Connect with us

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോയെന്ന് കമന്റ്; അശ്വതിയുടെ മറുപടിയിൽ കണ്ടം വഴിയോടി യുവാവ്; അല്ലെങ്കിലും ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ

Malayalam

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോയെന്ന് കമന്റ്; അശ്വതിയുടെ മറുപടിയിൽ കണ്ടം വഴിയോടി യുവാവ്; അല്ലെങ്കിലും ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോയെന്ന് കമന്റ്; അശ്വതിയുടെ മറുപടിയിൽ കണ്ടം വഴിയോടി യുവാവ്; അല്ലെങ്കിലും ചേച്ചി സൂപ്പറല്ലേയെന്ന് ആരാധകർ

അവതാരകരുടെ കൂട്ടത്തില്‍ വലിയ ആരാധക ശ്രദ്ധ നേടിയ വ്യക്തിയാണ് അശ്വതി ശ്രീകാന്ത്. എഴുത്തുകാരിയും റേഡിയോ ജോക്കിയുമായി അശ്വതി തിളങ്ങുകയാണ്. എത്ര തിരക്കുകള്‍ക്കിടയിലാണെങ്കിലും സോഷ്യല്‍ മീഡിയയില്‍ അശ്വതി സജീവമാണ്. ഷെയർ ചെയ്യുന്ന പോസ്റ്റുകളെല്ലാം ക്ഷണനേരംകൊണ്ട് വൈറലാകാറുണ്ട്. മോശം കമന്റുകൾക്ക് ചുട്ടമറുപടി കൊടുക്കാനും മടിക്കാറില്ല. കഴിഞ്ഞ ദിവസം ജീവിതത്തിലെ ഓരോ അവസ്ഥകളെക്കുറിച്ച് പങ്കുവെച്ച പോസ്റ്റിനുതാഴെ വന്ന കമന്റുകൾക്ക് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്

അഭിനയം വേണ്ടെന്ന് വച്ചൂടെ, കുടുംബം നോക്കി ഇരുന്നാൽ കുഴപ്പം ഇല്ലല്ലോ എന്നാണ് കമന്റ്, ഹായ് നല്ല അഡ്വൈസ്. ജോലിക്ക് പോകാത്ത പെണ്ണുങ്ങൾക്ക് വീട്ടിൽ പണിയില്ലല്ലോ. ടെൻഷനും ഇല്ല. അവരുടെ അമ്മയ്ക്കും ഭർത്താവിനും പിള്ളേർക്കും അസുഖം വരില്ല, ഹോസ്പിറ്റലിൽ പോകണ്ട, നേരത്തെ എഴുനേൽക്കണ്ട, മക്കളെ നോക്കണ്ട, പ്രാരാബ്ദം അറിയണ്ട, വീട്ടു ചിലവ് അറിയണ്ട…ന്താല്ലേ, എന്നായിരുന്നു അശ്വതിയുടെ പ്രതികരണം.

അശ്വതി പങ്കുവെച്ച ആ പോസ്റ്റ് ഇങ്ങനെ ആയിരുന്നു

അമ്മയ്ക്കൊരു ഹോസ്പിറ്റൽ എമർജൻസി വന്നതു കൊണ്ട് പെട്ടെന്ന് മോളേം കൂട്ടി കാക്കനാട് നിന്ന് പാലായ്ക്ക് പോകേണ്ടി വന്നു. രണ്ടുമൂന്ന് ദിവസം ഹോസ്പിറ്റലിൽ കയറി ഇറങ്ങി അമ്മയെ ഡിസ്ചാർജ് ചെയ്ത് വീട്ടിൽ കൊണ്ടാക്കി ഇന്നലെ വൈകുന്നേരം തിരിച്ച് ഫ്ലാറ്റിൽ എത്തി.

കൊച്ചിന്റെ സ്കൂളിലെ ഫാൻസി ഡ്രസ്സ് കോമ്പറ്റിഷനു വീഡിയോ സബ്മിറ്റ് ചെയ്യാനുള്ള ലാസ്റ്റ് ഡേറ്റാണ്. പിന്നെ അവളെ ഒരുക്കലും വീഡിയോ എടുക്കലും ഒക്കെയായിട്ട് ഒരു യുദ്ധം കഴിഞ്ഞപ്പോഴേക്കും, മൈഗ്രൈൻ ഇതാ വരുന്നെന്ന് സിഗ്നൽ കിട്ടി. ദുബൈക്കാരനെ വീഡിയോ കോളിൽ ഒന്ന് കണ്ടെന്ന് വരുത്തി നാളെ ഷൂട്ട് ഉള്ളത് കൊണ്ട് നേരത്തെ കിടന്നേക്കാം എന്ന് വിചാരിക്കുമ്പോൾ, എവിടെയോ ഉടക്കി കാതു മുറിഞ്ഞ് ചോരേം ഒളിപ്പിച്ച് വരുന്നു മകൾ. പിന്നെ അപ്പുറത്തെ ഫ്ലാറ്റിൽ പോയി മരുന്നെടുത്ത്, മരുന്ന് വച്ച് അവളെ സമാധാനിപ്പിച്ച് ഉറക്കിയപ്പോൾ പന്ത്രണ്ടു മണി.

ആറു മണിയ്ക് അടിച്ച അലാം തല്ലിപ്പൊട്ടിക്കാതെ ഒരുവിധം നിർത്തി എഴുന്നേറ്റ് റെഡി ആകാൻ തുടങ്ങുമ്പോൾ വീട്ടിൽ സഹായത്തിന് ഉള്ള ചേച്ചിയ്ക്ക് തലചുറ്റൽ. പിന്നെ നേരെ ചേച്ചിയേം പാതി ഉറക്കത്തിൽ നിന്ന് കൊച്ചിനേം എടുത്ത് താഴെ പാർക്കിങ്ങിൽ എത്തുമ്പോൾ വണ്ടിയുടെ കീ കാണുന്നില്ല തിരിച്ച് പോയി കീ തപ്പി എടുത്ത് അവരേം കൂട്ടി ലാബിൽ പോയി ചേച്ചിടെ ബിപി നോക്കി, കഴിഞ്ഞ ദിവസം ഡോക്ടർ ചെയ്യാൻ പറഞ്ഞ ടെസ്റ്റിന് ബ്ലഡ് കൊടുത്ത് തിരിച്ച് വീട്ടിൽ ആക്കി. കൊച്ചിനെ നോക്കാൻ ഏൽപ്പിക്കുന്ന ചേച്ചിയെ ഒന്ന് നോക്കിക്കോളാൻ ഇന്ന് കൊച്ചിനെ പറഞ്ഞേൽപ്പിച്ചാണ് ഷൂട്ടിന് പോന്നത്. നെറ്റ് വർക്ക് എറർ കൊണ്ട് ഓൺലൈൻ ക്ലാസ്സിൽ കയറാൻ പറ്റുന്നില്ല എന്ന അടുത്ത വിളി വീട്ടിൽ നിന്ന് വന്നിട്ടുണ്ട്.

അപ്പൊ ചുരുക്കി പറഞ്ഞാൽ വർഷങ്ങളായി ഇതൊക്കെയാണ് ജീവിതം. നീളെയും കുറയുകയും നമ്മളെയിട്ട് ഓടിച്ച് സ്ക്രിപ്റ്റിൽ ഇല്ലാത്തത് മുഴുവൻ ചെയ്യിച്ച് വെറുതെ പെട്ടിയിൽ വയ്ക്കാൻ പിടിക്കണ നല്ല കളറ് പടം. മേക്കപ്പ് ഇട്ട സ്ഥിതിയ്ക്ക് ഇനി അഭിനയിച്ചേക്കാം ! പിന്നെ ഒറ്റയ്ക്കല്ല, ചുറ്റുമുള്ളവരൊക്കെ ഇതിലും വല്യ ഓട്ടത്തിലാണെന്ന് ഓർക്കുമ്പോൾ ചെറിയൊരു ആശ്വാസം (ഇത്രേം പറയാൻ കാര്യം കഴിഞ്ഞ മൂന്നാലു ദിവസമായി പല വിളികൾക്കും മെസ്സേജുകൾക്കും റെസ്പോണ്ട് ചെയ്യാൻ പറ്റിയിട്ടില്ല. തിരിച്ച് വിളിക്കാം എന്ന് പറഞ്ഞത് ആരോടൊക്കെയാണെന്ന് പോലും ഓർമ്മയില്ല. മനഃപൂർവ്വമല്ല…!! അവിടുത്തെ പോലെ തന്നെയാണ് ഇവിടെയും. അതുകൊണ്ടാണ്..

Continue Reading
You may also like...

More in Malayalam

Trending

Recent

To Top