Connect with us

നടി ആക്രമിക്കപ്പെട്ട രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നു നടിയുടെ പൊട്ടിക്കരച്ചിൽ സഹിക്കാനായില്ല ;നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച നടുക്കുന്ന വെളിപ്പെടുത്തലുമായി ഉമാ തോമസ് !

News

നടി ആക്രമിക്കപ്പെട്ട രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നു നടിയുടെ പൊട്ടിക്കരച്ചിൽ സഹിക്കാനായില്ല ;നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച നടുക്കുന്ന വെളിപ്പെടുത്തലുമായി ഉമാ തോമസ് !

നടി ആക്രമിക്കപ്പെട്ട രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നു നടിയുടെ പൊട്ടിക്കരച്ചിൽ സഹിക്കാനായില്ല ;നടി ആക്രമിക്കപ്പെട്ട രാത്രിയെ കുറിച്ച നടുക്കുന്ന വെളിപ്പെടുത്തലുമായി ഉമാ തോമസ് !

നടി ആക്രമിക്കപ്പെട്ട കേസ് അന്വേഷണ ഉദോയോഗസ്ഥർ ഇനിയുള്ള ദിവസങ്ങൾ നിർണ്ണായകമാണ് . കേസിന്റെ തുടരന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ക്രൈം ബ്രാഞ്ചിന് അവശേഷിക്കുന്നത് ഒരു മാസം കൂടി. മേയ് 31-നകം റിപ്പോർട്ട് സമർപ്പിക്കാനാണ് ഹൈക്കോടതി നിർദേശം.നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവും ദിലീപ് ഒന്നാം പ്രതിയായുള്ള വധഗൂഢാലോചന കേസിലെ അന്വേഷണവും രണ്ട് സംഘങ്ങളായി ദ്രുതഗതിയിൽ മുന്നോട്ടു പോകുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് മേധാവിക്ക് സ്ഥാനചലനമുണ്ടായത്. അതോടെ അന്വേഷണം മന്ദഗതിയിലായി.

നടിയെ ആക്രമിച്ച കേസിൽ അതിജീവീതക്ക് നീതീ ലഭിച്ചിട്ടില്ലെന്ന് പറയുകയാണ് പി പി ടി തോമസ് ഭാര്യാ ഉമാ തോമസ്.
നടി ആക്രമിക്കപ്പെട്ട ദിവസം രാത്രി പി ടി തോമസ് അസ്വസ്ഥനായിരുന്നുവെന്ന് ഭാര്യ ഉമ തോമസ്. പെൺകുട്ടിയുടെ കരച്ചിൽ കേട്ട് സഹിക്കാൻ കഴിയുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും ഉമ പറഞ്ഞു. അച്ഛനെ പോലെയാണ് പി ടിയെന്നും അദ്ദേഹത്തിൻറെ വാക്കുകൾ കരുത്തായിരുന്നുവെന്നും നടി പറഞ്ഞിട്ടുണ്ടെന്നും ഉമ പറഞ്ഞു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ഉമ തോമസിന്റ വാക്കുകൾ.

ഉമ തോമസ് വാക്കുകൾ ഇങ്ങനെ- നടി ആക്രമിക്കപ്പെട്ട രാത്രി പിടി തോമസ് ഉറങ്ങിയിട്ടില്ല. അദ്ദേഹം വീട്ടിൽ വന്ന് കിടന്ന ശേഷം പെട്ടെന്ന് എഴുന്നേറ്റ് പോകുകയായിരുന്നു. അതുകഴിഞ്ഞ് അദ്ദേഹം വീട്ടിൽ പുലർച്ചെയോടെയാണ് തിരിച്ചെത്തിയത്. അപ്പോൾ അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. ആ പെൺകുട്ടിയുടെ കരച്ചിൽ കേട്ടിട്ട് സഹിക്കാൻ പറ്റുന്നില്ല, ഉറങ്ങാൻ കഴിയുന്നില്ലെന്ന് പറഞ്ഞു.

ആ സംഭവത്തിന് ശേഷം പെൺകുട്ടി എന്നെ വിളിച്ചിരുന്നു. പിടിയുടെ പിന്തുണയുണ്ടായത് കൊണ്ടാണ് തനിക്ക് കേസുമായി മുന്നോട്ട് പോകാൻ സാധിച്ചതെന്നാണ് അവർ പറഞ്ഞത്. സത്യം എന്നായാലും വിജയിക്കും. പോലീസ് മൊഴിയെടുത്തപ്പോഴെല്ലാം ആത്മഹത്യ ചെയ്യാൻ തോന്നിയിട്ടുണ്ട്. ആ സമയത്തൊക്കെ ഒരച്ഛനെ പോലെ പിടി തോമസ് പറഞ്ഞ വാക്കുകളാണ് തനിക്ക് ഊർജം പകർന്നത്. അതുകൊണ്ടാണ് താൻ പിടിച്ച് നിന്നതെന്നും പെൺകുട്ടി പറഞ്ഞിരുന്നു.

പിടി തോമസിന് വയ്യാതിരുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നേൽ താൻ തീർച്ചയായും വന്നിരുന്നേനേയെന്നും നടി പറഞ്ഞിരുന്നു. താൻ ഇടക്ക് അദ്ദേഹത്തെ കാണാൻ വരാതിരുന്നത് സ്വാധീനിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന ആരോപണം ഉയർന്നാലോയെന്ന ഭയം കൊണ്ടാണെന്നും ഉമ തോമസ് പറഞ്ഞു

നടി ആക്രമിക്കപ്പെട്ട ദിവസം ആക്രമത്തിന് ഇരയായ നടി നടൻ ലാലിന്റെ വീട്ടിലേക്കായിരുന്നു പോയത്. അന്ന് നിർമ്മാതാവ് ആന്റോ ജോസഫിനൊപ്പം തൃക്കാക്കര എം എൽ എ എന്ന നിലയിൽ പിടി തോമസും വിവരമറിഞ്ഞ് ലാലിന്റെ വീട്ടിൽ എത്തുകയായിരുന്നു. തുടർന്ന് കേസിൽ പിടി തോമസിനെ സാക്ഷി ചേർത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി കൊടുക്കരുതെന്ന് പലരും പറഞ്ഞിരുന്നുവെന്നും മനസാക്ഷിയുടെ നീതിബോധത്തിന്റെ അടിസ്ഥാനത്തിലാണ് താൻ പ്രവർത്തിക്കുന്നതെന്നും ഒരിക്കൽ പിടി തോമസ് വ്യക്തമാക്കിയിരുന്നു.

പല തവണ കേസ് അട്ടിമറിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഉമ തോമസ് കുറ്റപ്പെടുത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയതിലൂടെ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പി ടി തോമസ് ഉണ്ടായിരുന്നെങ്കിൽ ഇതിനെതിരെ ശക്തമായി നിലപാടെടുത്തേനെയെന്നും ഉമാ തോമസ് പറഞ്ഞിരുന്നു.

അതിനിടെ നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം പുരോഗമിക്കവേ കൂടുതൽ പേരെ ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. കേസിൽ ഇനിയും 12 ഓളം പേരെ ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് പോലീസിന്റെ നിലപാട്. നടിയും ദിലീപിന്റെ ഭാര്യയായ കാവ്യാ മാധവനേയും ഉൾപ്പെടെയാണ് പോലീസ് ചോദ്യം ചെയ്യുക. മൊഴി മാറ്റിയ സാക്ഷിയായ സാഗർ വിൻസന്റിനെ ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചിട്ടുണ്ട്.

കേസിലെ മുഖ്യ സാക്ഷിയാണ് സാഗർ വിൻസെന്റ്. നടിക്കെതിരെ ആക്രമണം നടക്കുമ്പോൾ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെ ജീവനക്കാരനായിരുന്നുസാഗർ. നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പൾസർ സുനി കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയിലെത്തി ഒരു കവർ കൈമാറുന്നത് താൻ കണ്ടിരുന്നുവെന്നായിരുന്നു സാഗർ ആദ്യം നൽകിയ മൊഴി.പിന്നീട് ഇയാൾ മൊഴി മാറ്റിയിരുന്നു.

Continue Reading
You may also like...

More in News

Trending

Recent

To Top