Malayalam
മോഹൻലാൽ സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ലന്ന് മണിയൻപിള്ള രാജു!
മോഹൻലാൽ സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ലന്ന് മണിയൻപിള്ള രാജു!
മോഹന്‍ലാലിനെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ ചിലതുറന്നു പറച്ചിലുകൾ നടത്തുകയാണ് മണിയൻപിള്ള രാജു.മോഹന്‍ലാല്‍ ഒരു ഭക്ഷണപ്രിയന്‍ ആണെന്നും ഡയറ്റ് ഒന്നും അദ്ദേഹം നോക്കാറില്ല എന്നും സിനിമാനടന്‍ ആണെങ്കിലും ഇഷ്ടവിഭവങ്ങള്‍ കണ്ടാല്‍ വയറ് ചാടുന്നതിനെ പറ്റി ചിന്തിക്കാറില്ല എന്നും മണിയന്‍പിള്ള രാജു പറയുന്നു.അദ്ദേഹം സദ്യ കഴിച്ച് കഴിഞ്ഞാല്‍ ഇല കഴുകേണ്ട ആവശ്യമില്ല. അത്രയ്ക്ക് വൃത്തിയാക്കി വെച്ചിട്ടുണ്ടാവും. വേറൊരാള്‍ക്ക് അതിലുണ്ണാം. അത്രയ്ക്ക് വൃത്തിയായാണ് ഭക്ഷണം കഴിക്കുന്നത്.
അദ്ദേഹം നല്ല ഒരു പാചകവിദഗ്ധന്‍ ആണ്. ഭക്ഷണം കഴിക്കുന്നതിനുള്ള വൃത്തി അദ്ദേഹത്തിന്റെ എല്ലാ കാര്യങ്ങളിലും ഉണ്ട്. പുറത്തുപോയാല്‍ അദ്ദേഹം വ്യത്യസ്ഥമായ ഭക്ഷണങ്ങള്‍ കഴിക്കുകയും മറ്റുള്ളവരെക്കൊണ്ട് കഴിപ്പിക്കുകയും ചെയ്യും. മുമ്ബ് ഉരുളയൊക്കെ ചോദിക്കുമ്ബോള്‍ ഞാന്‍ സാമ്ബാറും തോരനും മോരനുമൊക്കെ ചേര്‍ത്ത് ഉരുട്ടിക്കൊടുക്കും. അതൊക്കെ പുള്ളി ആസ്വദിച്ച് കഴിക്കും. വലിയ നടന്‍ ആണെങ്കിലും മോഹന്‍ലാലിന് യാതൊരു ഭാവവ്യത്യാസവും ഇല്ല. അന്ന് മുന്നില്‍ നിന്ന് ആറാം ക്ലാസുകാരനായ കുസൃതിക്കുട്ടന്‍ തന്നെയാണ് ഇപ്പോഴുമെന്നും മണിയന്‍പിള്ള രാജു പറയുന്നു.
about mohanlal