Malayalam
സ്വപ്നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും
സ്വപ്നം യാഥാര്‍ത്ഥ്യമായി; മണാലിയില്‍ കങ്കണയുടെ കോഫി ഷോപ്പും റെസ്റ്റോറന്റും
Published on
ബോളിവുഡ് നടി കങ്കണ റണാവത്ത് ഹോട്ടല്‍ വ്യവസായ രംഗത്തേയ്ക്കും കടക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ജന്മസ്ഥലമായ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ റെസ്റ്റോറന്റിനും കോഫിഷോപ്പിനും നടി തുടക്കമിട്ടു.
തന്റെ പുതിയ സംരംഭം ആരംഭിച്ച സ്ഥലത്തിന്റെ ലൊക്കേഷന്‍ കങ്കണ റണാവത്ത് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചു. തന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായതെന്നും കങ്കണ പ്രതികരിച്ചു.
‘സിനിമയ്ക്ക് പുറമേ ഭക്ഷണത്തോടും തനിക്ക് അഭിനിവേശമാണ്. സ്വന്തമായി ഒരു സംരംഭം എന്ന സ്വപ്നമാണ് ഇതിലൂടെ യാഥാര്‍ഥ്യമായത്. ചിത്രങ്ങള്‍ക്ക് പുറമേ നിങ്ങളുമായി അടുക്കാന്‍ മറ്റൊരു മാര്‍ഗം കൂടി.
മണാലിയില്‍ എഫ്എന്‍ബി ഇന്‍ഡസ്ട്രി ഒരു ചെറിയ തുടക്കം മാത്രമാണ്.തന്റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ തന്നോടൊപ്പം നിന്ന എല്ലാവര്ക്കും നന്ദി’ എന്നായിരുന്നു കങ്കണയുടെ ട്വീറ്റ്.
മുന്‍പ് പുതിയ സംരംഭത്തെ കുറിച്ച് കങ്കണ സൂചന നല്‍കിയിരുന്നു എങ്കിലും കൂടുതല്‍ വിവരങ്ങള്‍ ഒന്നും പറഞ്ഞിരുന്നില്ല. ധാക്കാദ് ആണ് കങ്കണയുടെ വരാനിരിക്കുന്ന പുതിയ ചിത്രം.
1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ...
45-ാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നടന് മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും. ഇരുവര്‍ക്കും ആശംസ അറിയിച്ച് മകനും നടനുമായ ദുല്‍ഖര്‍ സല്മാന് ഇന്‍സ്റ്റഗ്രാമില്‍...
‘ജയ ജയ ജയ ജയഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം പൃഥ്വിരാജ് സുകുമാരന്‍, ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി...
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ അവസാനം നടന്ന എവിക്ഷന് ഗബ്രി ജോസിന്റേത് ആയിരുന്നു. ശ്രദ്ധേയ മത്സരാര്‍ഥിയായിരുന്ന ഗബ്രിയുടെ എവിക്ഷന്...
ആഴ്ചകള്‍ക്ക് മുന്‍പാണ് നടന് മനോജ് കെ ജയന്റെ പിതാവും പ്രശസ്ത സംഗീതജ്ഞനുമായ കെ ജയന്റെ വിയോഗമുണ്ടാവുന്നത്. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു...