Connect with us

എന്റെ സഹോദരനെ പോലെ കണ്ടിരുന്ന ആൾ എന്നോട് മോശമായി പെരുമാറി! ഫിറോസും സജ്നയും വേർപിരിയുന്നു! കാരണം ആ വ്യക്തി?

Uncategorized

എന്റെ സഹോദരനെ പോലെ കണ്ടിരുന്ന ആൾ എന്നോട് മോശമായി പെരുമാറി! ഫിറോസും സജ്നയും വേർപിരിയുന്നു! കാരണം ആ വ്യക്തി?

എന്റെ സഹോദരനെ പോലെ കണ്ടിരുന്ന ആൾ എന്നോട് മോശമായി പെരുമാറി! ഫിറോസും സജ്നയും വേർപിരിയുന്നു! കാരണം ആ വ്യക്തി?

ബി​ഗ് ബോസ് മലയാളം സീസൺ മൂന്നിൽ വൈൽഡ് കാർഡ് എൻട്രികളായി വന്ന കപ്പിളാണ് സീരിയൽ താരങ്ങളായ ഫിറോസ് ഖാനും ഭാര്യ സജ്നയും. വളരെ കുറച്ച് ദിവസങ്ങൾ മാത്രമെ ഷോയിൽ ഉണ്ടായിരുന്നുള്ളൂവെങ്കിലും ആ കുറച്ച് ദിവസങ്ങൾകൊണ്ട് ഷോയെ ലൈവാക്കി നിർത്താൻ ഇരുവർക്കും സാധിച്ചിരുന്നു. മികച്ച മത്സരാര്‍ഥിയായി മുന്നേറവെയായിരുന്നു ഇവരുടെ പടിയിറക്കം. സഹമത്സരാര്‍ഥികളുടെ വ്യക്തി ജീവിതത്തെക്കുറിച്ച് നടത്തിയ പരാമര്‍ശങ്ങളായിരുന്നു ഇവര്‍ക്ക് വിനയായി മാറിയത്. ബിഗ് ബോസിന് ശേഷം സോഷ്യല്‍ മീഡിയയില്‍ ഇരുവരും സജീവമാണ്. എന്നാൽ ഇപ്പോഴിതാ തങ്ങൾ വേർപിരിയിാൻ പോകുകയാണെന്നാണ് സജ്ന അറിയിച്ചിരിക്കുന്നത്. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം. എന്തുകൊണ്ട് വിവാഹ മോചനം നേടുന്നുവന്ന് സജ്ന വീഡിയോയിൽ വെളിപ്പെടുത്തുകയും ചെയ്തു.. താരത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു…

ഫിറോസ്കയും ഞാനും ഒരു മാസത്തോളം പ്രണയിച്ചതിന് ശേഷമാണ് വിവാഹം കഴിച്ചത്. അദ്ദേഹത്തിന്റെ ഒപ്പം കൂടിയതോടെയാണ് അഭിനയത്തിലേക്ക് വന്നത്. ബിഗ് ബോസ് എനിക്ക് ഗുണം മാത്രമേ ചെയ്തിട്ടുള്ളൂ. ബിഗ് ബോസിലെ പോലെ തന്നെയാണ് ഞാൻ. എനിക്ക് മാറാനൊന്നും പറ്റില്ല. ഇപ്പോൾ ഞാനും ഫിറോസ്കായും വേർപിരിയുകയാണ്. തികച്ചും വ്യക്തിപരമായ തീരുമാനമാണ്.മുന്നോട്ട് പോകാൻ സാധിക്കാത്തതിനാലാണ് ഡിവോഴേസ് എന്ന തീരുമാനത്തിലേക്ക് എത്തിയത്. വിഷമം തീർച്ചയായിട്ടുണ്ട്.

ഇത്രയും നാളും ഒപ്പം ഉണ്ടായ ആൾ ഇല്ലാതാകുമ്പോൾ വിഷമം കാണും. ഞാനും ഫിറോസ്കയും തമ്മിൽ പരസ്പരം അംഗീകരിക്കാൻ പറ്റാത്ത പല പ്രശ്നങ്ങളും ഉണ്ടായി. അല്ലാതെ മറ്റൊരാൾ ജീവിതത്തിലേക്ക് കടന്നുവന്നത് കൊണ്ടല്ല വേർപിരിയുന്നത്. തികച്ചും വ്യക്തിപരമായ കാര്യങ്ങൾ ആയതിനാൽ അത് തുറന്ന് പറയാൻ സാധിക്കില്ല. ഞങ്ങൾ വേർപിരിയാൻ കാരണം ഷിയാസുമായുള്ള വിഷയങ്ങൾ അല്ല. അങ്ങനെ മൂന്നാമതൊരാൾ കാരണമല്ല വേർപിരിയുന്നത്. ഷിയാസിനെതിരെ കേസ് കൊടുത്ത പെൺകുട്ടിയുമായി ഫിറോസ്കയ്ക്ക് സൗഹൃദം ഉണ്ട്. അല്ലാതെ മറ്റെന്തെങ്കിലും ബന്ധം അവർ തമ്മിൽ ഉള്ളതായി ഞാൻ കരുതുന്നില്ല.

ഞങ്ങൾ ഇപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ മക്കൾക്ക് ഞങ്ങൾ നല്ല മാതാപിതാക്കളായി തന്നെ തുടരും. കുഞ്ഞുങ്ങൾക്ക് അറിയില്ല ഞങ്ങൾ വേർപിരിയുകയാണെന്ന്.അവർ എന്റെ അമ്മയ്ക്കൊപ്പമാണ്. ഞങ്ങളെ ഒരുമിച്ച് കിട്ടുന്നില്ലെന്ന വിഷമം അവർക്കുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തിൽ വിഷമം തീർച്ചയായും ഉണ്ട്.


ഞങ്ങൾ മക്കളുടെ കാര്യങ്ങൾ സംസാരിക്കാറുണ്ട്. മക്കൾ എന്റെ വീട്ടിലാണ്. ഇക്ക വരും, മക്കളെ കാണാൻ വരാറുണ്ട് വീട്ടിൽ. പുറത്തേക്കൊക്കെ പോകും. അദ്ദേഹം ഉണ്ടായിരുന്നപ്പോൾ എനിക്ക് എവിടെ പോകാനും പേടിയില്ലായിരുന്നു. ആരും എന്നോട് മോശമായി പെരുമാറില്ലായിരുന്നു.ഡിവോഴ്സിന് ഫയൽ ചെയ്തതിന് ശേഷം ഒരിക്കൽ ഞാൻ ദുബായിൽ ഒരു പരിപാടിക്ക് പോയി. അവിടെ വെച്ച് ഞാൻ കുടുംബത്തെ പോലെ ,എന്റെ സഹോദരനെ പോലെ കണ്ടിരുന്ന ആൾ എന്നോട് മോശമായി പെരുമാറി. ഫിറോസിനെ മാത്രം ആശ്രയിച്ച് ജീവിച്ചിരുന്ന ആളാണ് ഞാൻ.ഇപ്പോൾ ഞാൻ തനിച്ച് യാത്ര ചെയ്യാൻ തുടങ്ങി. ലോകത്തേക്ക് ഇറങ്ങി. ഇക്ക എന്നൊരു ലൈഫ് മാത്രമായിരുന്നു എന്റേത്. അദ്ദേഹം പോയപ്പോൾ വലിയ വിഷമമായി. അതിൽ നിന്നും റിക്കവറായി വരുന്നുവെന്നും സജ്ന പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top