Connect with us

അതീവ സുന്ദരിയായി ഭാവന; ശ്രീലങ്കൻ ഓർമകളുമായി താരം

Social Media

അതീവ സുന്ദരിയായി ഭാവന; ശ്രീലങ്കൻ ഓർമകളുമായി താരം

അതീവ സുന്ദരിയായി ഭാവന; ശ്രീലങ്കൻ ഓർമകളുമായി താരം

മലയാളികളുടെ സ്വന്തം നടിയാണ് ഭാവന. സിനിമകളിലും സോഷ്യൽ മീഡിയയിലും ഭാവന വളരെ സജീവമാണ്. തൻ്റെ കൊച്ചു കൊച്ചു സന്തോഷങ്ങളും സങ്കടങ്ങളുമൊക്കെ നടി ആരാധകർക്കായി പങ്കുവെക്കാറുണ്ട്. വിവാഹശേഷം മലയാള സിനിമയിൽ സജീവം അല്ലെങ്കിലും, താരം നല്ലൊരു തിരിച്ചുവരവ് നടത്തും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. അഭിനയത്തിൽ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ താരം എപ്പോഴും ആക്ടീവാണ്. മുൻപ് ശ്രീലങ്കയിൽ പോയപ്പോഴുളള ചില ചിത്രങ്ങളാണ് ഭാവന ഇപ്പോൾ ഷെയർ ചെയ്തിരിക്കുന്നത്.

ഈ ചിത്രങ്ങൾ ഭാവനയെ ശ്രീലങ്കൻ ദിനങ്ങൾ ഓർമിപ്പിക്കുന്നുവെന്നും ശ്രീലങ്കയെ ഇഷ്ടപ്പെടുന്നുവെന്നും നടിയുടെ ഹാഷ്ടാഗുകളിനിന്നു മനസ്സിലാക്കാം.തന്റെ ജീവിതത്തിലെ സന്തോഷങ്ങളുടെ നിമിഷങ്ങളും നടി ആരാധകർക്കായി സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗൺകാല ചിത്രങ്ങളും നടി ഷെയർ ചെയ്തിരുന്നു.കന്നഡ നിർമ്മാതാവ് നവീനുമായുള്ള വിവാഹശേഷം ഭാവന കന്നഡ സിനിമാലോകത്ത് സജീവമാണ്. 2017ൽ പുറത്തിറങ്ങിയ ഒരു വിശേഷപ്പെട്ട ബിരിയാണി കിസ്സ എന്ന ചിത്രവും ആദം ജോണും ആയിരുന്നു ഭാവന അഭിനയിച്ച അവസാന മലയാള ചിത്രങ്ങൾ. ഈ ചിത്രത്തിൽ അതിഥിതാരമായിട്ടായിരുന്നു ഭാവന എത്തിയത്. ഹണി ബീ 2.5 എന്ന ചിത്രത്തിലും ഭാവന അതിഥി താരമായി പ്രത്യക്ഷപ്പെട്ടിരുന്നു.

2018 ജനുവരി 22 നായിരുന്നു കന്നഡ സിനിമ നിർമാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം. അഞ്ചു വർഷത്തെ സൗഹൃദത്തിനും പ്രണയത്തിനും ഒടുവിലാണ് ഭാവനയും നവീനും വിവാഹിതരായത്. എല്ലാ പ്രതിസന്ധികളിലും കരുത്തും കരുതലുമായി ചേര്‍ന്നു നിൽക്കലാണ് പ്രണയം എന്നു ജീവിതം കൊണ്ട് തെളിയിച്ച ഭാവനയും നവീനും പ്രേക്ഷകരുടെ ഇഷ്ടം കവർന്നവരാണ്. ഭാവന അഭിനയിച്ച ‘റോമിയോ’ എന്ന കന്നഡ സിനിമയുടെ പ്രൊഡ്യൂസർ ആയിരുന്നു നവീന്‍. ആന്ധ്ര സ്വദേശിയാണ് നവീൻ. അതേസമയം അടുത്തിടെ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട ഭാവനയുടെ ഒരു ചിത്രം ആരാധകരിൽ വളരെയധികം സംശയം ജനിപ്പിച്ചിരിക്കുകയാണ്. ഭാവന വീണ്ടും മലയാളത്തിലേക്ക് എത്താനൊരുങ്ങുകയാണോ എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്. നടനും സംവിധായകനുമായ ബാബു രാജ് സൈബറിടത്തിൽ ഷെയർ ചെയ്ത ഭാവനയ്ക്കൊപ്പം നിൽക്കുന്ന ചിത്രം ഇതിൻ്റെ തുടക്കമാണെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഇത് ഭാവന മലയാളത്തിലേക്ക് എത്തുന്നതിൻ്റെ ശുഭാരംഭമാണെന്ന് ഭാവനയുടെ ആരാധകർ വലിയ പ്രതീക്ഷയോടെ ചൂണ്ടിക്കാട്ടുന്നു. തലയിൽ തട്ടമിട്ട ലുക്കിലാണ് ഇപ്പോൾ വൈറലാകുന്ന ചിത്രത്തിൽ ഭാവന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭാവനയുടെ ലുക്ക്‌ ശരിക്കും മുസ്ലിം ഗേൾ പോലെയാണെന്നും ആരാധകർ കമൻ്റുകളിലൂടെ ചൂണ്ടിക്കാട്ടുന്നുണ്ട്. ഒരു മലയാള പരസ്യചിത്രത്തിനായാണ് ഇരുവരും ഒന്നിച്ചതെന്ന് ബാബുരാജ് വ്യക്തമാക്കിയിട്ടുണ്ട്. ഭാവനയുടേതായി കന്നഡയിൽ അണിയറയിൽ ഒരുങ്ങുന്നത് നാലോളം ചിത്രങ്ങളാണ്. തമിഴകത്തും മലയാളത്തിലും ഒരുപോലെ ഹിറ്റായി മാറിയ 96ൻ്റെ കന്നഡ പതിപ്പായ 99 ആണ് ഭാവന അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ ഭാവനയുടെ പ്രകടനം ഏറെ പ്രശംസ നേടിയെടുത്തിരുന്നു. ഇൻസ്പെക്ടർ വിക്രം, ബജ്റംഗി 2 എന്നീ ചിത്രങ്ങളാണ് ഷൂട്ടിങ് പൂർത്തിയായി റിലിസിന് തയ്യാറെടുത്തിരിക്കുന്നത്. കൂടാതെ ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയിൽ.കോം എന്നിവയാണ് ഭാവനയുടേതായി അണിയറയിൽ തയ്യാറെടുക്കുന്ന മറ്റു ചിത്രങ്ങൾ. ഇനി എന്നാണ് ഭാവന മലയാളത്തിലേക്ക് എത്തുന്നത് എന്ന കാത്തിരിപ്പിലാണ് ആരാധകരും.

More in Social Media

Trending

Recent

To Top