Connect with us

റോക്കിയുമായി കട്ട വഴക്കിൽ രതീഷ് കുമാർ! ക്യാപ്റ്റന്‍ മത്സരം തുടങ്ങി; ആരായിരിക്കും ആദ്യ ക്യാപ്റ്റൻ

Uncategorized

റോക്കിയുമായി കട്ട വഴക്കിൽ രതീഷ് കുമാർ! ക്യാപ്റ്റന്‍ മത്സരം തുടങ്ങി; ആരായിരിക്കും ആദ്യ ക്യാപ്റ്റൻ

റോക്കിയുമായി കട്ട വഴക്കിൽ രതീഷ് കുമാർ! ക്യാപ്റ്റന്‍ മത്സരം തുടങ്ങി; ആരായിരിക്കും ആദ്യ ക്യാപ്റ്റൻ

ബിഗ്ബോസ് മലയാളം സീസണ്‍ 6 മാര്‍ച്ച് 10ന് ആരംഭിച്ചിരിക്കുകയാണ്. 19 മത്സരാര്‍ത്ഥികളാണ് ഇത്തവണ ആദ്യം തന്നെ വീട്ടില്‍ എത്തിയത്. എല്ലാം മാറ്റിപ്പിടിച്ച ഒരു സീസണ്‍ എന്ന് അവകാശപ്പെടുന്ന സീസണില്‍ കാര്യങ്ങള്‍ രണ്ടാം ദിനം തന്നെ ചൂട് പിടിക്കുന്നു എന്നാണ് ഏഷ്യാനെറ്റ് രണ്ടാം ദിനത്തെ സംബന്ധിച്ച് പുറത്തുവിട്ട പ്രമോ സൂചിപ്പിക്കുന്നത്. ഇത്തവണത്തെ സീസണില്‍ ക്യാപ്റ്റന്‍ പദവിക്ക് അതിന്‍റെതായ പവര്‍ ഉണ്ട്. അതിനാല്‍ തന്നെ മുന്‍പ് ഉണ്ടായിരുന്നപോലെ മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ആദ്യത്തെ ക്യാപ്റ്റനെ തിരഞ്ഞെടുക്കാനുള്ള ചാന്‍സൊന്നും ഇത്തവണ ബിഗ്ബോസ് കൊടുക്കുന്നില്ലെന്നാണ് സൂചന. അതിനാല്‍ തന്നെ 19 പേരും തമ്മില്‍ പോരടിച്ച് ഗെയിമില്‍ പങ്കെടുത്ത് തന്നെ ക്യാപ്റ്റനാകണം.

അതിലേക്ക് നല്‍കിയിരിക്കുന്ന ടാസ്കാണ് പ്രമോയില്‍ പുറത്തുവിട്ടത്. എല്ലാവരും ഗംഭീരമായി മത്സരിക്കുന്നതോടൊപ്പം പൊട്ടിത്തെറികളും സംഭവിച്ചിട്ടുണ്ട്. തല്ലടാ, നീ തല്ലടാ തുടങ്ങിയ വെല്ലുവിളികള്‍ പ്രമോയില്‍ കാണാം രതീഷ് കുമാര്‍ വളരെ ക്ഷുഭിതനായി പ്രമോയില്‍ കാണുന്നുണ്ട്. അതിനാല്‍ തന്നെ രണ്ടാം ദിനത്തില്‍ തന്നെ ഈ സീസണിലെ അടിയും ബഹളവും തുടങ്ങും എന്നാണ് ബിഗ്ബോസ് പ്രേമികള്‍ പ്രതീക്ഷിക്കുന്നത്. നേരത്തെ മോഹന്‍ലാല്‍ ബിഗ്ബോസ് വീട്ടിലേക്ക് വിടുമ്പോള്‍ തന്നെ താന്‍ വേഗം ദേഷ്യം വരുന്നയാളാണ് എന്നാണ് കണ്ണന്‍ എന്ന രതീഷ് കുമാര്‍ പറഞ്ഞത്. ഗായകനായ ഇയാള്‍ ആദ്യ എപ്പിസോഡില്‍ തന്നെ തന്‍റെ ‘ഉണ്ട’ ഗാനവുമായി കളം നിറഞ്ഞിരുന്നു. അതേ സമയം റോക്കിയുമായാണ് രതീഷ് കുമാര്‍ വഴക്ക് കൂടുന്നത് എന്നാണ് പ്രമോ നല്‍കുന്ന സൂചന.

തുടക്കത്തില്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ഒരു കൗതുകത്തിന് വഴിവച്ചിരിക്കുന്ന മത്സരാര്‍ത്ഥിയാണ് അസി റോക്കി. ടാറ്റു ആർട്ടിസ്റ്റ് ആയ ഇയാൾ കിക് ബോക്സിംഗ് ചാമ്പ്യാന്‍, റൈഡര്‍ എന്നീ നിലകളിലും അറിയപ്പെട്ടിട്ടുണ്ട്. വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യത്യസ്തരായ പത്തൊന്‍പത് മത്സരാര്‍ത്ഥികളാണ് ഷോയില്‍ ഇത്തവണ മാറ്റുരയ്ക്കുന്നത്. മോഹന്‍ലാല്‍ പരിചയപ്പെടുത്തിയപ്പോള്‍ തന്നെ പലരും പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു. ചിലര്‍ ഇന്നത്തെ എപ്പിസോഡ് അങ്ങെടുത്തു എന്നൊക്കെ പറയാം.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top