മമ്മൂട്ടി നായകനായ മാമാങ്കം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് പ്രാചി തെഹ്ലാന്. മാമാങ്കത്തിന് പിന്നാലെ പിന്നാലെ റാം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം അഭിനയിക്കുമെന്ന വാര്‍ത്തയും എത്തി. റാമിന്റെ ലൊക്കേഷനില്‍ നിന്നും മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും നടിപങ്കുവെച്ചു. എനന്നാല്‍ പിന്നീട് നടി റാമില്‍ നിന്നും പിന്മാറി. ഇപ്പോള്‍ ഈ പിന്മാറ്റത്തിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് നടി.
‘മോഹന്‍ലാലിനൊപ്പം ഒരു ചിത്രം വലിയ നേട്ടവും സ്വപ്നവുമാണ്. അവരെന്നെ ആ ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു എന്നതും സത്യമാണ്. പക്ഷേ കഥ കേട്ടു കഴിഞ്ഞപ്പോള്‍ ആ റോളില്‍, ഒരു നടി എന്ന നിലയില്‍ എനിക്കു ചെയ്യാന്‍ വലുതായി ഒന്നുമില്ലെന്നു തോന്നി. അത്ര ചെറിയൊരു റോള്‍ മാത്രമായിരുന്നു അത്. അതിനാല്‍ പിന്‍വാങ്ങി. ചലച്ചിത്ര മേഖലയില്‍ എന്റേതായ ഒരിടം കണ്ടെത്താന്‍ സഹായിക്കുന്ന നല്ല വേഷങ്ങള്‍ ചെയ്യണമെന്ന ആഗ്രഹമാണുള്ളത്. അത്തരം അവസരങ്ങള്‍ക്കായി കാത്തിരിക്കുകയാണെന്നും പ്രാചി വ്യക്തമാക്കി.
വിവിധ മേഖലകളില്‍ പ്രതിഭ തെളിയിച്ചതിനു ശേഷമാണ് പ്രാചി സിനിമയിലേക്ക് എത്തുന്നത്. നെറ്റ്ബോള്‍, ബാസ്കറ്റ് ബോള്‍ താരമായിരുന്ന അവര്‍ ഇന്ത്യന്‍ നെറ്റ്ബോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ടീം ഇന്ത്യയെ നയിച്ചതും പ്രാചി ആയിരുന്നു. എന്നാല്‍ തൊഴിലവസരങ്ങളൊന്നും തേടി എത്താതിരുന്നതിനാല്‍ കായിക മേഖലയോട് വിട പറഞ്ഞ് പഠനത്തിലേക്ക് തിരിയുകയായിരുന്നു. സ്വകാര്യ കമ്പനിയില്‍ കണ്‍സല്‍ട്ടന്റ് ആയി ജോലി ചെയ്യവെയാണ് ടെലിവിഷന്‍ ഷോയിലേക്ക് അവസരം ലഭിക്കുന്നതും പിന്നീട് സിനിമയിലേക്ക് എത്തുന്നതും. കൊവിഡ് കാലത്തായിരുന്നു പ്രാചിയുടെ വിവാഹം. ദീര്‍ഘകാല സുഹൃത്തും വ്യവസായിയുമായ രോഹിത്തുമായുള്ള വിവാഹം കഴിഞ്ഞ ഓഗസ്റ്റില്‍ ആയിരുന്നു.
ബിഗ് ബോസിൽ നിന്നും 55ാം ദിവസമായിരുന്നു ഗബ്രി ഹൗസിൽ നിന്നും പുറത്താകുന്നത്. ജാസ്മിനുമായി ചേർന്ന് ഗെയിം കളിച്ചതാണ് താരത്തിന്റെ പെട്ടെന്നുള്ള പുറത്താകലിന്...
രണ്ട് ദിവസം മുമ്പ് ആയിരുന്നു പൃഥ്വിരാജ്- ബേസില്‍ ജോസഫ് ചിത്രം ‘ഗുരുവായൂരമ്പലനടയില്‍’ റിലീസ് ചെയ്തത്. ഇപ്പോഴിതാ ചിത്രത്തിന്റെ വ്യാജ പതിപ്പ് ഇന്റര്‍നെറ്റില്‍...
ശാലീന സൗന്ദര്യം കൊണ്ടും അഭിനയമികവ് കൊണ്ടും പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് കാവ്യ മാധവന്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവല്ലെങ്കിലും ഇടയ്ക്കിടെ തന്റെ...