Connect with us

എന്‍റെ ഓർമ്മയിൽ ഇതാദ്യമായാണ്; സഹോദരനും നടനുമായ മധു വാര്യരെ കുറിച്ച് മഞ്ജു വാര്യ‍ർ !

Malayalam

എന്‍റെ ഓർമ്മയിൽ ഇതാദ്യമായാണ്; സഹോദരനും നടനുമായ മധു വാര്യരെ കുറിച്ച് മഞ്ജു വാര്യ‍ർ !

എന്‍റെ ഓർമ്മയിൽ ഇതാദ്യമായാണ്; സഹോദരനും നടനുമായ മധു വാര്യരെ കുറിച്ച് മഞ്ജു വാര്യ‍ർ !

മഞ്ജു വാര്യരേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി മഞ്ജുവിന്‍റെ സഹോദരനും നടനുമായ മധു വാര്യർ ഒരുക്കിയ ‘ലളിതം സുന്ദരം’ എന്ന സിനിമ അടുത്തിടെയാണ് ഒടിടി റിലീസായെത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുകയുണ്ടായത്. ഒരു കുടുംബ ചിത്രമായാണ് സിനിമയൊരുക്കിയിട്ടുള്ളത്. ഇപ്പോഴിതാ ലളിതം സുന്ദരം എന്ന സിനിമ തങ്ങൾക്ക് കുടുംബകാര്യമായിരുന്നുവെന്ന് പറഞ്ഞിരിക്കുകയാണ് മഞ്ജു വാര്യർ.

എന്‍റെ ജീവിതത്തിൽ ഇത്രയേറെ ദിവസം ഏട്ടന്‍റെ കൂടെ ഉണ്ടായിരുന്നിട്ടില്ലെന്നാണ് ഓര്‍മ്മ. കുട്ടിക്കാലത്ത് ഏട്ടൻ ബോർഡിങ്ങിലായിരുന്നു. പിന്നീടു ജോലി കിട്ടിയ ശേഷം വിദേശത്തായിരുന്നു. പിന്നീട് എനിക്ക് സിനിമയിൽ തിരക്കായി. എന്‍റെ ഓര്‍മ്മയിൽ ഒന്നര മാസത്തോളം ഞാനും ചേട്ടനും ഒരുമിച്ചു നിൽക്കുന്നത് ആദ്യമായി ‘ലളിതം സുന്ദരം’ ലൊക്കേഷനിലാണ്, മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ മഞ്ജു വാര്യർ പറഞ്ഞിരിക്കുകയാണ്.

തീയേറ്ററിലെ ഇരുട്ടിൽ പോയിരിക്കാൻ മഞ്ജുവിന് ചെറുപ്പത്തിലെ പേടിയായിരുന്നു. അച്ഛനും അമ്മയും വലിച്ചിഴച്ചാണ് തീയേറ്ററിലേക്കു കൊണ്ടുപോകാറുണ്ടായിരുന്നത്. ഇരുട്ടിൽ എന‍റെ കൈ മുറുകെ പിടിച്ചാണ് തീയേറ്ററിലിരുന്നിട്ടുള്ളത്. മാമാട്ടികുട്ടിയമ്മയും മഞ്ഞിൽ വിരിഞ്ഞ പൂക്കളും ഞങ്ങൾ ഒരുമിച്ചിരുന്ന് കണ്ടിട്ടുണ്ട്.

അങ്ങനെ പതിയെ സിനിമയെ മഞ്ജു സ്നേഹിച്ചു തുടങ്ങി, നടിയുമായി. ‘ലളിതം സുന്ദരം’ സിനിമയുടെ കഥ ആദ്യം പറഞ്ഞത് ബിജു മേനോനോടാണ്. ബിജു ചേട്ടൻ ചെയ്യാമെന്നു സമ്മതിച്ചു കഴിഞ്ഞപ്പോഴാണ് ഞാൻ മഞ്ജുവിനോടു കഥ പറയാൻ തീരുമാനിച്ചത്. കഥ പറഞ്ഞ ശേഷം തിരക്കഥ വായിക്കാൻ കൊടുത്തു. അന്നു രാത്രിതന്നെ വിളിച്ചു. വിളിച്ചത് കഥ ഇഷ്ടമായി എന്നു പറയാൻ വേണ്ടിയായിരുന്നില്ല. ഈ സിനിമ ഞാൻ നിർമിച്ചോട്ടെ എന്നു ചോദിക്കാനായിരുന്നു, മധുവിന്‍റെ വാക്കുകള്‍.

അനിയത്തി അത്രത്തോളം വളർന്നുവെന്നതിൽ എനിക്കുണ്ടായ സന്തോഷം ചെറുതായിരുന്നില്ല. അങ്ങനെ ആ സന്തോഷത്തിൽനിന്നാണ് ഈ സിനിമ തുടങ്ങിയതെന്ന് മധു പറയുന്നു. ഇതു കുടുംബങ്ങളുടെ കൂടിച്ചേരലിന്‍റെ കഥ പറയുന്നൊരു സിനിമയാണ്, കഥ വായിച്ചപ്പോള്‍ പലപ്പോഴും എന്‍റെ കുട്ടിക്കാലം ഓർമവന്നു. അച്ഛനെ ഓർമവന്നു. വായിച്ചപ്പോൾ രണ്ടു മൂന്നു സ്ഥലത്ത് ഞാൻ കരഞ്ഞുപോയി. ഞങ്ങളുടെ കൂടി കഥയാണെന്നു എവിടെയെല്ലാമോ തോന്നിയെന്ന് മഞ്ജു.

ഈ സിനിമയുടെ കഥ ഒരു കുടുംബത്തിലെ സ്നേഹത്തിന്‍റെ കഥയായതുകൊണ്ട് ആ മൂഡിലായിരുന്നു സെറ്റിൽ എല്ലാവരും. അമ്മയുടെയും മധുവേട്ടന്‍റേയും കുടുംബത്തോടൊപ്പവുമാണ് ഞങ്ങളീ സിനിമയുടെ പ്രവ്യൂ കാണുകയുണ്ടായത്. ചില രംഗങ്ങളിൽ വീട്ടിലെ പലരും കണ്ണു തുടയ്ക്കുന്നതു കണ്ടു ഞങ്ങളും കരഞ്ഞുപോയെന്ന് മഞ്ജു.

about manju warrier

Continue Reading

More in Malayalam

Trending

Recent

To Top