Connect with us

“ഈ പ്രായത്തിലും എന്നാ ഒരു ഇതാ” ലാലേട്ടാ”വൈറലായി താരരാജാവിൻറെ ചിത്രങ്ങൾ!

Malayalam

“ഈ പ്രായത്തിലും എന്നാ ഒരു ഇതാ” ലാലേട്ടാ”വൈറലായി താരരാജാവിൻറെ ചിത്രങ്ങൾ!

“ഈ പ്രായത്തിലും എന്നാ ഒരു ഇതാ” ലാലേട്ടാ”വൈറലായി താരരാജാവിൻറെ ചിത്രങ്ങൾ!

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടന്ന വിസ്മയം മോഹൻലാൽ.മലയാളികൾക്ക് ഏറെ ഇഷ്ട്ടപെട്ട താരം കൂടെയാണ്.ഓരോ ദിവസവും മലയാളികളെ വിസ്മയിപ്പിക്കുകയാണ് ഈ താരരാജാവ്.വാക്കുകൾകൊണ്ട് വിവരിക്കാൻ കഴിയാത്ത അതുല്യ പ്രതിഭയാണ്.ഓരോ ചിത്രങ്ങളിലും ചെറുപ്പക്കാരൻറെ ആ മെയ്‌വഴക്കം ഇന്നും ഈ പ്രായത്തിലും എങ്ങനെയാണ് ലാലേട്ടാ എന്ന് ചോദിക്കുകയാണ് ആരാധകർ.ഇറങ്ങാൻ പോകുന്ന ഓരോ ചിത്രവും ആരാധകരുടെ മനം കവരുമെന്നതിൽ സംശയമില്ല. ലാലേട്ടനെ പോലെ എന്നും ലാലേട്ടൻ മാത്രം എന്നാണ് ആരാധകർ പറയുന്നത്.

ലോകമെബാടും ആരാധകരാണ് താരരാജാവ് മോഹൻലാലിന് വരാനിരിക്കുന്ന ചിത്രങ്ങൾക്കായുള്ള കാത്തിരിപ്പിലാണ് ആരാധകർ . ഇന്ത്യൻ സിനിമയിലെ നടനവിസ്മയം മോഹൻലാൽ എല്ലാ പ്രേക്ഷകർക്കും ആരാധ്യപുരുഷനാണ്. പൗരുഷത്തിന്റെ പ്രതീകമായി മലയാളികൾ നാളിതുവരെയായി വാഴ്ത്തിപ്പാടുന്ന മോഹൻലാലിന്റെ സൗന്ദര്യം നാൾതോറും കൂടി കൂടി വരികയാണ്.ഈ പ്രായത്തിലും അദ്ദേഹത്തിന്റെ ശാരീരികമായ സൗന്ദര്യം മറ്റ് സിനിമ ഇൻഡസ്ട്രികളിലും വലിയ ചർച്ചാവിഷയമാണ്.പ്രായം തളർത്താത്ത മെയ് വഴക്കവും സൗന്ദര്യവും അദ്ദേഹമെന്നും കാത്തുസൂക്ഷിക്കുന്നു. കഴിഞ്ഞദിവസം കൗമുദി ചാനലിന് നൽകിയ ഫോട്ടോഷൂട്ട് വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.

മോഹൻലാൽ ആരാധകരെ വലിയ ആവേശത്തിലാക്കിരിക്കുന്ന ഈ വീഡിയോയിൽ മുണ്ടും നീല കുർത്തയും ധരിച്ച മോഹൻലാലിന്റെ സൗന്ദര്യം ആരിലും അസൂയ തോന്നിപ്പിക്കുന്നതാണ്.മലയാള സിനിമയുടെ അഭിമാനതാരമായി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ഈ പ്രായത്തിലും വളരെ വലിയ കഠിനാധ്വാനത്തിലൂടെയാണ് തന്റെ ശാരീരിക സൗന്ദര്യം കാത്തു സൂക്ഷിക്കുന്നത്.അദ്ദേഹത്തിന്റെ ആകാര ഭംഗിക്ക് തികച്ചും വിപരീതമായ പ്രകടനമാണ് അദ്ദേഹം സിനിമകളിൽ കാഴ്ചവയ്ക്കുന്നത്.വലിയ മസിലും സിക്സ് പാക്കും ഉള്ള ചെറുപ്പക്കാർക്ക് പോലും ചെയ്യാൻ സാധിക്കാത്ത അഭ്യാസപ്രകടനങ്ങൾ ആണ് അദ്ദേഹം നാളിതുവരെയായി തന്റെ ആക്ഷൻ സിനിമകളിലൂടെ ചെയ്തു പോകുന്നത്.പുലിമുരുകൻ എന്ന ഒറ്റ ചിത്രം തന്നെ അതിന് ഉദാഹരണമാണ്.മലയാള സിനിമയ്ക്ക് അഭിമാനമായി മോഹൻലാൽ നായകനായി അഭിനയിച്ച റിലീസിങ്ങിന് ഒരുങ്ങുന്ന പുതിയ ചിത്രമാണ് മരക്കാർ അറബിക്കടലിലെ സിംഹം.

ഈ പ്രായത്തിലും ഒരു വിട്ടുവീഴ്ചയും നൽകാതെ അഭ്യാസ പ്രകടനങ്ങൾ ഡ്യൂപ്പ് പോലും വെക്കാതെ ചെയ്യുന്ന മഹാ പ്രതിഭയാണ് മോഹൻലാൽ.ബ്രഹ്മാണ്ഡ റിലീസിങ്ങിന് ഒരുങ്ങുന്ന ചിത്രത്തിൽ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്റെ അസാമാന്യമായ അഭ്യാസപ്രകടനങ്ങൾ ഉണ്ട് എന്നാണ് അണിയറപ്രവർത്തകർ സൂചന നൽകുന്നത്. ഒരു ചെറുപ്പക്കാരന്റെ മെയ്‌വഴക്കവും ആരോഗ്യവും കാത്തു സൂക്ഷിക്കുന്ന മോഹൻലാൽ ഏറെ മാതൃകാപരമായ ആരോഗ്യ ജീവിതമാണ് നയിക്കുന്നത്. ഫോട്ടോ ഷൂട്ട് വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്. മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിൽ വളരെ പ്രശസ്തി ആർജിച്ച “ഈ പ്രായത്തിലും എന്നാ ഒരു ഇതാ” എന്ന ഡയലോഗ് ആണ് ഈ ഫോട്ടോ ഷൂട്ട് കാണുമ്പോൾ ആരാധകർക്ക് പറയാനുള്ളത്.

about mohanlal new photoshoot

More in Malayalam

Trending

Recent

To Top