Connect with us

മമ്മൂട്ടിയോടുള്ള ആ കാഴ്ച്ചപ്പാട് തെറ്റാണ്;രമേശ് പിഷാരടി!

Malayalam

മമ്മൂട്ടിയോടുള്ള ആ കാഴ്ച്ചപ്പാട് തെറ്റാണ്;രമേശ് പിഷാരടി!

മമ്മൂട്ടിയോടുള്ള ആ കാഴ്ച്ചപ്പാട് തെറ്റാണ്;രമേശ് പിഷാരടി!

മലയാള സിനിമയുടെ താര രാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി.അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കെല്ലാം വലിയടാ സര്ദാക പിന്തുണയുമാണ് ലഭിക്കുന്നത്.പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഗാനഗന്ധർവ്വൻ. നടനും അവതാരകനുമായ പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രം തിയേറ്ററുകളിൽ എത്തുകയാണ്.എന്നാൽ മലയാള സിനിമാ ലോകത്ത് പൊതുവെ താരത്തെ കുറിച്ച് ചില തെറ്റായ ധാരണകൾ പ്രചരിക്കുന്നുണ്ട്.നടന്മാരിൽ കുറച്ചു ജാടയുള്ള താരമാണ് മമ്മൂട്ടിയെന്നാണ് പരക്കെയുള്ള പ്രചാരണം.എന്നാൽ ഇതിന് തിരുത്ത് വരുത്തുകയാണ് കോമഡി നടനും സംവിധായകനുമായ രമേശ് പിഷാരടി.

സംവിധായകരടക്കം സഹതാരങ്ങൾ പോലും താരത്തെ ഭീതിയോടെയാണ് സമീപിക്കുന്നതെന്നുള്ള സംസാരം ഉയർന്നുരുന്നു. ഇപ്പോഴിതാ ഇത്തരത്തിൽ പ്രചരിക്കുന്ന കമന്റുകൾക്ക് മറുപടി നൽകുകയാണ് പിഷാരടി.മ്മൂട്ടിയെ കുറിച്ച് സമൂഹത്തിന് ഭയം കലര്‍ന്ന ഒരു കാഴ്ചപ്പാടുണ്ട്. അത്തരത്തില്‍ ഭയക്കേണ്ട ഒരാളല്ല മമ്മൂട്ടി എന്നാണ് പിഷാരടി പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഭയം ഒരു തരം ബഹുമാനമാണ്. ഉദാഹരണമായി ദൈവ ഭയം എന്നു പറയുന്നു. ശരിയ്ക്കും അത് ഒരു ഭയമല്ലല്ലേ. ആരാധന കൊണ്ടോ ബഹുമാനം കൊണ്ടോ ഒരാൾക്ക് മറ്റൊരാളോടത് തോന്നുന്നതാണ്. അത്തരത്തിലുള്ളവരോട് നമ്മൾ ഓടി കേറി ചെന്ന് മിണ്ടാറില്ല. , കൂട്ടുകാരോട് പെരുമാറുന്നതു പോലെ സംസാരിക്കാറില്ല. അത്തരത്തിലുള്ള ഒരാളാണ് മമ്മൂക്കയും. അതിനെ ഭയമാക്കി കണ്ട് ചിത്രീകരിക്കുകയാണ് ആളുകൾ- പിഷാരടി പറഞ്ഞു.


ഇവിടെ തിരിച്ചറിവാണ് ആവശ്യം. ഒരാൾ എവിടെ എന്ത് സംസാരിക്കണം, എപ്പോൾ സംസാരിക്കണം, എങ്ങനെ സംസാരിക്കണം എന്നത് തിരിച്ചറിവാണ്. ആ അവസ്ഥയെ ഒറ്റയടിയ്ക്ക് പൊതു സമൂഹം ഭയമായി ചിത്രീകരിക്കുകയാണ് പിഷാരടി കൂട്ടിച്ചേർത്തു.
പഞ്ചവർണ്ണ തത്തയ്ക്ക് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. ചിത്രത്തിൽ ഗാനമേള സ്റ്റേജുകളിലെ ഗായകനായിട്ടാണ് മമ്മൂക്ക എത്തുന്നത്. കലാസദനം ഉല്ലാസ് എന്ന കഥപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്.

ramesh pisharody told that society are fear of mammootty

More in Malayalam

Trending

Recent

To Top