Malayalam Breaking News
ഈ പേരു എവിടെയോ കേട്ടിട്ടുണ്ടെന്ന് ആരാധകർ;മരക്കാരിൽ ചന്ദ്രോത് പണിക്കർ ആയി സുനിൽ ഷെട്ടി എത്തുമ്പോൾ!
ഈ പേരു എവിടെയോ കേട്ടിട്ടുണ്ടെന്ന് ആരാധകർ;മരക്കാരിൽ ചന്ദ്രോത് പണിക്കർ ആയി സുനിൽ ഷെട്ടി എത്തുമ്പോൾ!
മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി പ്രിയദർശൻ ഒരുക്കുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം.ചിത്രത്തിന്റെ വാർത്തകൾ എത്തിയതുമുതൽ വളരെ വലിയ ചർച്ചയാണ് നടന്നത്,കൂടാതെ നൂറു കോടി രൂപ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയ ഈ ചിത്രം ഈ വർഷം മാർച്ച് 26 ന് ലോകം മുഴുവൻ റിലീസ് ചെയ്യും എന്നുള്ളതാണ് ഏവരെയും ആകാംക്ഷയിലാഴ്ത്തുന്നത്. കൂടാതെ നാളുകളായി ഈ ചിത്രത്തിന്റെ മൂന്നു ഒഫീഷ്യൽ പോസ്റ്ററുകളും രണ്ടു കാരക്റ്റർ പോസ്റ്ററുകളും റീലീസ് ചെയ്യുകയും വലിയ തരംഗമാവുകയും ചെയ്തിരുന്നു.അതിനൊപ്പം പ്രിയ നായിക “കീർത്തി സുരേഷ് അവതരിപ്പിക്കുന്ന ആർച്ച,തമിഴ് ആക്ഷൻ കിംഗ് അർജുൻ അവതരിപ്പിക്കുന്ന ആനന്ദൻ” എന്നീ കഥാപാത്രങ്ങളുടെ പോസ്റ്ററുകളാണ് ഇതുവരെ പുറത്തു വന്നതെങ്കിൽ ഇന്ന് റിലീസ് ചെയ്തിരിക്കുന്നത് ബോളിവുഡ് താരം “സുനിൽ ഷെട്ടി അവതരിപ്പിക്കുന്ന ചന്ദ്രോത് പണിക്കർ” എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ്. എന്നാൽ കഴിഞ്ഞ വർഷം അവസാനം റിലീസ് ചെയ്ത മാമാങ്കം എന്ന മമ്മൂട്ടി ചിത്രത്തിൽ ഉണ്ണി മുകുന്ദൻ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരും ചന്ദ്രോത് പണിക്കർ എന്നായിരുന്നു.ഇതോടെ ഈ പോസ്റ്റർ ചർച്ച വിഷയമാണിപ്പോൾ സോഷ്യൽ മീഡിയയിൽ.
കാരണം ഈ രണ്ട് ചിത്രത്തിലും സാമൂതിരി ഒരു കഥാപാത്രം ആയതിനാൽ ഈ രണ്ടു കഥാപാത്രങ്ങളും ഒന്നു തന്നെയാണോ എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ മലയാള സിനിമാ പ്രേമികളും ആരാധകരും.ദിവസങ്ങൾ കൂടുതോറും പ്രതീക്ഷയും ഇരട്ടിക്കുകയാണ് ,മാത്രമല്ല ലോകം മുഴുവൻ “മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ” ഭാഷകളിൽ ആയി 50 ലധികം രാജ്യങ്ങളിലെ അയ്യായിരത്തോളം തീയേറ്ററുകളിൽ ഈ ചിത്രം റിലീസ് ചെയ്യാനാണ് പ്ലാൻ.കൂടാതെ ഇനിയും ഒട്ടേറെ താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളുടെ പോസ്റ്ററുകൾ അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുമെന്നാണറിവ്.അത് മാത്രമല്ല “ആശീർവാദ് സിനിമാസ്, കോണ്ഫിഡന്റ് ഗ്രൂപ്, മൂൺ ഷോട്ട് എന്റർടൈന്മെന്റ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, ഡോക്ടർ സി ജെ റോയ്, സന്തോഷ് ടി കുരുവിള” എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ഭരിക്കുന്നത് മരക്കാർ ആണ്.
about marakkar