Connect with us

ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പരാതി; പിന്നാലെ പ്രതീഷ് വിശ്വനാഥിനെ സന്ദര്‍ശിച്ച് ഉണ്ണി മുകുന്ദന്‍

Malayalam

നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരനായ താരമാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരം ഇടയക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്. ഇപ്പോഴിതാ അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ സന്ദര്‍ശിച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

പ്രതീഷിന്റെ വസതിയിലെത്തിയാണ് ഉണ്ണി മുകുന്ദന്‍ കണ്ടത്. പ്രതീഷ് ഫേസ്ബുക്കിലൂടെയാണ് ചിത്രങ്ങളടക്കം സന്ദര്‍ശന വിവരം അറിയിച്ചത്. ഫേസ്ബുക്കിലൂടെ കലാപാഹ്വാനം നടത്തിയതിന് പ്രതീഷ് വിശ്വനാഥനെതിരെ കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്.

ഹൈക്കോടതി അഭിഭാഷകനും രാജീവ് ഗാന്ധി സ്റ്റഡി സര്‍ക്കിള്‍ സംസ്ഥാന ഇന്‍ ചാര്‍ജുമായ അനൂപ് വിആര്‍ ആണ് ഡിജിപിക്ക് പരാതി നല്‍കിയത്.

ഇതിന് പിന്നാലെയാണ് ഉണ്ണി മുകുന്ദന്റെ സന്ദര്‍ശനം. 2020ലും ഉണ്ണി മുകുന്ദന്‍ പ്രതീഷിനെ സന്ദര്‍ശിച്ചിരുന്നു. മേപ്പടിയാന് ശേഷം ഉണ്ണി മുകുന്ദന്‍ ഫിലിംസിന്റെ ബാനറില്‍ ഉണ്ണി മുകുന്ദന്‍ തന്നെ നിര്‍മ്മിക്കുന്ന ‘ഷെഫീഖിന്റെ സന്തോഷം’ ചിത്രീകരണം നടക്കുകയാണ്. ജയരാജ് സംവിധാനം ചെയ്യുന്ന കാഥികനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

More in Malayalam

Trending

Recent

To Top