മലയാളികളുടെ എക്കാലത്തെയും ആക്ഷന്‍ സ്റ്റാറാണ് ബാബു ആന്റിണി.ഇപ്പോളിതാ ഒമര്‍ലുലു ചിത്രം പവര്‍ സ്റ്റാറിലൂടെ ഗംഭീരമായ തിരിച്ചുവരവിനൊരുങ്ങുകയാണ്. ഈ അവസരത്തില്‍ സിനിമാരംഗത്ത് നിന്ന് ഒരുകാലത്ത് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ച് പങ്കുവെക്കുകയാണ് താരം.
സിനിമയിലെ മികച്ച സംവിധായകര്‍ തന്നെ നോക്കാന്‍ തുടങ്ങിയ അവസ്ഥയൊക്കെ ആയപ്പോള്‍ കുറച്ചുപേര്‍ ചില അനാവശ്യ പ്രശ്നങ്ങളൊക്കെയുണ്ടാക്കിയെന്നും ഒന്നു രണ്ടു പേര് നശിപ്പിക്കാനായി ശക്തമായ ചില നീക്കങ്ങളൊക്കെ നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
അങ്ങനെ ഞാന്‍ കമ്മിറ്റ് ചെയ്ത എല്ലാ സിനിമകളും ക്യാൻസലായി പോയി. ഒരു സിനിമയുമില്ലാത്ത ഒരവസ്ഥയിലെത്തിയിരുന്നു താന്‍. അങ്ങനെയാണ് മുഴുവന്‍ പ്ലാനുകളും വെള്ളത്തിലായത്. പിന്നെ ഇരുപത് വര്‍ഷത്തോളം വലിയ സ്ട്രഗ്ഗിള്‍ ചെയ്ത കാലയളവായിരുന്നു. ഞാനൊന്നും പ്രതികരിക്കാന്‍ പോയില്ല, വീണ്ടും പരിശ്രമിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. വില്ലനായും സപ്പോര്‍ട്ടിങ് ആക്ടറായുമൊക്കെ വീണ്ടും തുടങ്ങുകയായിരുന്നു. അങ്ങനെയൊരു സംഭവം കൊണ്ട് തനിക്ക് നഷ്ടമായത് 25 വര്‍ഷത്തോളമാണ്. ബാബു ആന്റിണി പറഞ്ഞു.
മലയാള സിനിമയ്ക്ക് പകരം വയ്ക്കാന്‍ കഴിയാത്ത ഒരു തീരാ നഷ്ടം കൂടെ സംഭവിച്ചിരിയ്ക്കുന്നു. ഇന്നച്ചന് എന്ന് മലയാളികള്‍ സ്നേഹത്തോടെ വിളിയ്ക്കുന്ന ഇന്നസെന്റിന്റെ...
സിനിമയിൽ മാത്രമല്ല ഓഫ് സ്ക്രീനിലും മലയാളികളെ എന്നെന്നും ചിരിപ്പിച്ചിട്ടുള്ള കലാകാരനാണ് ഇന്നസെന്റ്. അദ്ദേഹം യാത്രയാകുമ്പോൾ മലയാള സിനിമയ്ക്ക് നഷ്ടമാകുന്നത് കാരണവരെയാണ്. രണ്ടു...
കാന്‍സറിനെ ചിരിച്ച് തോല്‍പ്പിച്ച ഇന്നസെന്റ് അവസാനം വീണുപോയി. തങ്ങളുടെ പ്രിയപ്പട്ട ഇന്നച്ചന്റെ മരണ വാര്‍ത്തയുടെ വേദനയില്‍ കണ്ണീരണിയുകയാണ് കേരളക്കര. പലരും ഇന്നസെന്റിന്...
ലേക്ഷോര് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന നടന് ഇന്നസെന്റിന്റെ അതീവ ഗുരുതരമായി തുടരുകയാണ്. അടിസ്ഥാന ആരോഗ്യ സൂചകങ്ങളൊന്നും അനുകൂലമല്ലെന്നാണ് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നത്....