Malayalam
കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഇപ്പോഴും ജീവിച്ചിരിക്കുന്നു; രൺജി പണിക്കർ
കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല; ഇപ്പോഴും ജീവിച്ചിരിക്കുന്നു; രൺജി പണിക്കർ
Published on
മലയാള സിനിമയിലെ ‘കുറുവച്ചൻ വിവാദത്തിൽ പ്രതികരണവുമായി രൺജി പണിക്കർ.
2001-ൽ മോഹൻലാലിനെ നായകനാക്കി പ്രഖ്യാപിച്ച ‘വ്യാഘ്രം’ സിനിമയ്ക്കായി തിരക്കഥാകൃത്ത് രൺജി പണിക്കർ സൃഷ്ടിച്ചതാണ് പ്ലാന്റർ കുറുവച്ചൻ എന്ന കഥാപാത്രം അദ്ദേഹം മനോരമയുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
രൺജി പണിക്കരുടെ വാക്കുകൾ
കടുവാക്കുന്നേൽ കുറുവച്ചൻ ഒരു സാങ്കല്പിക കഥാപാത്രമല്ല. കോട്ടയം ജില്ലയിലെ പാലായിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന ആളാണ്.
അന്ന് ഞാനും ഷാജിയും (ഷാജി കൈലാസ്) ഒരുമിച്ചാണ് ഈ സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നത്. ഞങ്ങൾ അന്ന് ഒരുമിച്ച് സിനിമകൾ ചെയ്തിരുന്ന കാലമായിരുന്നു. വ്യാഘ്രം എന്ന ടൈറ്റിലിൽ പ്ലാന്റർ കടുവാക്കുന്നേൽ കുറുവച്ചൻ എന്ന കഥാപാത്രത്തെ നായകനാക്കി സിനിമ ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചെങ്കിലും പിന്നീട് പല അതു നടന്നില്ല. പിന്നീട് കഴിഞ്ഞ വർഷമാണ് ഷാജി എന്നോട്, ഇപ്പോൾ ഇതു സംബന്ധിച്ച് അവകാശവാദം ഉന്നയിക്കുന്ന തിരക്കഥാകൃത്തിന്റെ രചനയിൽ ഇങ്ങനെ ഒരു സിനിമ ചെയ്യുന്നതിനെക്കുറിച്ചു പറയുന്നത്. ഇതു ഷാജിക്കൊരു സിനിമയ്ക്കു കeരണമാകുമെങ്കിൽ എന്റെ അവകാശവാദം കൊണ്ട് അതു മുടങ്ങരുതെന്ന് എനിക്ക് നിർബന്ധമുണ്ട്. ഇപ്പോൾ കേൾക്കുന്ന അവകാശവാദങ്ങൾ പൊള്ളയാണ് എന്നു മാത്രം തൽകാലം പറയട്ടെ.
ഒരുകാലത്ത് മലയാളികള്‍ക്കേറെ ഇഷ്ടപ്പെട്ട താര ജോഡികളായിരുന്നു ദിലീപും മഞ്ജു വാര്യരും. വിവാഹ ശേഷം മഞ്ജു വാര്യര്‍ സിനിമയില്‍ നിന്നും മാറി നിന്നു....
മലയാളം ടിവിയിലെ ഏറ്റവും പ്രിയപ്പെട്ട ഷോകളിലൊന്നായിരുന്നു ‘ഹലോ കുട്ടിച്ചാത്തന്’. കുട്ടപ്പായി എന്ന കുട്ടിച്ചാത്തന്റെയും നാല് സുഹൃത്തുക്കളുടെയും കഥയാണ് ‘ഹലോ കുട്ടിച്ചാത്തന്’ പറഞ്ഞത്....
‘ജന ഗണ മന’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത നിവിന്‍ പോളി ചിത്രമായിരുന്നു ‘മലയാളി...
കഴിഞ്ഞ ദിവസമാണ് നടന് ജയറാമിന്റെ മകള്‍ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ നടന്നത്. അതിനുശേഷം തൃശ്ശൂരിലെ സ്വകാര്യ ഹോട്ടലില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു....
ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് ലഭിച്ച പ്രിയ കലാകാരൻ ആണ് ആസിഫ് അലി. പിന്നീട് ഇങ്ങോട്ട് ഒട്ടനവധി...