News
ഈ ചിത്രം ഭാര്യ സഹോദരന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി; ചിത്രം പങ്കുവെച്ച് മാധവന്
ഈ ചിത്രം ഭാര്യ സഹോദരന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയി; ചിത്രം പങ്കുവെച്ച് മാധവന്
Published on
ഐഎസ്ആര്‍ഒ ശാസ്ത്രഞ്ജനായിരുന്ന നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കട്രി കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തി. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. നമ്പി നാരായണനായി മാധവനാണ് ചിത്രത്തിലെത്തുന്നത്. അതിഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെടുന്നത്.
ഇപ്പോള്‍ താടിയും മുടിയും നരപ്പിച്ച അതേ ലുക്കില്‍ ഭാര്യാ സഹോദരനെ പറ്റിച്ച കഥ പറയുകയാണ് മാധവന്. കഥാപാത്രത്തിന്റെ ഗെറ്റപ്പില്‍ ഭാര്യയെ ചുംബിക്കുന്ന ചിത്രം മാധവന് ട്വിറ്ററില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം ഭാര്യ സഹോദരന് അയച്ചുകൊടുത്തപ്പോള്‍ അദ്ദേഹം ഞെട്ടിപ്പോയെന്ന് മാധവന് ചിത്രം പങ്കുവച്ചു കൊണ്ട് കുറിച്ചു.
ഇംഗ്ലിഷിനു പുറമേ, ഹിന്ദി, തമിഴ്, മലയാളം, തെലുങ്ക് എന്നീ അഞ്ച് ഭാഷകളില്‍ പുറത്തിറങ്ങിയ റോക്കട്രിക്ക് കാന്‍സ് ചലച്ചിത്രമേളയിലും മികച്ച പ്രതികരണമാണ് ലഭിച്ചത്.
17 വര്‍ഷങ്ങള്‍ക്ക് ശേഷം മാധവനും സിമ്രാനും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്. അതേസമയം, ചിത്രം റിലീസായി അന്നേ ദിവസം തന്നെ ചിത്രത്തിന്റെ എച്ച് ഡി പതിപ്പ് ചോര്‍ന്നിരുന്നു.
ഉണ്ണി മുകുന്ദൻ നായകനാകുന്ന പുതിയ ചിത്രമാണ് മാര്‍കോ. തിരക്കഥയും ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ചിത്രം മാര്‍കോയുടെ നിര്‍മാണം ഉണ്ണി മുകുന്ദൻ...
ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡ് എൻട്രിയായി എത്തിയ സിബിൻ വളരെ പെട്ടെന്നാണ് പ്രേക്ഷക പിന്തുണ നേടിയെടുത്തത്....
മേയര്‍ ആര്യ രാജേന്ദ്രന് തടഞ്ഞുനിര്‍ത്തിയ കെഎസ്ആര്‍ടിസി ബസ് െ്രെഡവര്‍ യദുവിനെതിരെ നടി റോഷ്ന ആന്‍ റോയ്യും. കുറച്ച് നാളുകള്‍ക്ക് മുമ്പ് ഇതേ...
തമിഴകത്ത് റീ റിലീസുകളുടെ കാലമാണ്. ഇതിനോടകം തന്നെ നിരവധി ചിത്രങ്ങളാണ് റീ റിലീസായി എത്തിയത്. വിജയ് നായകനായി ഹിറ്റായ ഗില്ലിയും തിയറ്ററുകളിലേയ്ക്ക്...
പ്രസിദ്ധ കര്‍ണാടക സംഗീതജ്ഞന് മങ്ങാട് കെ നടേശന് അന്തരിച്ചു. 90 വയസായിരുന്നു. വ്യാഴാഴ്ച രാത്രി പത്തോടെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം....