Connect with us

വീണ നായരുടെയും ആര്യയുടെയും പേര് എലിമിനേഷനിൽ നിർദേശിച്ച് ഫുക്രു; യഥാർത്ഥ മുഖം വെളിപ്പെട്ടത് കൺഫെഷൻ റൂമിൽ; ഫുക്രു ഫേക്കാണോ എന്ന് അമ്പരന്ന് പ്രേക്ഷകർ..

Malayalam Breaking News

വീണ നായരുടെയും ആര്യയുടെയും പേര് എലിമിനേഷനിൽ നിർദേശിച്ച് ഫുക്രു; യഥാർത്ഥ മുഖം വെളിപ്പെട്ടത് കൺഫെഷൻ റൂമിൽ; ഫുക്രു ഫേക്കാണോ എന്ന് അമ്പരന്ന് പ്രേക്ഷകർ..

വീണ നായരുടെയും ആര്യയുടെയും പേര് എലിമിനേഷനിൽ നിർദേശിച്ച് ഫുക്രു; യഥാർത്ഥ മുഖം വെളിപ്പെട്ടത് കൺഫെഷൻ റൂമിൽ; ഫുക്രു ഫേക്കാണോ എന്ന് അമ്പരന്ന് പ്രേക്ഷകർ..

ബിഗ് ബോസ്സിൽ പുതിയ രണ്ട് മത്സരാത്ഥികൾ എത്തിയതിന്റെ പുകിലായിരുന്നു കഴിഞ്ഞ എപ്പിസോഡിൽ പ്രേക്ഷകർ കണ്ടത്. സോഷ്യൽ മീഡിയയിലൂടെ പ്രശസ്തരായ രണ്ടു പെൺപുലികളായിരുന്നു അങ്കം കുറിക്കാൻ ഇന്നലെ എത്തിയത്. ദയ അശ്വതി, ജസ്ല മാടശ്ശേരി എന്നിവരായിരുന്നു വൈൽഡ് കാർഡ് എൻട്രിയിലൂടെ ബിഗ് ഹൗസിലേക്ക് പുതിയതായി എത്തിയ മത്സരാത്ഥികൾ. വന്നപാടെ തന്നെ ഇരുവരും പോരും തുടങ്ങി കഴിഞ്ഞു. എന്നാൽ ഇതിനെല്ലാം പുറമെ ചില സത്യാവസ്ഥകൾ കുടി ഇന്നലെ പുറത്തു വന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം നടന്ന എലിമിനേഷന് മുന്നോടിയായുള്ള നോമിനേഷനിൽ ആണ് പലരുടെയും സത്യാവസ്ഥ പുറം ലോകം അറിയുന്നത്. ഈ ആഴ്ചത്തെ എലിമിനേഷനായി രണ്ടു പേരെ നിർദേശിക്കാനായിരുന്നു ബിഗ് ബോസ് നിർദേശിച്ചത്. ഇവരെ തിരഞ്ഞെടുക്കാനുള്ള കാരണവും വ്യക്തമാക്കണം. ഈ സമയമാണ് പലരുടെയും മനസ്സിലിരിപ്പ് ഇന്നലെ പുറത്തു വന്നത്.

ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ പേർ നിർദേശിച്ച പേര് വീണ നായരുടേതാണ്. ഏറ്റവും കൂടുതൽ പേർ വീണയെ തിരഞ്ഞെടുക്കാനുള്ള കാരണം കഴിഞ്ഞ വീക്കിലി ടാസ്ക്കിലെ വീണയുടെയും ഫുക്രുവിന്റേയും ഒത്തുകളിയായിരുന്നു. ഡോ. രജിത്തിനെതിരെ ഇരുവരും മുൻക്കൂട്ടി പദ്ധതിയിട്ട് ആക്രമിക്കുകയായിരുന്നു. ഇതിന്റെ പേരിലാണ് പലരും വീണയെ നിർദേശിച്ചത്. അതിനു ശേഷം ഏറ്റവും കൂടുതലായി വന്ന പേര് തെസ്നി ഖാന്റെയായിരുന്നു. തെസ്നി മനപ്പൂർവം ആക്റ്റീവ് ആകാൻ വേണ്ടി ഓരോ പ്രവർത്തികൾ ചെയ്യുകയാണെന്നും എന്നാൽ ബാക്കി സമയങ്ങളിൽ ഒക്കെ പഴയപോലെ തണുപ്പൻ രീതിയിലുള്ള പെരുമാറ്റമാണെന്നും ആണ് കൂടുതൽ പേരും പ്രതികരിച്ചത്. മൂന്നാമതായി കൂടുതൽ പേരും നിർദേശിച്ച പേര് ആർ ജെ രഘുവിന്റെ ആയിരുന്നു. രഘു പലപ്പോഴും തന്റെ കാഴ്ചപ്പാടുകൾ മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാണ് പലരും പരാതിപ്പെട്ടത്. ഇതിനു ശേഷം ഉയർന്നു വന്ന പേര് പ്രദീപ് ചന്ദ്രന്റെയായിരുന്നു. വീക്കിലി ടാസ്ക്കിൽ നടന്നത് അനീതിയാണെന്ന് മനസ്സിലായിട്ടും ഒരു ക്യാപ്റ്റൻ എന്ന പദവി വേണ്ടവിധം ഉപയോഗിച്ചില്ല എന്നതായിരുന്നു പ്രദീപിന്റെ മേൽ ആരോപിക്കപ്പെട്ട കുറ്റം.

എന്നാൽ ഇതിനു ശേഷമാണു പ്രേക്ഷകരെ മുഴുവൻ ഞെട്ടിച്ചു കൊണ്ട് ഫുക്രുവിന്റെ വെളിപ്പെടുത്തൽ വന്നത്. ഏറ്റവും ഒടുവിലായി കൺഫെഷൻ റൂമിൽ എത്തിയത് ഫുക്രുവായിരുന്നു. ഫുക്രു നിർദേശിച്ച പേരുകളാണ് ഏവരെയും ഞെട്ടിച്ചത്. വീണയുടെ പേരാണ് ഫുക്രു ആദ്യം നിർദേശിച്ചത്. തുടർന്ന് ആര്യയുടെയും. ബിഗ് ബോസ് ഹൗസിൽ ഫുക്രുവുമായി ഏറ്റവും കൂടുതൽ അടുപ്പമുള്ളത് ഇവർക്ക് രണ്ടുപേർക്കുമാണ്. കൂടാതെ വീണയും ഫുക്രുവും തമ്മിൽ ഇടക്കുണ്ടായിരുന്ന സൗന്ദര്യ പിണക്കവും ഇവർ തമ്മിൽ ഉണ്ടായിരുന്ന അമിത അടുപ്പവും വീണക്ക് ഫുക്രുവിനോടുള്ള അമിത വാത്സല്യവും ഒക്കെ വലിയ സംസാര വിഷയമായിരുന്നു. ഇരുവരും ചേർന്ന് വീക്കിലി ടാസ്ക്കിൽ ഡോ. രജിത്ത് കുമാറിനെതിരെ മത്സരിച്ചതും വലിയ ചർച്ചകൾക്ക് ഇടയാക്കിയിരുന്നു. എന്നാൽ വീണയും ആര്യയും ഒത്തു ചേർന്ന് ഒരു ഗ്രൂപ്പ് ഉണ്ടാക്കുന്നുവെന്നും ഫുക്രുമറ്റുള്ളവർക്കെതിരെ ഇവർ പദ്ധതികൾ തയ്യറാക്കുന്നുവെന്നും ഇവരുടെ സ്നേഹം പോലും പലപ്പോഴും കൃതിമമായി തോന്നാറുണ്ടെന്നും ആണ് ഫുക്രു കൺഫെഷൻ റൂമിൽ തുറന്നു പറഞ്ഞത്.

ഏതായാലും വീണയുടെയും ഫുക്രുവിന്റേയും ആര്യയുടെയും ഒക്കെ യാഥാർഥ്യങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരുമെന്ന് തന്നെ പ്രതീക്ഷിക്കാം. പുതിയ മത്സരാർത്ഥികൾ ബിഗ് ബോസ് ഹൗസിൽ ഇനി എന്തൊക്കെ സംഭവികാസങ്ങൾക്കാണ് തുടക്കം കുറിക്കുകയെന്നതിന്റെയും ആകാംക്ഷയിലാണ് പ്രേക്ഷകർ. ഏതായാലും അധിക നാളൊന്നും മത്സരർത്ഥികൾക്ക് മുഖം മൂടി അണിയാൻ സാധിക്കില്ല. എന്നായാലും സത്യം മറനീക്കി പുറത്തു വരുക തന്നെ ചെയ്യും.

big boss 2

More in Malayalam Breaking News

Trending

Recent

To Top