Connect with us

തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി!

Malayalam

തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി!

തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി!

സമൂഹമാധ്യമ അധിക്ഷേപത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച തമിഴ് നടി വിജയലക്ഷ്മിയുടെ ആരോഗ്യ നിലയില്‍ പുരോഗതി. മജിസ്ട്രേട്ട്, ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി.

നാം തമിഴര്‍ കക്ഷി നേതാവും സംവിധായകനുമായ സീമാന്‍, നാടാര്‍ സമുദായ നേതാവായ ഹരി നാടാര്‍ എന്നിവര്‍ക്കെതിരെ ആരോപണവുമായാണ് വിജയലക്ഷ്മിയുടെ അവസാന വിഡിയോ. തൊട്ട് പിന്നാലെ രക്തസമ്മര്‍ദത്തിനുള്ള മരുന്ന് അമിതമായി കഴിച്ച നിലയില്‍ നടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

വിവാഹ വാഗ്ദാനം നല്‍കി സീമാന്‍ പീഡിപ്പിച്ചതായി നേരത്തെ വിജയലക്ഷ്മി ആരോപിച്ചിരുന്നു. ഇതോടെ സീമാന്‍, ഹരി നാടാര്‍ എന്നിവരുടെ അനുയായികള്‍ തന്നെ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്തെന്ന് നടി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ഇത് താങ്ങാന്‍ വയ്യാതെയാണ് നടി ആത്മഹത്യയ്ക്ക് ശ്രമിച്ചത് .ഞായറാഴ്ചയാണ് സംഭവം.

about vijaya lekshmi

More in Malayalam

Trending

Recent

To Top