Connect with us

ഡേറ്റിം​ഗ് തുടങ്ങി… ദിയയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ ഒരൊറ്റ ചോദ്യവുമായി ആരാധകർ

Uncategorized

ഡേറ്റിം​ഗ് തുടങ്ങി… ദിയയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ ഒരൊറ്റ ചോദ്യവുമായി ആരാധകർ

ഡേറ്റിം​ഗ് തുടങ്ങി… ദിയയുടെ പുതിയ വീഡിയോയ്ക്ക് പിന്നാലെ ഒരൊറ്റ ചോദ്യവുമായി ആരാധകർ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. തന്റെ വിശേഷങ്ങളൊക്കെ ദിയ ആരാധകരുമായി പങ്കുവെയ്ക്കാറുമുണ്ട്. അടുത്തിടെ തന്റെ പ്രണയം ബ്രേക്ക് അപ്പ് ആയതിനെക്കുറിച്ച് ദിയ തുറന്നുപറഞ്ഞിരുന്നു. എന്നാലിപ്പോഴിതാ ബ്രേക്ക്അപ്പിനെ കുറിച്ച് പറഞ്ഞതിന് ശേഷം ദിയ പുതിയ പ്രണയം തുടങ്ങിയോ എന്ന ചോദ്യങ്ങൾ ആരാധകർ ചോദിച്ചുതുടങ്ങി. അതിന്റെ കാരണം ദിയയുടെ പുതിയ വീഡിയോകൾ തന്നെയായിരുന്നു.

അശ്വിൻ എന്ന ആളാണ് ദിയയ്ക്കൊപ്പം ഇപ്പോൾ റീലുകളിൽ ഉണ്ടാവാറുള്ളത്. ഇതിന് പിന്നാലെയാണ് ചോദ്യങ്ങൾ. അശ്വിനുമായി പ്രണയത്തിലാണോ എന്നാണ് വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകൾ. സുഹൃത്തുക്കളാണ്, പ്രണയത്തിലാവുമ്പോൾ പറയാം എന്നാണ് ദിയ പറഞ്ഞിരുന്നത്. ഇപ്പോൾ ഡേറ്റിം​ഗ് തുടങ്ങി എന്ന് പറഞ്ഞ് ദിയ ഇട്ട വീഡിയോ കണ്ടപ്പോഴാണ് പ്രണയത്തെക്കുറിച്ച് വീണ്ടും ചർച്ച വന്നത്.

ഒരു റിസോർട്ടിൽ നിന്നുള്ള വീഡിയോ ആണ് പങ്കുവെച്ചിരിക്കുന്നത്. ഇതോടെയാണ് അശ്വിനുമായി പ്രണയത്തിലാണോ എന്ന ചോദ്യം ഉയർന്നത്. എന്നാൽ ഡേറ്റിം​ഗ് എന്നത് ദിയയുടെ പുതിയ റീൽ സീരിസിന്റെ പേരാണ് എന്നാണ് പറയുന്നത്. അതിന്റെ ഷൂട്ടിം​ഗ് തുടങ്ങിയ കാര്യമാണ് ദിയ പറഞ്ഞത്. എന്നാൽ ചിലരെങ്കിലും കരുതിയത് ദിയ പ്രണയത്തിലാണെന്നായിരുന്നു.

More in Uncategorized

Trending

Recent

To Top