Malayalam
രണ്ടാമൂഴം:എം.ടി വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു!
രണ്ടാമൂഴം:എം.ടി വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു!
Published on
രണ്ടാമൂഴം കേസില്‍ സംവിധായകന് വി.എ. ശ്രീകുമാറിന് എതിരെ എം.ടി വാസുദേവന്‍ നായര്‍ നല്കിയ ഹര്‍ജിയിലെ നടപടികള്‍ സുപ്രീം കോടതി സ്റ്റേ ചെയ്തു. നാലാഴ്ചയ്ക്ക് ശേഷം ഹര്‍ജിയില്‍ വാദം കേള്‍ക്കും. ശ്രീകുമാര്‍ നല്കിയ ഹര്‍ജിയില്‍ എം.ടിയ്ക്ക് നോട്ടീസ് അയച്ചു. കോഴിക്കോട് മുന്‍സിഫ് കോടതിയില്‍ എം.ടി. നല്കിയ ഹര്‍ജിയിലെ നടപടികള്‍ ആണ് സ്റ്റേ ചെയ്തത്.
എംടിയും ശ്രീകുമാറും 2014- ലാണ് കരാര്‍ ഒപ്പുവെച്ചത്. അഞ്ച് വര്‍ഷമായിട്ടും സിനിമ എടുക്കാത്ത സാഹചര്യത്തിലാണ് തിരക്കഥ തിരിച്ചു ചോദിച്ച് എം ടി കോടതിയെ സമീപിച്ചത്. കോഴിക്കോട് മുന്‍സിഫ് കോടതിയിലാണ് എം ടി ആദ്യം ഹര്‍ജി നല്‍കിയത്.
ഇതേതുടര്‍ന്ന് മദ്ധ്യസ്ഥത വേണമെന്ന് ആവശ്യപ്പെട്ട് വി എ ശ്രീകുമാര്‍ അപ്പീല്‍ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാര്‍ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുന്‍സിഫ് കോടതിയില്‍ തുടരുകയാണ്.
about randamoozham movie
ബിഗ് ബോസ് ആറാമത്തെ സീസൺ ഇപ്പോൾ വളരെ സംഭവബഹുലമായ നിമിഷങ്ങളിലൂടെയാണ് മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്. ഈ സീസൺ ഇപ്പോൾ അൻപതാം ദിവസത്തിലേക്ക് അടുക്കുകയാണ്....
പ്രേക്ഷകരെ ഭീതിയിൽ ആഴ്ത്തികൊണ്ട് ഹൊറർ സസ്പെൻസ് ത്രില്ലർ ആയ ബിഹൈൻഡ് ടീസർ സരീഗമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. മഞ്ജു വാര്യരുടെയും രമ്യ കൃഷ്ണൻ്റെയും...
ബിഗ് ബോസ് മലയാളത്തിലൂടെ ജീവിതം മാറിമറിഞ്ഞ നിരവധി പേരുണ്ട്. വിജയി അല്ലാത്തവരും എന്നാൽ ജനപ്രീതി നേടിയവരുമെല്ലാം ആയിരിക്കും ഇവർ. അത്തരത്തിൽ ബിഗ്...
മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ദിലീപ്. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ജനപ്രിയ നായകന് ആയി മാറാന്‍...
മഹാദേവ് വാതുവെപ്പ് ആപ്പ് കേസുമായി ബന്ധപ്പെട്ട് നടൻ സാഹിൽ ഖാനെ മുംബൈ പോലീസ് അറസ്റ്റുചെയ്തു. ഛത്തീസ്ഗഢിൽവെച്ച് മുംബൈ പോലീസ് സൈബർ സെല്ലിന്റെ...