Connect with us

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’വീണ്ടും എത്തുന്നു ;എന്നാല്‍ ഈ തവണ ഏഷ്യാനെറ്റില്‍ അല്ല!

Malayalam

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’വീണ്ടും എത്തുന്നു ;എന്നാല്‍ ഈ തവണ ഏഷ്യാനെറ്റില്‍ അല്ല!

നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’വീണ്ടും എത്തുന്നു ;എന്നാല്‍ ഈ തവണ ഏഷ്യാനെറ്റില്‍ അല്ല!

ഒരുപാട് മലയാളികളുടെ ജീവിതം മുന്നോട്ടു നയിച്ച അല്ലെങ്കിൽ ആ ജീവിതം മാറ്റിമറിച്ച ഒരു പരിവാടിയായിരുന്നു നിങ്ങൾക്കുമാവാം കോടിശ്വരൻ.ഇപ്പോഴിതാ വീണ്ടും ജനങ്ങൾക്കിടയിലേക്ക് എത്തുകയാണ് നിങ്ങൾക്കുമാകാം കോടിശ്വരൻ.മലയാളത്തിന്റെ പ്രിയ പരിപാടിയായ നിങ്ങൾക്കുമാകാം കോടിശ്വരൻ ഇനി ഏഷ്യാനെറ്റിലല്ല പകരം മറ്റൊരു ചാനലിലാണ് ഇനി വരൻ പോകുന്നത്.

ടെലിവിഷന്റെ മുന്നിൽ നേരം പോക്കിനായി ഇരിക്കുന്ന പ്രേക്ഷകന്റെ പോക്കറ്റില്‍ കയ്യിട്ടു വാരി ചാനല്‍ മുതലാളിമാർ കോടീശ്വരന്മാര്‍ ആകുന്ന കാലത്തിലാണ് ഞാനും നിങ്ങളും ജീവിക്കുന്നത്. പണിയെടുക്കാതെ ചുളുവില്‍ കാശ് ഉണ്ടാക്കുക എന്ന ഒരു സാധാരണ മനുഷ്യന്റെ ആഗ്രഹങ്ങൾക്ക് മേലാണ് “നിങ്ങള്‍ക്കും ആകാം കോടീശ്വരൻ” എന്ന ചാനല്‍ പരസ്യം ഫ്ലെക്സ് പോലെ വലിച്ചു കെട്ടുന്നത്.

നിരവധി പേരുടെ ജീവിതം മാറ്റിമറിച്ച ഗെയിം ഷോ ആയ ‘നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍’ വീണ്ടും എത്തുന്നു.എന്നാല്‍ ഇത്തവണ ചെറിയൊരുമാറ്റമുണ്ട് പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഏഷ്യാനെറ്റ് അല്ല മഴവില്‍ മനോരമ.സുരേഷ് ഗോപി തന്നെയാണ് ഈ വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. പരിപാടിയില്‍ പങ്കെടുക്കാനുള്ള ആദ്യ ഘട്ടമായ എഴു ചോദ്യങ്ങള്‍ തിങ്കളാഴ്ച 9 മണി മുതല്‍ ആരംഭിക്കും.ഹിന്ദിയില്‍ അമിതാഭ് ബച്ചന്‍ അവതാരകനായി എത്തിയ കോന്‍ ബനേക ക്രോര്‍പതി ഹിറ്റായതോടെ ആണ് മറ്റ് പ്രാദേശിക ഭാഷകളില്‍ കൂടി പരിപാടി എത്തിയത്.

ലോക ടെലിവിഷന്‍ ചരിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട you can become a millionaire എന്ന പ്രോഗ്രാമിനെ അനുകരിച്ചു കൊണ്ട് കോൺ ബനേഗാ ക്രോര്‍പതി എന്ന പ്രോഗ്രാമിലൂടെ സ്റ്റാര്‍ ടിവി ഈ കോടി സ്വപ്നത്തെ ഇന്ത്യയിലേക്ക് ആനയിച്ചു. അമിതാഭ് ബച്ചനും ഷാരൂഖ് ഖാനും അവതാരകരായി വന്ന ആ പരിപാടി വന്‍ വിജയമായിരുന്നു. മലയാളത്തില്‍ മുകേഷിനെ വച്ച് കൊണ്ട് സൂര്യ ടിവിയാണ് ഈ പ്രോഗ്രാം ആദ്യമായി അവതരിപ്പിച്ചത്. ഇതുപോലെ ആയിരുന്നു ഏഷ്യാനെറ്റ്‌ സുരേഷ് ഗോപിയെ അവതാരകനായി വച്ച് കൊണ്ട് “നിങ്ങള്‍ക്കും ആകാം കോടീശ്വരന്‍” എന്ന പേരില്‍ വീണ്ടും ഇത് അവതരിപ്പിച്ചിരുന്നത്.

ഈ പ്രോഗ്രാമിലൂടെ ഒരു കോടീശ്വരന്‍ ആയിക്കളയാം എന്ന് നിങ്ങള്‍ വിചാരിക്കുന്നുവെങ്കില്‍ കുറച്ചു കടമ്പകള്‍ കടക്കേണ്ടതുണ്ട്.

about ningalkkum aakam kodeeswaran

Continue Reading
You may also like...

More in Malayalam

Trending

Recent

To Top