Connect with us

നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു!

Malayalam

നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു!

നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്നു!

മലയാളിക്ക് ഏറെ സുപരിചിതയായ താരമാണ് സീമ വിനീത്. തന്റെ ദുർഘടമായ ജീവിതാനുഭവങ്ങൾ തുറന്നുപറഞ്ഞ സീമ മലായാളികൾക്ക് പ്രിയങ്കരിയായി മാറി. ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർസ് പരിപാടിയിലൂടെയാണ് പ്രേക്ഷകർ സീമയെ അടുത്തറിയുന്നത്. സീമ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം വൈറലാകാറുണ്ട്. സീമ പങ്കുവെക്കുന്ന ചിത്രങ്ങൾക്ക് താഴെ ചില ആളുകൾ പല തരത്തിലുള്ള ഉപദേശങ്ങളും അഭിപ്രായങ്ങളും പറയാറുണ്ട്. നിങ്ങളുടെ സൗണ്ട് മാറ്റിക്കൂടെ, വേറേ സാരി ഉടുത്തു കൂടെ, തടി കുറച്ചു കൂടെ എന്നിങ്ങനെ പല തരത്തിലുള്ള അഭിപ്രായങ്ങളും പലരും പറയാറുണ്ട്.

ഇപ്പോഴിതാ ഇത്തരത്തിലുള്ളവർക്ക് മറുപടിയായി ഫേസ്ബുക്കിൽ ഒരു പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് സീമ. സീമയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ; നിങ്ങളുടെ പ്രതീക്ഷകൾക്കു അനുസരിച്ചു ജീവിക്കാൻ എനിക്ക് താല്പര്യം ഇല്ല. ഞാൻ എന്റെ ഇഷ്ടത്തിന് അനുസരിച്ചു ജീവിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് ആണിനും പെണ്ണിനും അപ്പുറം ഒരു മനുഷ്യൻ മാത്രം.

എന്റെ സൗണ്ട് ഇങ്ങനെ ആണ് എവിടെയും ഞാൻ പെർഫെക്ട് വുമൺ എന്ന് പറയുന്നില്ലല്ലോ. ഞാനൊരു ട്രാൻസ് വുമൺ ആണ്. എനിക്ക് എന്റെ സൗണ്ട് പല നേരം പല നേരം പല ഭാവത്തിലും ഒച്ചയിലും ആയിരിക്കും.സീമയുടെ ശരീരം അങ്ങിനെ ആക്കികൂടെ? ദീപിക പോലെ ഐശ്വര്യ പോലെ?
സീമക്ക് സീമയായി ഇരുന്നാൽ മതി. എന്റെ ശരീരം അല്ലേ എനിക്ക് ബുദ്ധിമുട്ടുകൾ തോന്നാറില്ല. അത് തോന്നുമ്പോൾ അല്ലേ

സീമക്ക് ഈ വേഷം ആണ് നല്ലത് അത് ചേരില്ല ഇത് ചേരില്ല.ഞാൻ ധരിക്കുന്ന വസ്ത്രം എന്റെ മാത്രം കംഫർട്ട് ആണ്, അല്ലേ? എനിക്ക് മോശമായി തോന്നാത്തത് ഒക്കെ എനിക്ക് പ്രിയപ്പെട്ടത് ആണ്. സീമ ഫേസ്ബുക്കിൽ കുറിച്ചു.

about seema vineeth

More in Malayalam

Trending

Recent

To Top