Connect with us

‘മമ്മൂട്ടിക്ക് ദേശിയ അവാർഡ് കിട്ടരുതെന്ന് പ്രാർത്ഥിച്ചു’ – ഇന്നസെന്റ്  

Malayalam Breaking News

‘മമ്മൂട്ടിക്ക് ദേശിയ അവാർഡ് കിട്ടരുതെന്ന് പ്രാർത്ഥിച്ചു’ – ഇന്നസെന്റ്  

‘മമ്മൂട്ടിക്ക് ദേശിയ അവാർഡ് കിട്ടരുതെന്ന് പ്രാർത്ഥിച്ചു’ – ഇന്നസെന്റ്  

മമ്മൂട്ടിക്ക് അവാർഡ് കിട്ടരുതെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്ന് നടനും എം.പിയുമായ ഇന്നസെന്റ്. ഇപ്പോഴത്തെ കാര്യമല്ല നടന്നത് വർഷങ്ങൾക്ക് മുൻപ്. വർഷങ്ങൾക്ക് മുൻപ് പത്താം നിലയിലെ തീവണ്ടി എന്ന ചിത്രത്തിന് അഭിനയിച്ചതിന് ദേശിയ അവാർഡ് നോമിനേഷനിൽ മമ്മൂട്ടിയുടെ പേരുണ്ടാർന്നു. മമ്മൂട്ടിയോടൊപ്പം മത്സരിക്കാൻ അമിതാഭ് ബച്ചനുമുണ്ടാർന്നു. മമ്മൂട്ടിക്ക് അന്ന് അവാർഡ് സാധ്യത ഉണ്ടായിരുന്നു അത്കൊണ്ട് തന്നെ ഇന്നസെന്റിന് നല്ല അസൂയ ഉണ്ടായിരുന്നെന്ന് നടൻ വെളിപ്പെടുത്തി.
അമിതാഭ് ബച്ചനും മമ്മൂട്ടിയും മാത്രമായി മത്സരം മാറിയപ്പോള്‍ മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതെന്ന് താന്‍ പ്രാര്‍ത്ഥിച്ചിരുന്നപവെന്ന് ഇന്നസെന്റ്.
ആ വര്‍ഷത്തെ അവാര്‍ഡ് അമിതാഭ് ബച്ചനാണെന്ന് അറിഞ്ഞപ്പോള്‍ താന്‍ തുള്ളിച്ചാടിയെന്നും ഇന്നസെന്റ് വെളിപ്പെടുത്തി.ഒരുപാടു അടുപ്പമുള്ള മമ്മൂട്ടിയ്ക്ക് അവാര്‍ഡ് കിട്ടരുതെന്നും ഒരു പരിചയവുമില്ലാത്ത ബച്ചന് അവാര്‍ഡ് കിട്ടിക്കോട്ടെയെന്ന് ചിന്തിക്കാന്‍ കാരണം തന്റെ ഉള്ളിലെ ഈഗോയും ദുഷ്ചിന്തകളും കുശുമ്പുമൊക്കെയാണെന്നും ഇന്നസെന്റ് വ്യക്തമാക്കി. തമാശ രൂപേണയുള്ള ഇന്നസെന്റിന്റെ ഈ അവാര്‍ഡ് കഥ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലാണ്. 

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top