Connect with us

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി

News

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി

ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കി ആസിഫ് അലി

നിരവധി ആരാധകരുള്ള താരമാണ് ആസിഫ് അലി. ഇപ്പോഴിതാ ബിഎംഡബ്ല്യുവിന്റെ ആഡംബര കാര്‍ സ്വന്തമാക്കിയിരിക്കുകയാണ് നടന്‍. ബിഎംഡബ്ല്യുവിന്റെ 7 സിരീസിലെ ടോപ്പ് മോഡല്‍ ആയ 730 എല്‍ഡി ഇന്‍ഡിവിജ്വല്‍ എം സ്‌പോര്‍ട്ട് എന്ന മോഡല്‍ ആണ് ആസിഫ് വാങ്ങിയിരിക്കുന്നത്. ഈ കാറിന്റെ ടോപ്പ് മോഡലിന്റെ വില 1.35 കോടിയാണ്.

2993 സിസി ഉള്ള ബിഎംഡബ്ല്യുവിന്റെ ട്വിന്‍ പവര്‍ ടര്‍ബോ ഇന്‍ലൈന്‍ 6 സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് കാറിന്. 8 സ്പീഡ് സ്‌റ്റെപ്‌ട്രോണിക് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഉള്ള വാഹനത്തിന് 17 കിലോമീറ്റര്‍ ആണ് കമ്പനി വാഗ്ദാനം നല്‍കുന്ന മൈലേജ്. ക്രൂസ് കണ്‍ട്രോള്‍ വിത്ത് ബ്രേക്കിംഗ് ഫങ്ഷന്‍, സെര്‍വട്രോണിക് സ്റ്റീയറിംഗ് അസിസ്റ്റ് തുടങ്ങി നിരവധി സൗകര്യങ്ങളോടും സന്നാഹങ്ങളോടെയും ബിഎംഡബ്ല്യു പുറത്തിറക്കിയിരിക്കുന്ന കാറാണ് ഇത്.

അതേസമയം മഹേഷും മാരുതിയുമാണ് ആസിഫ് അലിയുടെ പുതിയ റിലീസ്. സേതു രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസ് ആണ് നായിക. എണ്‍പതുകളിലെ ഒരു മാരുതി കാറിനേയും ‘ഗൗരി’ എന്ന പെണ്‍കുട്ടിയേയും ഒരു പോലെ പ്രണയിക്കുന്ന ‘മഹേഷ്’ എന്ന ചെറുപ്പക്കാരന്റെ ട്രയാംഗിള്‍ പ്രണയത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

മണിയന്‍ പിള്ള രാജു പ്രൊഡക്ഷന്‍സും വി എസ് എല്‍ ഫിലിംസും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മണിയന്‍ പിള്ള രാജു, വിജയ് ബാബു, ശിവ, ഹരിഹരന്‍, വിജയ് നെല്ലീസ്, വരുണ്‍ ധാരാ, ഡോ.റോണി രാജ്, പ്രേംകുമാര്‍ വിജയകുമാര്‍, സാദിഖ്, ഇടവേള ബാബു, പ്രശാന്ത് അലക്‌സാണ്ടര്‍, കുഞ്ചന്‍, കൃഷ്ണപ്രസാദ്, മനു രാജ്, ദിവ്യ എന്നിവരും പ്രധാന വേഷമണിയുന്നു.

More in News

Trending

Recent

To Top