Connect with us

നാടോടിക്കാറ്റിലെ രഹസ്യം പരസ്യമാക്കുന്നു; ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല! വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്‌..

Malayalam Breaking News

നാടോടിക്കാറ്റിലെ രഹസ്യം പരസ്യമാക്കുന്നു; ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല! വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്‌..

നാടോടിക്കാറ്റിലെ രഹസ്യം പരസ്യമാക്കുന്നു; ആ തട്ടിപ്പ് ആര്‍ക്കും മനസ്സിലായിട്ടില്ല! വെളിപ്പെടുത്തലുമായി സത്യൻ അന്തിക്കാട്‌..

നാടോടികാറ്ററിലെ ദാസനും വിജയനെയും ഓർക്കാത്ത മലയാളി പ്രേക്ഷകർ ഉണ്ടാവാനിടയില്ല. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, ശോഭന തുടങ്ങിയവർ മുഖ്യ വേഷങ്ങളിലഭിനയിച്ച്, 1987-ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു നാടോടിക്കാറ്റ്. ശ്രീനിവാസൻ തിരക്കഥയെഴുതിയ ഈ ചിത്രത്തിലെ ദാസൻ-വിജയൻ കഥാപാത്രങ്ങൾ പിൽക്കാലത്ത് ഏറെ പ്രശസ്തമായി തീരുകയായിരുന്നു . കേരളത്തെ ബാധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മയേയും ദാരിദ്ര്യത്തെയും അതിഗംഭീരമായ തിരക്കഥയിലൂടെയും നർമ്മോക്തിയിലൂടെയും ആവിഷ്കരിച്ചതാണ്‌ നാടോടിക്കാറ്റ് എന്ന ചിത്രത്തിന്‌ വൻ വിജയം സമ്മാനിച്ചത്.

ചിത്രം പുറത്തിറങ്ങി 33 വര്‍ഷം പിന്നിടുമ്പോള്‍ ചിത്രത്തിലെ ഒരു രംഗത്തെ പറ്റിപ്പിനെ കുറിച്ച്് വെളിപ്പെടുത്തിയിരിക്കുകയാണ് സത്യന്‍ അന്തിക്കാട്.

‘താരങ്ങളുടെ ഡേറ്റ് പ്രശ്‌നം കാരണം കുറച്ച് മാസങ്ങളെടുത്താണ് ചിത്രം പൂര്‍ത്തിയാക്കിയത്. അതിനിടയില്‍ എടുത്ത സീന്‍ എഡിറ്റ് ചെയ്ത് ഡബ് ചെയ്ത് ഫിനിഷ് ചെയ്ത് വെച്ചു. തിലകന്‍ചേട്ടന്റെ ഡേറ്റ് പ്രശ്‌നം കാരണം ക്‌ളൈമാക്‌സ് ചിത്രീകരിച്ചിരുന്നില്ല. ചിത്രം രണ്ട് മാസം കഴിഞ്ഞ് റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍. എന്നാല്‍ അതിനിടയില്‍ ചാലക്കുടിവെച്ച് തിലകന്‍ചേട്ടന്റെ കാര്‍ ആക്‌സിഡന്റായി, ഡോക്ടര്‍ മൂന്ന് മാസം അദ്ദേഹത്തിന് റെസ്റ്റ് വിധിച്ചു. അതോടെ റിലീസ് പ്ലാന്‍ പൊട്ടിയ മട്ടായി. പിന്നീട് തിലകന്‍ ചേട്ടനില്ലാതെ ക്‌ളൈമാക്‌സ് എങ്ങനെ ചിത്രീകരിക്കും എന്നതായി ഞങ്ങളുടെ അന്വേഷണം.’

‘പവനായിയെ കൊണ്ടുവരാന്‍ അനന്തന്‍ നമ്പ്യാര്‍ തീരുമാനിക്കുന്ന സീനുണ്ട്. അതാണ് ക്‌ളൈമാക്‌സിലേക്ക് നയിക്കുന്നത്. പക്ഷേ, അത് ചെയ്യാന്‍ തിലകന്‍ചേട്ടന് വരാന്‍ പറ്റില്ല. ഒടുവില്‍ അനന്തന്‍ നമ്പ്യാരുടെ സഹായിയെക്കൊണ്ട് ഒരു അഡീഷനല്‍ ഡയലോഗ് പറയിച്ചു. ”ഇനി അനന്തന്‍ നമ്പ്യാര്‍ പറഞ്ഞത് പോലെ പവനായി വന്നാലേ രക്ഷയുള്ളൂ…” അതായിരുന്നു ആ ഡയലോഗ്. അങ്ങനെ സീനുകള്‍ ഇന്റലിജന്റായി പൊളിച്ചെഴുതി. ക്‌ളൈമാക്‌സില്‍ അനന്തന്‍ നമ്പ്യാരെ പിടിക്കുന്ന സീനുണ്ട്. ആ സീന്‍ വന്നപ്പോള്‍ തിലകന്‍ചേട്ടന്റെ രൂപസാദൃശ്യമുള്ള കോസ്റ്റ്യൂമര്‍ കുമാറിനെ ഡ്യൂപ്പാക്കി വൈഡില്‍ ക്യാമറവെച്ചാണ് ആ സീന്‍ ചിത്രീകരിച്ചത്. ഇന്നുവരെ ആ രഹസ്യം ഞാന്‍ ആരോടും പറഞ്ഞിട്ടില്ല, ആര്‍ക്കും ആ തട്ടിപ്പ് മനസ്സിലായിട്ടില്ല.’ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈലിന് നല്‍കിയ അഭിമുഖത്തില്‍ സത്യന്‍ അന്തിക്കാട് പറഞ്ഞു.

സത്യൻ അന്തിക്കാട് തന്നെ സംവിധാനം ചെയ്ത പട്ടണപ്രവേശം, പ്രിയദർശൻ സം‌വിധാനം ചെയ്ത അക്കരെയക്കരെയക്കരെ എന്നിവ ഈ ചിത്രത്തിന്റെ രണ്ടും മൂന്നും ഭാഗങ്ങളായി പുറത്തിറങ്ങി. മോഹൻലാൽ സത്യൻ അന്തിക്കാട് ടീം.ഇവർ ഇരുവരും മലയാള സിനിമയ്ക്കു സമ്മാനിച്ച ഹിറ്റുകൾ കുറച്ചൊന്നുമല്ല. ഇവർക്കൊപ്പം ആ ഹിറ്റുകളിൽ ഏറ്റവും കൂടുതൽ തവണ പങ്കാളി ആയിട്ടുള്ള രചയിതാവും നടനും ആണ് ശ്രീനിവാസൻ.

സത്യൻ അന്തിക്കാട് സംവിധാനം ചെയ്തു ശ്രീനിവാസൻ തിരക്കഥ രചിച്ചു മോഹൻലാൽ നായകനാവുന്ന ഒരു ചിത്രം തന്റെ അടുത്ത ചിത്രത്തിന് ശേഷം ഉണ്ടാകും എന്നും ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ആ ചിത്രം നിർമ്മിക്കുക എന്നുമാണ് സത്യൻ അന്തിക്കാട് ഒരു അഭിമുഖത്തിൽ പറയുകയുണ്ടായി

ടി പി ബാലഗോപാലൻ എം എ , സന്മനസ്സുള്ളവർക്ക് സമാധാനം, ഗാന്ധി നഗർ സെക്കന്റ് സ്ട്രീറ്റ്, നാടോടിക്കാറ്റ്, പട്ടണ പ്രവേശം , വരവേൽപ്പ് എന്നിവയാണ് ഇവർ മൂവരും ഒന്നിച്ച ചിത്രങ്ങൾ. മോഹൻലാലിനെ നായകനാക്കി ആണ് സത്യൻ അന്തിക്കാട് തന്റെ കരിയറിലെ ഏറ്റവും കൂടുതൽ ചിത്രങ്ങൾ ഒരുക്കിയിട്ടുള്ളത്.
ഇരുവരും ഒന്നിക്കുന്ന കൂട്ടുകെട്ട് ഒരിക്കൽ കൂടി ആവർത്തിക്കാൻ കാത്തിരിക്കുകയാണ് മലയാള സിനിമാ പ്രേമികൾ.

Nadodikkattu

Continue Reading

More in Malayalam Breaking News

Trending

Recent

To Top