Connect with us

ഈ പിറന്നാൾ മറക്കാനാകില്ല ! ഉർവശിയുടെ മകൾക്കൊപ്പം നിൽക്കുന്നത് ആരെന്ന് കണ്ടോ? ഞെട്ടിച്ച പിറന്നാൾ സമ്മാനം

Uncategorized

ഈ പിറന്നാൾ മറക്കാനാകില്ല ! ഉർവശിയുടെ മകൾക്കൊപ്പം നിൽക്കുന്നത് ആരെന്ന് കണ്ടോ? ഞെട്ടിച്ച പിറന്നാൾ സമ്മാനം

ഈ പിറന്നാൾ മറക്കാനാകില്ല ! ഉർവശിയുടെ മകൾക്കൊപ്പം നിൽക്കുന്നത് ആരെന്ന് കണ്ടോ? ഞെട്ടിച്ച പിറന്നാൾ സമ്മാനം

അഭിനയകലയുടെ സർവരസങ്ങളും മികവോടെ പകർന്നാടുന്ന അഭിനയമൂർത്തിയാണ് മലയാളികൾക്ക് ഉർവശി. വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഓരോ തവണയും അതുവരെ കാണാത്ത ഉർവശീഭാവമാകും പ്രേക്ഷകർക്കായി അവർ ഒരുക്കി വയ്ക്കുക. ചെറിയ പ്രായത്തിൽ തന്നെ സിനിമയിൽ വന്ന് തെന്നിന്ത്യയിൽ ഒട്ടാകെ ഓളം സൃഷ്ടിക്കുകയും ഇപ്പോഴും കേന്ദ്രകഥാപാത്രങ്ങൾ അടക്കം ചെയ്ത് ബി​ഗ് സ്ക്രീനിൽ നിറഞ്ഞ് നിൽക്കുകയും ചെയ്യുകയാണ് ഉർവശി. നടിയുടെ പഴയ സിനിമകൾ കണ്ടവരാരും ഇന്നത്തെ യുവനടിമാരുടെ സൗന്ദര്യത്തിൽ മയങ്ങില്ല. നടൻ മനോജ് കെ ജയനെ പിന്നീട് ഉർവശി പ്രണയിച്ച് വിവാഹം ചെയ്തു.

എന്നാൽ വൈകാതെ ഇരുവരും വിവാ​ഹമോചിതരായി. ഉർവശിയോടും മനോജ് കെ ജയനോടും മലയാളികൾക്കുള്ള സ്നേഹമാണ് ഇന്ന് ഇരുവരുടെയും മകൾ തേജലക്ഷ്മിക്കും ലഭിക്കുന്നത്. മനോജ് കെ ജയന്റെ സംരക്ഷണയിലാണ് തേജലക്ഷ്മിയെന്ന കുഞ്ഞാറ്റ വളരുന്നത്. ഇപ്പോഴിതാ തേജാലക്ഷ്മി ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച ഫോട്ടോയും വീഡിയോകളുമാണ് സോഷ്യൽമീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. എനിക്ക് ലഭിച്ച ഏറ്റവും നല്ല പിറന്നാൾ സമ്മാനം… പിറന്നാൾ ആഘോഷം വൈകിയതിന് ദൈവത്തിന് നന്ദി പറയുന്നു എന്നായിരുന്നു കുഞ്ഞാറ്റ കുറിച്ചത്.

ഫോട്ടോയിലും വീഡിയോയിലും കുഞ്ഞാറ്റയ്ക്കൊപ്പമുള്ളത് ബോളിവുഡ് യുവസുന്ദരൻ വരുൺ ധവാനാണ്. പിറന്നാൾ ആഘോഷിക്കാൻ കൊച്ചിയിലെ ഒരു ലക്ഷ്വറി ഹോട്ടലിലെ റെസ്റ്റോറന്റിൽ പോയപ്പോഴാണ് കുഞ്ഞാറ്റ അപ്രതീക്ഷിതമായി വരുൺ ധവാനെ കണ്ടുമുട്ടിയത്. പിന്നെ ഒട്ടും വൈകിയില്ല ഒപ്പം നിന്നൊരു സെൽഫി പകർത്തി. സുഹൃത്തുക്കൾക്കൊപ്പം ഭക്ഷണം കഴിക്കുന്ന വരുൺ ധവാന്റെ വീഡിയോയും കുഞ്ഞാറ്റ പങ്കിട്ടിട്ടുണ്ട്. സെലിബ്രിറ്റികൾ കേരളത്തിൽ എത്തുമ്പോൾ തങ്ങാറുള്ള ഒരു പ്രമുഖ ഹോട്ടലാണ് കൊച്ചി മാരിയറ്റ് ഹോട്ടൽ. പ്രിയ താരത്തെ നേരിൽ കാണാനായതിന്റെ സന്തോഷവും ആകാംഷയും അത്ഭുതവുമെല്ലാം കു‍ഞ്ഞാറ്റയുടെ മുഖത്തുണ്ടായിരുന്നു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top