Connect with us

ഡോൺ സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് ദിലീപിന്റെ അടുത്ത് എത്തിയത്, മോശമായി തന്നോട് പെരുമാറി, തിരിച്ച് പ്രാർത്ഥിച്ച് കൊണ്ടാണ് മടങ്ങിയത്; അന്ന് സംഭവിച്ചത്; വെളിപ്പെടുത്തലുമായി നിർമ്മാതാവ് ചന്ദ്രകുമാർ

Actor

മലയാളികളുടെ ജനപ്രിയ നായകനാണ്. മിമിക്രി വേദികളില്‍ നിന്ന് തൊണ്ണൂറുകളുടെ തുടക്കത്തില്‍ ഗോഡ് ഫാദര്‍മാരുടെ പിന്തുണയൊന്നുമില്ലാതെ മലയാള സിനിമയിലേക്ക് കയറിവന്ന ഗോപാലകൃഷ്ണന്‍ എന്ന മെലിഞ്ഞ ചെറുപ്പക്കാരനിൽ നിന്ന് മലയാള സിനിമയിലെ മുഖ്യ താരങ്ങളിൽ ഒരാളായി ​ദിലീപ് വളർന്നിരിക്കുകയാണ്.

കലാഭവന്റെ മിമിക്രിവേദികളില്‍ നിന്ന് സഹസംവിധായകനും സഹനടനും നായകനും നിര്‍മാതാവുമായി മാറുകയായിരുന്നു.1992ല്‍ കമല്‍ തന്നെ സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷം ചെയ്തായിരുന്നു അഭിനയത്തിന്റെ തുടക്കം. സുന്ദര്‍ദാസ് സംവിധാനം ചെയ്ത സല്ലാപമാണ് ദിലീപിന്റെ കരിയറിൽ വഴിത്തിരിവായത്.

ദിലീപിന്റെ ഹിറ്റ് ചിത്രമായിരുന്നു ഡോൺ. സിനിമ വിജയകരമായതിന് പിന്നാലെ അദ്ദേഹത്തിന്റെ ഒരു ഡേറ്റ് ചോദിച്ചു ചെന്നപ്പോൾ ഉണ്ടായ വിഷമകരമായ സംഭവത്തെക്കുറിച്ച് ഇപ്പോൾ നിർമ്മാതാവ് ചന്ദ്രകുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

അസിസ്റ്റന്റ് ഡയറക്ടറായി സിനിമയിൽ ഉണ്ടായിരുന്ന നാൾ തൊട്ട് ദിലീപിനെ അറിയാവുന്ന വ്യക്തിയാണ് താൻ. അദ്ദേഹത്തിന്റെ ഡോൺ എന്ന സിനിമ റിലീസ് ചെയ്തതിന് പിന്നാലെയാണ് താൻ ഡേറ്റ് ചോദിച്ച് അദ്ദേഹത്തിന്റെ അടുത്ത് ചെല്ലുന്നത്. ഡേറ്റ് തന്നില്ലെന്ന് മാത്രമല്ല. വളരെ മോശമായാണ് തന്നോട് പെരുമാറിയത്.

തനിക്ക് സിനിമ ഇല്ലായിരുന്നു സമയത്ത് ബാബു ജനാർദ്ദനൻ എന്ന തിരക്കഥാകൃത്ത് പറഞ്ഞിട്ടാണ് താൻ ദിലീപിനെ കാണാൻ ചെന്നത്. എന്നാൽ വളരെ വിഷമിപ്പിക്കുന്ന അനുഭവമാണ് അവിടുന്ന് ലഭിച്ചത്. ഡേറ്റ് ഇല്ലെന്നു മാത്രമല്ല, ഉണ്ടെങ്കിലും തരാൻ പറ്റില്ല എന്നാണ് ദിലീപ് അന്ന് തന്നോട് പറഞ്ഞത്.

അത് തന്നെ വളരെയധികം വിഷമിപ്പിച്ചു. അന്ന് അദ്ദേഹത്തിന്റെ വീടിന് മുൻപിലുള്ള അമ്പലത്തിലേക്ക് നോക്കി ഇത്രയ്ക്ക് അഹങ്കാരമായല്ലോ അദ്ദേഹത്തിന് എന്ന് കണ്ണുനിറഞ്ഞാണ് താൻ പ്രാർത്ഥിച്ചത് . അതിനുശേഷം ആണ് അദ്ദേഹത്തിന് കഷ്ട്ട കാലങ്ങൾ വന്നു തുടങ്ങിയതെന്നും ചന്ദ്രകുമാർ പറഞ്ഞു.

അഹങ്കരിക്കുന്നത് നല്ലതാണ് പക്ഷേ അത് ഒരുപാട് ആവരുത്. സിനിമയിൽ എത്തുക എന്നതൊക്കെ ഒരു കഴിവാണ്. ഡേറ്റ് തരാൻ പറ്റില്ലെങ്കിൽ അത് പറയണം അല്ലാതെ അഹങ്കരിക്കരുത് എന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

Continue Reading
You may also like...

More in Actor

Trending

Recent

To Top