Connect with us

റമളാൻ മാസമായിട്ട് കെ ജി എഫ് സിനിമ കാണുന്നതിൽ തെറ്റില്ല; സിനിമയിൽ ഹറാം ആയ ഒന്നും തന്നെ ഇല്ല, സ്ത്രീകളുടെ ഐറ്റം ഡാൻസും ഇല്ല; കെ ജി എഫ് സിനിമ കണ്ട പ്രേക്ഷകർ പറയുന്നു… ; സലാം റോക്കി ഭായി!

Malayalam

ഇന്ത്യന്‍ ബോക്സ് ഓഫീസിൽ തരംഗം തീർക്കുകയാണ് യാഷ് നായകനായ കന്നഡ ചിത്രം കെ.ജി.എഫ് 2. റിലീസ് ദിവസം ഇന്ത്യയില്‍ നിന്നു മാത്രം 134.5 കോടി നേടിയിരുന്ന ചിത്രം രണ്ടാം ദിനവും 100 കോടിക്കു മുകളില്‍ നേടി.105.5 കോടിയാണ് കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്‍റെ രണ്ടാം ദിവസത്തെ ഇന്ത്യന്‍ കളക്ഷന്‍. ആദ്യ രണ്ട് ദിവസം കൊണ്ട് ഇന്ത്യയില്‍ നിന്നു മാത്രം 240 കോടിയാണ് കെ.ജി.എഫ് 2വിന് ലഭിച്ചത്. 2018ല്‍ പുറത്തിറങ്ങിയ കെ.ജി.എഫ് സിനിമയുടെ രണ്ടാംഭാഗത്തിനായി പ്രേക്ഷകരുടെ വലിയ കാത്തിരിപ്പ് ഉണ്ടായിരുന്നു.

എന്നാൽ, സിനിമ റിലീസ് ആയത് റമളാൻ മാസമായതിനാൽ സിനിമ കാണാൻ സാധിക്കാത്ത അവസ്ഥയാണ് ഇസ്ലാം മതവിശ്വാസികൾ. അതേസമയം, സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ശബ്ദ സന്ദേശത്തിൽ പറയുന്നത് കെ ജി എഫ് കാണുന്നതുകൊണ്ട് കുഴപ്പമില്ല എന്നും സിനിമയിൽ ഹറാം ആയ ഒന്നും ഇല്ല എന്നുമാണ്.

മലയാളികളുടെ അടക്കം നീണ്ട വർഷത്തെ കാത്തിരിപ്പായിരുന്നു സിനിമ. അതുകൊണ്ട് കെ ജി എഫ് നോമ്പ് സമയത്ത് റിലീസ് ആയതിൽ ഇസ്ലാം മതവിശ്വാസികൾ എതിർപ്പ് പ്രകടിപ്പിക്കുന്നുമുണ്ട്.

“എന്നാൽ വൈറലാകുന്ന ശബ്ദസന്ദേശത്തിൽ പറയുന്നത് ഇങ്ങനെയാണ്, ” ഞാൻ അന്വേഷിച്ചു കെ ജി എഫിനെ കുറിച്ചു, അതിൽ അങ്ങനെ ഹറാം ആയ ഒന്നും തന്നെ ഇല്ല.അതിൽ സ്ത്രീകളുടെ ഐറ്റം ഡാൻസ് അങ്ങനെ ഔറത്ത് മറക്കാത്ത ആക്റ്റിവിറ്റിസ് ഒന്നുമില്ല . അതിൽ ഫുൾ നായകൻ തന്നെ കോട്ടും സ്യൂട്ടും ഇട്ടുനടക്കുന്നതാണ്. ഇസ്ലാമിക പരമായി നിഷിദ്ധമാക്കുന്ന ഒന്നും അതിൽ ഇല്ല. ഇതിനു മറുപടിയായി സുഹൃത്ത് പറയുന്നത് , സിനിമ കണ്ടുവെന്നും അതൊരു ഇസ്ലാമിക് സിനിമ ആണെന്നും അതിൽ സലാം റോക്കി ഭായി എന്ന് പറയുന്നുമുണ്ട്.”

ഗ്യാങ്സ്റ്റര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ സഞ്ജയ് ദത്ത് ആണ് അധീര എന്ന പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ശ്രീനിധി ഷെട്ടി, രവീണ ടണ്ഡന്‍, പ്രകാശ് രാജ്, മാള്‍വിക അവിനാശ്, അച്യുത് കുമാര്‍, അയ്യപ്പ പി ശര്‍മ്മ, റാവു രമേശ്, ഈശ്വരി റാവു, ഗോവിന്ദ ഗൗഡ, ജോണ്‍ കൊക്കന്‍, ശ്രീനിവാസ് മൂര്‍ത്തി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

about kgf

More in Malayalam

Trending

Recent

To Top