Malayalam
ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ,സൈഡ് ബിസിനസ്സാ’യി സെക്‌സ് റാക്കറ്റ് നടത്തി വന്ന സംവിധായകൻ അറസ്റ്റില്‍
ഒരു പെണ്‍കുട്ടിക്ക് 60,000 രൂപ,സൈഡ് ബിസിനസ്സാ’യി സെക്‌സ് റാക്കറ്റ് നടത്തി വന്ന സംവിധായകൻ അറസ്റ്റില്‍
പെൺവാണിഭ റാക്കറ്റ് നടത്തി വന്ന കാസ്റ്റിംഗ് ഡയറക്ടർ അറസ്റ്റിൽ. അഞ്ചു വർഷമായി ഇയാൾ നഗരത്തിൽ പെൺവാണിഭ റാക്കറ്റ് തുടർന്നു പോരുകയായിരുന്നു. ബോളിവുഡിലെ കാസ്റ്റിംഗ് ഡയറക്ടർ നവീൻകുമാർ പ്രേംലാൽ ആര്യയാണ് ഇപ്പോൾ പിടിയിലായിരിക്കുന്നത്. സംഭവത്തെ പറ്റി പോലീസ് കൂടുതൽ വിവരങ്ങൾ അറിയിക്കുകയുണ്ടായി. മുംബയ് പൊലീസിലെ സോഷ്യൽ സർവീസ് ബ്രാഞ്ചായിരുന്നു ഇയാളെ കയ്യോടെ പിടികൂടിയത്…സിനിമാ മോഹവുമായി എത്തുന്ന ജൂനിയർ ആർട്ടിസ്റ്റുകൾ അടക്കമുള്ളവരെയായിരുന്നു പെൺവാണിഭത്തിന് ഉപയോഗിച്ചു കൊണ്ടിരുന്നത്. നടിമാരെന്ന പോലെ കൊണ്ട് വരുന്ന ഒരു പെൺകുട്ടിക്ക് 60,000 രൂപ വരെയായിരുന്നു നവീനും സംഘവും ഈടാക്കിയിരുന്നത്. എന്നാൽ ഈ സംഘത്തിന്റെ കൈയ്യിൽ നിന്നും 18 ഉം, 25 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ രക്ഷപ്പെടുത്തിയതായി സോഷ്യൽ സർവീസ് ബ്രാഞ്ച് ഇൻസ്പെക്ടർ അറിയിക്കുകയുണ്ടായി. ഒടുവിൽ ഈ സംഘത്തെ പിടിക്കൂടിയതു രഹസ്യ ഓപ്പറേഷനിലൂടെയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ഒരു കസ്റ്റമർ മുഖേന നവീൻകുമാറിനെ ബന്ധപ്പെടുകയും, സിനിമാരംഗത്തുള്ള രണ്ട് പെൺകുട്ടികളെ ആവശ്യപ്പെടുകയും ചെയ്യുന്നതാണ് ഇവരുടെ പതിവ് . ഓരോ പെൺകുട്ടിക്കും 60,000 രൂപയാണ് നവീൻകുമാർ ആവശ്യപ്പെട്ടു കൊണ്ടിരുന്നത്.. മാത്രമല്ല ഹോട്ടലിൽ അഡ്വാൻസായി റൂം ബുക്ക് ചെയ്യാനും ആവശ്യപ്പെടുകയുണ്ടായി . ഇപ്രകാരം ചെയ്തതിന് പിന്നാലെ നവീൻകുമാർ പെൺകുട്ടികളുമായി എത്തുകയും, പൊലീസ് മൂവരെയും കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവെന്നും പൊലീസ് അറിയിക്കുകയുണ്ടായി .ഏതായാലും ഇത്രയും കാലം പ്രവർത്തിച്ചു വന്ന വൻ പെൺവാണിഭക്കാരെയാണ് പോലീസ് കീഴടക്കിയത്. പിടികൂടിയപ്പോൾ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരവും. സിനിമയുടെ മറവിലായിരുന്നു ഇയാൾ തട്ടിപ്പ് നടത്തി കൊണ്ടിരുന്നത്.
about sex racket
