Malayalam Breaking News
ബിഗ് ബ്രദറിൽ മൂന്നു നായികമാർ ; വരുന്നത് ബ്രഹ്മാണ്ഡ ചിത്രം !
ബിഗ് ബ്രദറിൽ മൂന്നു നായികമാർ ; വരുന്നത് ബ്രഹ്മാണ്ഡ ചിത്രം !
By
ഒരു ബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രം അണിയറയിൽ തയ്യാറെടുക്കുകയാണ്. സിദ്ദിഖ് രചനയും സംവിധാനവും നിർവഹിക്കുന്ന ബിഗ് ബ്രദർ ആണ് ഒരുങ്ങുന്നത്. ചിത്രത്തിൽ മോഹൻലാലിന് മൂന്നു നായികമാർ എന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ. സിദ്ധിഖ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ബിഗ് ബ്രദറില്‍ മോഹന്‍ലാലിന് മൂന്ന് നായികമാര്‍.തമിഴിലും തെലുങ്കിലും തിളങ്ങി നില്ക്കുന്ന റെജീന കസാന്‍ഡ്രയാണ് ഒരു നായിക.രണ്ടാമത്തെ നായിക പിച്ചക്കാരന് എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയായ സത് നാ ടൈറ്റസാണ്.മൂന്നാമത്തെ നായിക പുതുമുഖമാണ്.മോഹന്‍ലാലിന്റെ സഹോദരന്മാരായി അഭിനയിക്കുന്നത് അനൂപ് മേനോനും ജൂണ്‍ എന്ന സിനിമയിലെ നായകനായ ഷര്‍ജാനോ ഖാലീദുമാണ് .
എസ്. ടാക്കീസിന്റെ ബാനറില്‍ ജെന്‍സോ ജോസും വൈശാഖ സിനിമയുടെ ബാനറില്‍ വൈശാഖ രാജനും ഷാ മാന്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഷാജിയും മനു ന്യൂയോര്‍ക്കും ചേര്‍ന്നാണ് ബിഗ് ബ്രദര്‍ നിര്‍മ്മിക്കുന്നത്.ബിഗ് ബ്രദറിന്റെ ഷൂട്ടിംഗ് ജൂണ്‍ 25ന് എറണാകുളത്ത് തുടങ്ങും. ജൂലായ് ഒന്നിന് മോഹന്‍ലാല്‍ ജോയിന്‍ ചെയ്യും.30 ദിവസത്തിന് ശേഷം ഷൂട്ടിംഗ് ബംഗളൂരുവിലേക്ക് ഷിഫ്റ്റ് ചെയ്യും.ജനാര്ദ്ദനന്,സിദ്ദിഖ്,ചെമ്ബന്‍ വിനോദ്,ടിനി ടോം,വിഷ്ണു ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു.റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് ദീപക് ദേവാണ് സംഗീതം നല്‍കുന്നത്.ജിത്തു ദമോദറാണ് കാമറ.നോബിള്‍ ജേക്കബാണ് പ്രൊഡക് ഷന് കണ്ട്രോളര്.
ലേഡീസ് ആന്‍ഡ് ജെന്റില്മാന് , വിയറ്റ് നാം കോളനി എന്നിവയാണ് ഇതിനു മുന്‍പ് സിദ്ധിക്കും മോഹന്‍ലാലും ഒന്നിച്ച ചിത്രങ്ങള്‍. ഇപ്പോള്‍ കൊച്ചിയില്‍ ഇട്ടിമാണി മെയിഡ് ഇന്‍ ചൈന എന്ന ചിത്രത്തിന്റെ ലൊക്കേഷനിലാണ് മോഹന്‍ലാല്‍ .
3 heroines in mohanlal’s big brother
