Connect with us

ഭര്‍ത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചത്, ആഹാരത്തിന്റെ ചില പ്രശ്‌നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാന്‍ പറ്റൂ; ശാലു മേനോനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സജി ജി നായര്‍

Malayalam

ഭര്‍ത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചത്, ആഹാരത്തിന്റെ ചില പ്രശ്‌നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാന്‍ പറ്റൂ; ശാലു മേനോനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സജി ജി നായര്‍

ഭര്‍ത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചത്, ആഹാരത്തിന്റെ ചില പ്രശ്‌നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാന്‍ പറ്റൂ; ശാലു മേനോനുമായുള്ള വിവാഹമോചനത്തെ കുറിച്ച് സജി ജി നായര്‍

മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് ശാലു മേനോന്‍. നിരവധി സീരിയലുകളുടെയും സിനിമകളുടെയും ഭാഗമായ ശാലുവിന് ആരാധകരേറെയാണ്. അഭിനയത്തെയും നൃത്തത്തെയും ഒരു പോലെ സ്‌നേഹിക്കുന്ന ശാലുനിരവധി കുട്ടികളെ നൃത്തവും അഭ്യസിപ്പിക്കുന്നുണ്ട്. നീണ്ട ഒരു ഇടവേളയ്ക്ക് ശേഷമാണ് ശാലു അഭിനയലോകത്ത് സജീവമാകുന്നത്. സോഷ്യല്‍മീഡിയയിലും സജീവ സാന്നിധ്യമാണ് ശാലു മേനോന്‍. തന്റെ വിശേഷങ്ങള്‍ എല്ലാം പങ്കിടാറുള്ള താരം പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകര്‍ക്കായി പങ്കു വെയ്ക്കാറുണ്ട്. അടുത്തിടെയായിരുന്നു താരം വിവാഹമോചിതയായത്.

ഇപ്പോഴിതാ ശാലുവിനൊപ്പമുള്ള വിവാഹ ജീവിതത്തില്‍ സംഭവിച്ചതെന്തെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സജി ജി നായര്‍. ഭര്‍ത്താവാണെങ്കിലും താനൊരു അടിമയെ പോലെയാണ് ഒപ്പം ജീവിച്ചതെന്ന് സജി ജി നായര്‍ തുറന്ന് പറഞ്ഞു. ഒരു യൂട്യൂബ് ചാനലുമായുള്ള അഭിമുഖത്തിലാണ് നടന്റെ തുറന്ന് പറച്ചില്‍. ‘സ്‌നേഹിച്ചവര്‍ തന്നെ വേദനകള്‍ നന്നായി തന്നു.

ആത്മാര്‍ത്ഥമായി സ്‌നേഹിച്ച് അവര്‍ക്ക് വേണ്ടി ജീവിതത്തില്‍ എല്ലാം ഉപേക്ഷിച്ചു. പ്രൊഫഷനും നാടും എല്ലാം ഉപേക്ഷിച്ച് ആര്‍ക്ക് വേണ്ടി നിന്നോ അവരൊക്കെ ഇപ്പോഴും കിട്ടുന്നിടത്തൊക്കെ എന്നെ ഉപദ്രവിക്കുന്നു. ഞാനത് ശ്രദ്ധിക്കാറില്ല’. ഒരാളെ ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ എത്ര ദോഷം ചെയ്താലും സ്‌നേഹം എവിടെയെങ്കിലും കിടക്കും. കോടതിയില്‍ കയറിയിറങ്ങേണ്ടി വന്ന അവസ്ഥ. കോടതി സിനിമയിലും സീരിയലിലുമൊക്കെയേ ഞാന്‍ കണ്ടിരുന്നുള്ളൂ.

ജീവിതത്തില്‍ ആദ്യമായി കോടതി കയറേണ്ടി വന്നു. എന്നെ കഷ്ടപ്പെടുത്തി. കോടതിയില്‍ കയറ്റിയിറക്കി. അവര്‍ വരില്ല. അവസാനം എന്റെ വക്കീല്‍ തെളിവുകളുണ്ടല്ലോ, കോടതിയിലിട്ട് പൊരിക്കാമെന്ന് പറഞ്ഞു. അതിന്റെ ആവശ്യമില്ലെന്ന് ഞാന്‍ പറഞ്ഞു. ആദ്യം ഈ പ്രശ്‌നത്തിന് വേണ്ടി ഞാന്‍ തിരുവന്തപുരത്തുള്ള ലീഡിംഗ് അഡ്വക്കേറ്റിനെ കാണാനാണ് പോയത്. അവരെ കണ്ട് എന്റെ ജീവിതത്തിലെ മുഴുവന്‍ കഥകളും പറഞ്ഞു.

പലപ്പോഴും എന്റെ കണ്ണ് നിറഞ്ഞു. ഒരു മുറിക്കകത്ത് അടച്ചിട്ട് പോകുന്ന അവസ്ഥ. ആഹാരത്തിന്റെ ചില പ്രശ്‌നങ്ങള്‍ വരെ വന്നു. തളിച്ചിട്ട അടിമ എന്നേ പറയാന്‍ പറ്റൂ. ശമ്പളം മേടിച്ച് ജീവിക്കുന്ന അടിമ. വക്കിലിനോട് എല്ലാം തുറന്ന് പറഞ്ഞപ്പോള്‍ ഒരു പേപ്പറെടുത്ത് ഒപ്പിടാന്‍ പറഞ്ഞു. എന്തിനാണെന്ന് ചോദിച്ചപ്പോള്‍ ഡിവോഴ്‌സിനെന്ന്. ഞാന്‍ ഡിവോഴ്‌സിനല്ല പോയത്. ഇതും കൊണ്ട് മുമ്പോട്ട് പോകേണ്ടെന്ന് വക്കീല്‍ പറഞ്ഞു.

പക്ഷെ പിന്നെ ആ വക്കീലിനെ കാണാന്‍ പോയില്ല. ഞാന്‍ ആ വീട്ടില്‍ നിന്നും ഇറങ്ങുന്ന സാഹചര്യം ഉണ്ടായിട്ട് പോലും ഞങ്ങള്‍ സംസാരിക്കുന്നുണ്ട്. ഞാന്‍ സംശയ രോഗിയാണെന്ന് പറഞ്ഞത് കേസിനകത്ത് ബലപ്പെടുത്താന്‍ വേണ്ടി ചെയ്തതാണ്. കേസിനകത്ത് എന്നെക്കുറിച്ച് എഴുതിയത് പ്രകാരം ഞാന്‍ ഭീകരനാണ്. പക്ഷെ എന്നോട് ഇടപഴകിയവര്‍ക്ക് ഞാന്‍ എന്താണെന്ന് അറിയാം.

ഞാനിപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്ന സീരിയലിലെ പല സീനുകളും ഞങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചതാണ്. ഞാനും ഭാര്യയും അന്ന് പരസ്പരം കാണുന്നത് അമ്പലങ്ങളിലും റോഡിലും വെച്ചാണ്. ആശുപത്രിയില്‍ പോകുന്ന വഴിക്ക് എന്നെ വിളിക്കും. ഇങ്ങോട്ട് വരുന്നുണ്ട്, വരുന്നെങ്കില്‍ വായെന്ന് പറയും. ഭാര്യയും ഭര്‍ത്താവും അമ്പലത്തിലും റോഡിലും വെച്ചാണോ കാണേണ്ടത്. ഇതായിരുന്നു സാഹചര്യം,’ സജി ജി നായര്‍ തുറന്ന് പറഞ്ഞു.

ആത്മഹത്യയെ കുറിച്ച് പോലും ഞാന്‍ ചിന്തിച്ചു. ആ സമയത്ത് ആണ് കുടുംബശ്രീ ശാരദ എന്ന സീരിയലിലേക്ക് അവസരം വരുന്നത്. ആ കോള്‍ വരാന്‍ ഒരു ദിവസം വൈകിയിരുന്നെങ്കില്‍ ഞാനിന്ന് ഉണ്ടാകുമായിരുന്നില്ലയെന്നും സജി നായര്‍ പറയുന്നു. മാത്രമല്ല, അടുത്തിടെ ശാലു മേനോന്‍ നടത്തിയ ചില പ്രസ്താവനകളെ കുറിച്ച് സജി നായര്‍ പ്രതികരിച്ചിരുന്നു. താനും തിരിച്ചു പറയാന്‍ തുടങ്ങിയാല്‍ മറ്റുള്ളവരുമായി ഒരു വ്യത്യാസവും ഇല്ലാതായി പോവും എന്നാണ് സജി പറഞ്ഞത്.

താനിപ്പോള്‍ ഒന്നും തന്നെ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും പറയാന്‍ കുറച്ചധികം പറയാനുണ്ട് എന്നും സജി പറഞ്ഞു. പറയാന്‍ ഉള്ളത് സമയം ആകുമ്പോള്‍ താന്‍ പറയുമെന്നും സജി പറയുന്നുണ്ട്. ആവശ്യം കഴിയുമ്പോള്‍ വലിച്ചെറിയാന്‍ ഉള്ളതല്ലല്ലോ നമ്മുടെ ഒക്കെ ജീവിതം. എന്നെ മുഴുവനായും നശിപ്പിച്ചു എന്ന് മാത്രമേ തനിക്ക് ഇപ്പോള്‍ പറയാന്‍ ഉള്ളൂ. ഇപ്പോള്‍ തന്റെ ശ്രദ്ധ മുഴുവന്‍ അഭിനയത്തിലാണെന്നും മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നും സജി നായര്‍ പറഞ്ഞു. അതൊന്നും കൂടാതെ മറ്റൊന്നും ചിന്തിക്കാന്‍ സമയം ഇല്ലെന്നും സജി നായര്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top