Connect with us

സംവിധായകന്‍ അരുണ്‍ ഗോപിക്ക് ഇന്ന് പ്രണയസാഫല്യം… വിവാഹം കൊച്ചിയില്‍…..

Malayalam Breaking News

സംവിധായകന്‍ അരുണ്‍ ഗോപിക്ക് ഇന്ന് പ്രണയസാഫല്യം… വിവാഹം കൊച്ചിയില്‍…..

സംവിധായകന്‍ അരുണ്‍ ഗോപിക്ക് ഇന്ന് പ്രണയസാഫല്യം… വിവാഹം കൊച്ചിയില്‍…..

സംവിധായകന്‍ അരുണ്‍ഗോപി ഇന്ന് വിവാഹിതനാകുന്നു. സൗമ്യ ജോണാണ് വധു. കൊച്ചിയിലെ ഒരു പള്ളിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള വിവാഹം നടക്കുന്നത്. തുടര്‍ന്ന് ക്രൗണ്‍പ്ലാസ ഹോട്ടിലില്‍ നടക്കുന്ന റിസപ്ഷനില്‍ നിരവധി പ്രമുഖര്‍ പങ്കെടുക്കും.

വളരെ രഹസ്യമായാണ് വിവാഹ ഒറുക്കുങ്ങള്‍ നടന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യം അധികം ആരും അറിഞ്ഞിട്ടുമില്ല. വര്‍ഷങ്ങള്‍ നീണ്ട പ്രണയബന്ധമാണ് ഇപ്പോള്‍ വിവാഹത്തില്‍ കലാശിക്കുന്നത്. 2017 ല്‍ അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീല. ഒരു രാഷ്ട്രീയ ഗൂഡാലോചനാ ചിത്രമായായിരുന്നു രാമലീല എത്തിയത്. എന്നാല്‍ ടോമിച്ചന്‍ മുളകുപാടത്തിന്റെ നിര്‍മ്മാണത്തില്‍ പുറത്തിറങ്ങിയ രാമലീല ശ്രദ്ധേയമായത് ചിത്രത്തിന്റെ സവിശേഷതകൊണ്ടായിരുന്നില്ല, മറിച്ച് നടിയെ ആക്രമിച്ച കേസിലെ ഗൂഡാലോചന കുറ്റത്തിന് ദിലീപ് അറസ്റ്റിലായതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് ചിത്രത്തിന്‍രെ റിലാസ് പലവട്ടം മാറ്റിവെച്ചു. എന്നാല്‍ ചിത്രത്തിന്റെ റിലീസിംഗ് സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുമ്പോഴും ആശങ്കകള്‍ അല്ല, പ്രതീക്ഷകളാണ് രാമലീല തനിക്ക് നല്‍കുന്നതെന്നായിരുന്നു അരുണ്‍ ഗോപിയുടെ പ്രതികരണം. എന്നാല്‍ ചിത്രത്തിന് വേണ്ടി അതിലെ ഓരോ അണിയറ പ്രവര്‍ത്തകരും ഒഴുക്കിയ വിയര്‍പ്പിന് അര്‍ത്ഥമുണ്ടായെന്ന് രാമലീല റീലീസ് ചെയ്ത ശേഷം അരുണ്‍ ഗോപി പ്രതികരിച്ചു. എന്നാല്‍ രാമലീല റെക്കോര്‍ഡ് കളക്ഷന്‍ നേടുകയും ചെയ്തു.

പുലിമുരികനു ശേഷം സംവിധായകന്‍ ടോമിച്ചന്‍ മുളകുപാടമായിരുന്നു ചിത്രം നിര്‍മ്മിച്ചത്. തുടര്‍ന്ന് അരുണ്‍ ഗോപി സംവിധാനം ചെയ്ത ചിത്രമായിരുന്നു പ്രണവ് മോഹന്‍ ലാല്‍ നായകനായ ഇരുപത്തിയൊന്നാം നൂറ്റാണ്ട്. തന്റെ പരിമിതിക്കുള്ളില്‍ നിന്ന് കൊണ്ട് മികച്ച രീതിയില്‍ ചെയ്ത ചിത്രമാണ് ഇരുപത്തിയൊന്നാം നൂറ്റാണ്ടെന്നും ചിത്രം ആരെയും നിരാശരാക്കില്ലെന്നുമായിരുന്നു ചിത്രത്തെക്കുറിച്ച് സംവിധായകന്‍ പറഞ്ഞത്.

ആദി എന്ന ചിത്രത്തിന് ശേഷം പ്രണവ് നായകാനായെത്തുന്ന ചിത്രമാണിത്. ആക്ഷന്‍ എന്റര്‍ടെയിനറായി എത്തിയ ചിത്രം നിര്‍മ്മിച്ചതും ടോമിച്ചന്‍ മുളകുപാടം തന്നെയാണ്. പുലിമുരുകന് ശേഷം പീറ്റര്‍ ഹെയ്ന്‍ ആക്ഷര്‍ രംഗം കൈകാര്യം ചെയ്തു എന്ന പ്രത്യേകതയും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന് സ്വന്തം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതും അരുണ്‍ഗോപി തന്നെയായിരുന്നു. അരുണ്‍ ഗോപിയും മോഹന്‍ലാലും ടോമിച്ചന്‍ മുളകുപാടവും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കെ ആണ് അരുണ്‍ഗോപി വിവാഹിതനാകുന്നത്. ഇക്കാര്യം അദ്ദേഹം തന്നെയാണ് ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ആരാധകരെ അറിയിച്ചതും. ലാലേട്ടന്‍ മലയാളികയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായകരില്‍ ഒരാളാണ്. മോഹന്‍ ലാല്‍ എന്ന കംപ്ലീറ്റ് ആക്ടറിനൊപ്പം സിനിമ ചെയ്യുക എന്നത് ഏതൊരു സംവിധായകന്‍രെയും സ്വപ്നമാണ്. തന്‍രെ അടുത്ത ചിത്രം അദ്ദേഹത്തിനൊപ്പമാണെന്നും അരുണ്‍ ഗോപി കുറിപ്പില്‍ പറയുന്നു.

director arungopi going to marry

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top