Malayalam
സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു
സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു
സില്‍ക്ക് സ്മിതയുടെ ജീവിതം സിനിമയാകുന്നു.. ‘അവള്‍ അപ്പടിതാന്‍’ എന്ന ചിത്രം കെ.എസ് മണികണ്‌ഠനാണ് സംവിധാനം ചെയ്യുന്നത്.ആന്ധ്രയിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് വളര്‍ന്ന വിജയലക്ഷ്മി എന്ന സില്‍ക്ക് സ്മിതയുടെ ജീവിതവും മരണവും ഇന്നും ഒരു അത്ഭുതമാണ്. 1996 സെപ്തംബര്‍ 23 ന് ആയിരുന്നു സില്‍ക്ക് സ്മിതയെ ചെന്നൈയിലെ വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആ മരണത്തിലെ ദുരൂഹത ഇനിയും കണ്ടെത്തിയിട്ടില്ല.
ഈ മാസം അവസാനത്തോടെ ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറപ്രവര്‍ത്തകരെയും പ്രഖ്യാപിക്കുമെന്ന് കെ.എസ് മണികണ്‌ഠന്‍ അറിയിച്ചു. സംവിധായകന്‍ നിലവില്‍ സില്‍ക്ക് സ്‌മിതയുടെ ഹോട്ട്നെസിന് ഇന്നുവരെ സമാനതകളില്ല. അവരുടെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍, ആ കഥാപാത്രത്തോട് നീതി പുലര്‍ത്താന്‍ കഴിയുന്ന ശരിയായ വ്യക്തിയെ കണ്ടെത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്നാണ് അണിയറ പ്രവര്‍ത്തകരുടെ അവകാശവാദം. ‘അവള്‍ അപ്പടിതാന്‍’ നിര്‍മ്മിക്കുന്നത് ഗായത്രി ഫിലിംസിന്റെ ബാനറില്‍ ചിത്ര ലക്ഷ്‌മണനും മുരളി സിനി ആര്‍ട്‌സിന്റെ എച്ച് മുരളിയും സംയുക്തമായാണ്.
സില്‍ക്ക് സ്‌മിതയുടെ ജീവിതത്തെ ആസ്‌പദമാക്കിയുളള ചിത്രമാണെന്ന് അവകാശപ്പെട്ടാണ് വിദ്യാ ബാലന്റെ ഹിറ്റ് ബോളിവുഡ് ചിത്രമായ ഡേര്‍ട്ടി പിക്ചര്‍ എത്തിയത്.
about silksmitha