Connect with us

ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

Malayalam

ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

ആ വാർത്ത എനിക്ക് ഒരുസർപ്രൈസായിരുന്നു; വിവാഹ വാർത്തയെ കുറിച്ച് തുറന്ന് പറഞ്ഞ് കീർത്തി സുരേഷ്

കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്നുള്ള വാർത്തയായിരുന്നു കഴിഞ്ഞ ദിവസം മാധ്യമങ്ങളിളിലൂടെ പുറത്തുവന്നത്.

പ്രമുഖ വ്യവസായിയാണ് വരനെന്നും, വിവാഹ തിയ്യതിയെ കുറിച്ചും ഉടന്‍ അറിയിക്കുമെന്നും അച്ഛന്‍ സുരേഷ് കുമാര്‍ തീരുമാനിച്ച് ഉറപ്പിച്ച വിവാഹത്തിന് കീര്‍ത്തിയും സമ്മതം മൂളിയിട്ടുണ്ടെന്നായിരുന്നു റിപ്പോർട്ട്. തൽക്കാലം വിവാഹം കഴിക്കാനുള്ള പ്ലാൻ തനിക്കില്ലെന്നും വാർത്ത സത്യമല്ലെന്നും തുറന്നുപറഞ്ഞ് കീർത്തി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കീർത്തി വിവാഹത്തെ കുറിച്ചുള്ള വാർത്തകൾക്ക് മറുപടി നൽകിയത്

“ആ വാർത്ത എനിക്കും ഒരു സർപ്രൈസായിരുന്നു. എങ്ങനെയാണ് അത്തരമൊരു വാർത്ത പടർന്നതെന്ന് എനിക്കറിയില്ല. ഒന്നു ഞാൻ വ്യക്തമായി പറയാം,​ അത്തരം പ്ലാനുകളൊന്നും ഇപ്പോൾ ഇല്ല. ഉടനെ തന്നെ വിവാഹം കഴിക്കാനും തീരുമാനിച്ചിട്ടില്ല,” കീർത്തി പറയുന്നു. രാജ്യം നേരിടുന്ന നിരവധി പ്രശ്നങ്ങൾ വേറെയുണ്ട്, ഇപ്പോൾ നമ്മുടെ ലക്ഷ്യം കോവിഡ് 19യ്ക്ക് എതിരെയുള്ള പോരാട്ടത്തിൽ ആയിരിക്കണം, അല്ലാതെ ഇത്തരത്തിലുള്ള കിംവദന്തിയ്ക്ക് ഉള്ള സമയമല്ലെന്നും കീർത്തി പറഞ്ഞു

കഴിഞ്ഞ ദിവസം വിവാഹ വർത്തയോട് പ്രതികരിച്ച് താരത്തിന്റെ കുടുംബം എത്തിയിരുന്നു. വാര്‍ത്ത വ്യാജമാണെന്ന് കീര്‍ത്തിയുടെ കുടുംബം വ്യക്തമാക്കി. തീര്‍ത്തും വാസ്തവ വിരുദ്ധമായ വാര്‍ത്തയാണ് പ്രചരിക്കുന്നതെന്നും ആരും തെറ്റിദ്ധരിക്കപ്പെടരുതെന്നും അവര്‍ പറഞ്ഞു.

മലയാളത്തിൽ ‘മരക്കാർ അറബിക്കടലിന്റെ സിംഹം’ ആണ് കീർത്തിയുടേതായി തിയേറ്ററിൽ എത്താനുള്ള ചിത്രം.ദേശീയ അവാര്‍ഡ് ജേതാവ് കൂടിയാണ് കീർത്തി രജനികാന്ത് ചിത്രമായ ‘അണ്ണാത്തെ’യിലാണ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

keerthy suresh

More in Malayalam

Trending

Recent

To Top