത് മഹാലക്ഷ്മിയിലൂടെ! ‘ഞങ്ങളുടെ ആഗ്രഹം അതാണ്’; ഞെട്ടിച്ച് ദിലീപ്

ജനപ്രിയ നായകന്‍ എന്ന പേരില്‍ മലയാള സിനിമയില്‍ അറിയപ്പെടുന്ന താരമാണ് ദിലീപ്. മിമിക്രി വേദികളിൽ നിന്നാണ് ദിലീപ് സിനിമാലോകത്തേക്ക് എത്തുന്നത്. ഏഷ്യാനെറ്റിലെ ജനപ്രിയമായ കോമിക്കോള, സിനിമാല എന്നീ പരിപാടികളിൽ ഒരുകാലത്ത് ദിലീപ് സജീവ സാന്നിധ്യമായിരുന്നു.

ദിലീപിന്റെ വ്യക്തി ജീവിതം സിനിമ കോളങ്ങളിൽ പലപ്പോഴും ചർച്ചയായി മാറാറുണ്ട്. മഞ്ജുവുമായുള്ള വിവാഹവും പിന്നീടുള്ള ഇരുവരുടെയും വിവാഹമോചനവും, അതിന് പിന്നാലെ കാവ്യയെ വിവാഹം ചെയ്തതും, നടി ആക്രമിക്കപ്പെട്ട കേസും തുടർന്ന് നടന്ന സംഭവങ്ങളെല്ലാം ഇപ്പോഴും വാർത്തകളിൽ ഇടം പിടിക്കാറുണ്ട്. സോഷ്യൽ മീഡിയ അതിനെ ചൂടുള്ള ഒരു ചർച്ചയാക്കി മറ്റാറുണ്ട്.

അടുത്തിടെ ഒരു ഓൺലൈൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പുതിയ സിനിമാ വിശേഷങ്ങളെ കുറിച്ചും സിനിമയിലെ വളർച്ചയെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും നടൻ മനസ്സ് തുറന്നിരുന്നു. തന്നിലെ നടനെ ആദ്യം തിരിച്ചറിഞ്ഞത് നടി ശ്രീവിദ്യയും നടൻ എംജി സോമനുമായിരുന്നുവെന്നാണ് ദിലീപ് പറഞ്ഞത്

ലോക്ക് ഡൗൺ കാലം മക്കൾ വീട്ടിലുണ്ടായിരുന്നതിനാൽ അതിവേഗം കടന്നുപോയി എന്നാണ് ദിലീപ് പറയുന്നത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചും ദിലീപ് പറഞ്ഞു. ‘മീനാക്ഷിയുടെ കുട്ടിക്കാലം എനിക്ക് ഭയങ്കരമായിട്ട് മിസ് ചെയ്ത കാര്യമാണ്. ആ സമയത്ത് തുടർച്ചയായി സിനിമകൾ ചെയ്‌തോണ്ടിരിക്കുകയായിരുന്നു. ജോക്കർ, ഡാർലിംഗ് ഡാർലിംഗ്, തെങ്കാശിപ്പട്ടണം, മീശമാധവൻ, കുബേരൻ അങ്ങനെ നല്ല തിരക്കായിരുന്നു. അവളുടെ ആ പ്രായം എനിക്ക് നന്നായി മിസ് ചെയ്തിട്ടുണ്ട്. അത് പിന്നെ കിട്ടിയത് മഹാലക്ഷ്മിയിലൂടെയാണ്. ചേച്ചിയെന്ന് വിളിച്ച് മീനാക്ഷിക്ക് പിന്നാലെയാണ് എപ്പോഴും മഹാലക്ഷ്മി. സ്‌കൂളിൽ പോവാറായിട്ടൊന്നുമില്ല മഹാലക്ഷ്മി. കളിച്ച് നടക്കട്ടെയെന്നാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. മീനുവിന്റേയും മഹാലക്ഷ്മിയുടേയും ചെറുപ്പത്തിലെ ഫോട്ടോകൾ ഒരുപോലെയാണ്. നമ്മളെ അത്ഭുതപ്പെടുത്തിയ കാര്യമാണത്. മീനാക്ഷിയും നല്ല കെയറിംഗായാണ് മഹാലക്ഷ്മിയെ നോക്കുന്നതെന്നാണെന്ന് ദിലീപ് പറയുന്നു.

‘നിന്റെ നിൽപ്പും ഭാവവുമൊക്കെ കണ്ട് നീ ക്യാമറയ്ക്ക് മുന്നിലേക്ക് വരുമെന്നാണ് തോന്നുന്നതെന്ന് എംജി സോമൻ പറഞ്ഞിരുന്നു. ദിലീപിന് അഭിനയിച്ചൂടേ എന്ന് ആദ്യമായി ചോദിച്ചത് ശ്രീവിദ്യാമ്മയാണ്. എന്തിനാണ് വെയിലൊക്കെ കൊണ്ട് നടക്കുന്നത്… അഭിനയം നോക്കിക്കൂടേ…. എന്നെ ആര് വിളിക്കാനാണ് എന്ന് ചോദിച്ചപ്പോൾ വരും… ദിലീപ് അഭിനയത്തിലേക്ക് വരുമെന്നായിരുന്നു ശ്രീവിദ്യാമ്മയുടെ മറുപടി.

ഇപ്പോൾ സിനിമാ ഷൂട്ടിങും മറ്റുമായി തിരക്കിലാണ് ദിലീപ്. ദിലീപിന്റെ ഏറ്റവും പുതിയ വിശേഷം താരം അറുപത്തേഴ്കാരനായി അഭിനയിക്കുന്ന കേശു ഈ വീടിന്റെ നാഥൻ റിലീസിന് എത്തുന്നുവെന്നതാണ്. നാദിർഷ സംവിധാനം ചെയ്ത ചിത്രത്തിൽ വ്യത്യസ്ഥത ലുക്കിലാണ് ദിലീപ് എത്തുന്നത്. ദിലീപിന്റെ ജോഡിയായി ഉർവശിയാണ് സിനിമയിൽ അഭിനയിച്ചിരിക്കുന്നത്.

More in Malayalam

Trending

Recent

To Top