Connect with us

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം…

Uncategorized

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം…

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം…

ലോകം ഉറ്റുനോക്കിക്കൊണ്ടിരുന്ന ഹോളിവുഡ് ലോകത്തെ അഭിമാനപുരസ്‌കാര രാവായ 91 -ാമത് അവാര്‍ഡ് നിശക്ക് അരങ്ങ് ഉയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. പ്രേക്ഷക മനസ്സ് ആകാഷയിലാണ്. ആരാകും ഓസ്‌കാര്‍ ജേതാവ് എന്നത് സംബന്ധിച്ച് ചര്‍ച്ചകളും തുടങ്ങിക്കഴിഞ്ഞു. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയ്യേറ്ററിലാണ് ഓസ്‌കാര്‍ നിശ അരങ്ങേറുന്നത്.

മികച്ച സഹനടന്‍,സഹനടി,കോസ്റ്റ്യൂം ഡിസൈന്‍,ഫിലിം എഡിറ്റിംഗ്,ഒറിജിനല്‍ സ്‌കോര്‍,ആനിമേറ്റഡ് ഷോര്‍ട്ട്ഫിലിം, ലൈവ് ആക്ഷന്‍ ഷോര്‍ട്ട്ഫിലിം,സൗണ്ട് എഡിറ്റിംഗ്, സൗണ്ട് മിക്‌സിംഗ്,മികച്ച നടന്‍,മികച്ച നടി, ആനിമേറ്റഡ് ഫീച്ചര്‍ ഫിലിം,സിനിമാട്ടോഗ്രാഫി,സംവിധാനം, ഡോക്യുമെന്ററി ഫീച്ചര്‍, ഡോക്യുമെന്ററി ഷോര്‍ട്ട് സബ്ജക്ട്, വിദേശ ഭാഷാ ചിത്രം, മേക്കപ്പ് ആന്റ് ഹെയര്‍ സ്റ്റൈലിംഗ്, മികച്ച ചിത്രം, വിഷ്വല്‍ ഇഫക്ട്‌സ്, അഡാപ്റ്റഡ് സ്‌ക്രീന്‍പ്ലേ, ഒറിജിനല്‍ സ്‌ക്രീന്‍പ്ലേ, ഒറിജിലന്‍ സോംഗ്, പ്രൊഡക്ഷന്‍ ഡിസൈന്‍ എന്നീ വിഭാഗങ്ങളിലായാണ് അവാര്‍ഡുകള്‍ നല്‍കുക.

മികച്ച ചിത്രമെന്ന വിഭാഗത്തില്‍ റോമ, ബ്ലാക്ക് പാന്തര്‍, ബ്ലാക്ക്‌ലാന്‍സ്മാന്‍,ബൊഹീമിയന്‍ റാപ്‌സോഡി, ദി ഫേവറൈറ്റ്‌സ്, എ സ്റ്റാര്‍ ഈസ് ബോണ്‍, വൈസ്, എന്നീ ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഓസ്‌കാര്‍ പുരസ്‌കാര സാധ്യതയില്‍മുന്‍പന്തിയില്‍ നില്‍ക്കുന്നത് അല്‍ഫോണ്‍സോ ക്വോറോണിന്റെ റോമ തന്നെയാണ്. ക്രിട്ടിക്‌സ് ചോയ്‌സ് അവാര്‍ഡ്, ബാഫ്ത്ത അവാര്‍ഡ് എന്നിവയും റോമ നേടിയിരുന്നു. ഈ ആത്മ വിശ്വാസത്തിലാണ് ചിത്രത്തിന്‍രെ അണിയറപ്രവര്‍ത്തകര്‍.

മികച്ച സംവിധായകന്‍ പുരസ്‌കാരത്തിന് ഏറ്റവും സാധ്യത കല്‍പ്പിക്കുന്നത് അല്‍ഫോണ്‍സോ ക്വോറോണിനെ തന്നെയാണ്. റോമ എന്ന അദ്ദേഹത്തിന്‍രെ ചിത്രത്തിലൂടെ ഗോള്‍ഡണ്‍ ഗ്ലോബ്, ദി ക്രിട്ടിക്‌സ് ചോയ്‌സ്,ബാഫ്ത തുടങ്ങിയ അവാര്‍ഡുകളും അല്‍ഫോണ്‍സോ കരസ്ഥമാക്കിയിരുന്നു. അദ്ദേഹത്തെക്കൂടാതെ ബെസ്റ്റ് ഡയറക്ടര്‍ കാറ്റഗറിയിലുള്ളത് ദി ഫേവറിറ്റ് എന്ന ചിത്രത്തിന്‍രെ സംവിധായകന്‍ യോര്‍ഗോസ് ലാന്‍തിമോസ്, ബ്ലാക്ക് ലാന്‍സ്മാന്‍ എന്ന ചിത്രത്തിലൂടെ സ്‌പൈക്ക് ലീ, വൈസ് എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആദം മാകെ, കോള്‍ഡ് വാറിന്‍രെ സംവിധായകന്‍ പവോല്‍ പോളികോസ്‌കി എന്നിവരാണ്.

അല്‍ഫോണ്‍സോ ക്വോറോണ്‍

ദി വൈഫിലെ അഭിനയത്തിലൂടെ ഗ്ലെന്‍ ക്ലോസും,എ സ്റ്റാര്‍ ഈസ് ബോണിലൂടെ ലേഡി ഗാഗയും ദി ഫേവറേറ്റിലെ ഒലീവിയ കോള്‍മാന്‍, കാന്‍ യു എവര്‍ ഫോര്‍ഗീവ് മീ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ മെലീസ മക്കാര്‍ത്തിയും റോമയിലെ എലിറ്റ്‌സ അപരിഷ്യോ എന്നിവരാണ് ഓസ്‌കാര്‍ ബെസ്റ്റ് ആക്ട്രസ് വിഭാഗത്തില്‍ നോമിനേറ്റ് ചെയ്യപ്പെട്ട അഞ്ച് അഭിനേത്രികള്‍. ഇവരില്‍ ഏറ്റവും കൂടുതല്‍ സാധ്യതയുള്ളത് ഗ്ലെന്‍ ക്ലോസ് ആണെന്നാണ് ചലച്ചിത്ര ലോകത്തെ വിലയിരുത്തലുകള്‍. ഏഴ് തവണയാണ് ഗ്ലെന്‍ ക്ലോസ് ഇതുവരെ ഓസ്‌കാര്‍ നോമിനേഷന്‍ ലിസ്റ്റില്‍ വന്നിരിക്കുന്നത്. എന്നാല്‍ ഇതുവരെ പുരസ്‌കാരം നേടാന്‍ കഴിയാതിരുന്ന ഗ്ലെന്നിന് വൈഫിലെ മികവേറിയ അഭിനയ പ്രകടനം ഇത്തവണത്തെ ഓസ്‌കാര്‍ അവാര്‍ഡിന് അര്‍ഹയാക്കുമെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷത്തെ ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരവും ഗ്ലെന്‍ കരസ്ഥമാക്കിയിരുന്നു.


ഗ്ലെന്‍ ക്ലോസ്

91-ാമത് അക്കാദമി അവാര്‍ഡില്‍ മികച്ച നടനുള്ള അവാര്‍ഡ് നോമിനേഷന്‍ ലിസ്റ്റില്‍ എ സ്റ്റാര്‍ ഈ സ് ബോണ്‍ എന്ന ചിത്രത്തിലൂടെ ബ്രാഡ്‌ലി കൂപ്പര്‍, ബൊഹീവിയന്‍ റാപ്‌സോഡി എന്ന ചിത്രത്തിലൂടെ റാമി മാലെക്ക്, ഗ്രീന്‍ ബുക്കിലൂടെ വിഗ്ഗോ മോര്‍ടെന്‍സണ്‍, അറ്റ് എറ്റേണിറ്റിസ് ഗേറ്റിലൂടെ വില്ലെ ഡോഫോ , വൈസിലൂടെ ക്രിസ്റ്റ്യന്‍ ബെയല്‍ എന്നിവരാണ് ഉള്ളത്. ഇക്കൂട്ടത്തിലാകട്ടെ സാധ്യതാലിസ്റ്റില്‍ ആദ്യ പരിഗമനയിലുള്ളത് ബ്രാഡ്‌ലി കൂപ്പറാണ്.


ബ്രാഡ്‌ലി കൂപ്പര്‍

റാമി മാലെക്ക് ആണ് ബ്രാഡ്‌ലിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന മറ്റൊരു താരം. ബൊഹീമിയന്‍ റാപ്‌സോഡിയിലെ അബിനയമികവിന് ഗോള്‍ഡണ്‍ ഗ്ലോബും ബാഫ്റ്റയും അടക്കം നിരവധി അവാര്‍ഡുകള്‍ രാമി മാലെക്ക് നേടിയിരുന്നു.


റാമി മാലെക്ക്

ബെസ്റ്റ് ഒറിജിനല്‍ സോംഗ് കാറ്റഗറിയില്‍ മുന്നില്‍ നില്‍ക്കുന്നത് ബ്ലാക്ക് പാന്തേഴ്‌സിന്റെ ആള്‍ ദി സ്റ്റാര്‍സ് ആണ്. റെഗിന കിംഗ്, മരിന ഡേ ടവിറ, ആമി ആദംസ്, എമ്മ സ്റ്റോണ്‍സ്, റേച്ചല്‍ വീസ് എന്നിവരാണ് ബെസ്റ്റ് ആക്ട്രസ്സ് ഇന്‍ സപ്പോര്‍ട്ടിംഗ് റോള്‍ വിഭാഗത്തില്‍ നോമിനേഷനിലുള്ളത്. ഇതില്‍ റെഗിന കിംഗിനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.


റെഗിന കിംഗ്

മെഹര്‍ഷല അലി, സാം ഏലിയറ്റ്, ആദം ഡ്രൈവര്‍, റിച്ചാര്‍ഡ് ഇ ഗ്രാന്റ് , സാം റോക്ക്വേല്‍ എന്നിവരാണ് മികച്ച സഹനടന്‍ നോമിനേഷനിലുള്ളവര്‍. മെക്‌സിക്കന്‍ ചിത്രമായ റോമയും,ജര്‍മ്മനിയില്‍ നിന്നുള്ള നെവര്‍ ലുക്ക് എവേയും പോളണ്ടില്‍ നിന്നുള്ള കോള്‍ഡ് വാറും ലെബനന്‍ ചിത്രമായ കാപ്പര്‍നോം, ജപ്പാനില്‍ നിന്നുള്ള ഷോപ്പ് ലിഫ്‌റ്റേഴ്‌സ് എന്നിവയാണ് മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ പട്ടികയില്‍ ഉള്ളത്.

അതേസമയം ഓസ്‌കാര്‍ മൂന്ന് മണിക്കൂറാക്കി ചുരുക്കുക എന്ന ഉദ്യമത്തിന്റെ ബാഗമായി ഈ വര്‍ഷം മുതല്‍ സിനിമാട്ടോഗ്രാഫി,ഫിലിം എഡിറ്റിംഗ്, മേക്കപ്പ്, ഹെയര്‍ സ്റ്റൈലിംഗ്, എന്നിവക്കുള്ള പുരസ്‌കാരങ്ങള്‍ ഓഫ് എയറില്‍ നല്‍കാന്‍ അക്കാദമി ഓഫ് മോഷന്‍ പിക്ചര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സസ് എടുത്ത താരുമാനം ചില വിവാദങ്ങള്‍ക്ക് വഴിവെച്ചു. എന്നാല്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ ആ തീരുമാനം ഉപേക്ഷിച്ച് പവയ ക്ലാസ്സിക്കല്‍ സ്റ്റൈലില്‍ തന്നെ പുരസ്‌കാരങ്ങള്‍ നല്‍കുമെന്ന് അക്കാദമി പ്രഖ്യാപിച്ചു.

91 st OSCAR award

More in Uncategorized

Trending

Recent

To Top