Connect with us

34ാം വയസില്‍ ആന്‍ജിയോപ്ലാസ്റ്റി, 36 ല്‍ കാര്‍ഡിയാക് അറസ്റ്റിന് ശേഷം പേസ്‌മേക്കര്‍ ധരിച്ച് മുന്നോട്ട്; ഹരീഷ് ശിവരാമകൃഷ്ണന്‍ പങ്കിട്ട കുറിപ്പ് വൈറൽ !

Malayalam

34ാം വയസില്‍ ആന്‍ജിയോപ്ലാസ്റ്റി, 36 ല്‍ കാര്‍ഡിയാക് അറസ്റ്റിന് ശേഷം പേസ്‌മേക്കര്‍ ധരിച്ച് മുന്നോട്ട്; ഹരീഷ് ശിവരാമകൃഷ്ണന്‍ പങ്കിട്ട കുറിപ്പ് വൈറൽ !

34ാം വയസില്‍ ആന്‍ജിയോപ്ലാസ്റ്റി, 36 ല്‍ കാര്‍ഡിയാക് അറസ്റ്റിന് ശേഷം പേസ്‌മേക്കര്‍ ധരിച്ച് മുന്നോട്ട്; ഹരീഷ് ശിവരാമകൃഷ്ണന്‍ പങ്കിട്ട കുറിപ്പ് വൈറൽ !

മലയാളികളുടെ ഇഷ്ടഗായകരില്‍ ഒരാളാണ് ഹരീഷ് ശിവരാമകൃഷ്ണന്‍. ലോക ഹൃദയ ദിനത്തില്‍ ഹൃദ്‌രോഗത്തെ അതിജീവിച്ച കഥ ആരാധകരുമായി പങ്കുവെയ്ക്കുകയാണ് അദ്ദേഹം. മുമ്പ് തനിക്ക് ഹൃദ്‌രോഗം വന്നതും അതിനെ അതിജീവിച്ചതിനെ കുറിച്ചും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നുണ്ട്.

ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്‌രോഗത്തെ അതിജീവിക്കാന്‍ വേണ്ടതെന്നും ഇതാണ് തന്റെ ജീവിത അനുഭവങ്ങളില്‍ നിന്നു പഠിച്ചതെന്നും അദ്ദേഹം പറഞ്ഞു.

പൂർണ്ണമായ കുറിപ്പ് വായിക്കാം…

ഇന്നാണ് World Heart Day.
ഹൃദ്രോഗം മറ്റേത് അസുഖം പോലെ തന്നെയാണ് – ജനിതകമായ കാരണങ്ങള്‍ കൊണ്ടോ, ജീവിത രീതിലെ അച്ചടക്കമില്ലായ്മ കൊണ്ടോ, അമിതമായ പുകവലി കൊണ്ടോ പല കാരണങ്ങളാല്‍ വന്നു ചേരാവുന്ന ഒന്ന്.
നല്ല വ്യായാമം, നല്ല ജീവിത ശൈലി, സമയാ സമയങ്ങളില്‍ ഉള്ള വിദഗ്ധ പരിശോധന ഇവയെല്ലാം ആണ് ഹൃദ്രോഗം തടയാന്‍ സഹായകമാവുന്ന ചില ഘടകങ്ങള്‍.

മുന്‍പും ഞാന്‍ ഇത് പറഞ്ഞിട്ടുണ്ട്, വീണ്ടും പറയുന്നു – ഭയം അല്ല ആത്മവിശ്വാസം ആണ് ഹൃദ്രോഗത്തെ അതിജീവിക്കാന്‍ വേണ്ടത് എന്നാണ് ഞാന്‍ എന്റെ ജീവിത അനുഭവങ്ങളില്‍ നിന്നു പഠിച്ചത്. 34 ആം വയസ്സില്‍ വേദിയില്‍ കുഴഞ്ഞു വീണ ഞാന്‍ ആധുനിക വൈദ്യ ശാസ്ത്രത്തിന്റെ സഹായത്താല്‍ angioplasty മുഖാന്തരം ആരോഗ്യവാന്‍ ആയി ജീവിതത്തിലേക്ക് തിരിച്ചു വന്നു. വീണ്ടും 36 ആം വയസ്സില്‍ sudden cardiac arrest ഇനെ അതിജീവിച്ചു, നെഞ്ചില്‍ pacemaker ഉം ഘടിപ്പിച്ചു ദാ മുന്നോട്ട് തന്നെ.

ഈ 7 വര്‍ഷങ്ങളില്‍ ഞാന്‍ 13 രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. 200 ഇല്‍ ഏറെ വേദികളില്‍ പാടി. കുറെ ഫോട്ടോസ് എടുത്ത് പോസ്റ്റ് ചെയ്തു. സന്തോഷത്തോടെ മുമ്പോട്ടേക്ക് തന്നെ എന്ന ഉറച്ച തീരുമാനം എടുത്തു. ഹൃദ്രോഗം പലപ്പോഴും ഒന്നിന്റെയും അവസാനം അല്ല, അതിജീവിച്ചു മുമ്പോട്ട് പോവുക സാധ്യം ആണ് എന്നതാണ് എന്റെ അനുഭവം.

നമുക്ക് അടിച്ചു പൊളിച്ചു പാട്ടൊക്കെ പാടി കുറെ പട്ടി ഷോ ഒക്കെ കാണിച്ചു ഇങ്ങനെ അങ്ങട് പൂവാ… ല്ലെ? ഞാന്‍ മുമ്പോട്ട് തന്നെ – നില്‍ക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇനീപ്പോ ജയിച്ചില്ലെങ്കിലും ജയിക്കാന്‍ വേണ്ടി കളിക്കുന്നതല്ലേ രസം ബ്രോസ്?

about heart

More in Malayalam

Trending

Recent

To Top